Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസ്റ്റാർക് എറിഞ്ഞിട്ടു;...

സ്റ്റാർക് എറിഞ്ഞിട്ടു; രണ്ടാം ഏകദിനത്തിൽ ഇന്ത്യ 117ന് പുറത്ത്

text_fields
bookmark_border
Ind vs aus 78656
cancel

വിശാഖപട്ടണം: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് വൻ ബാറ്റിങ് തകർച്ച. 26 ഓവറിൽ 117 റൺസെടുത്ത് എല്ലാവരും പുറത്തായി. പേസ് ബൗളർ മിച്ചൽ സ്റ്റാർകിന്‍റെ മിന്നും പ്രകടനത്തിന് മുന്നിലാണ് ഇന്ത്യൻ ബാറ്റിങ് നിര തകർന്നത്. സ്റ്റാർക് അഞ്ച് വിക്കറ്റ് വീഴ്ത്തി.

31 റൺസെടുത്ത വിരാട് കോഹ്ലിയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. അക്സർ പട്ടേൽ പുറത്താവാതെ 29 റൺസെടുത്തു. രവീന്ദ്ര ജഡേജ (16), ക്യാപ്റ്റൻ രോഹിത് ശർമ (13) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റർമാർ. ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവർ റണ്ണൊന്നുമെടുക്കാതെ പുറത്തായി.


എട്ട് ഓവറിൽ 53 റൺസ് വിട്ടുനൽകിയാണ് മിച്ചൽ സ്റ്റാർക് അഞ്ച് വിക്കറ്റ് നേടിയത്. ഒന്ന് മെയ്ഡൻ ഓവറായിരുന്നു. സിയാൻ അബോട്ട് മൂന്ന് വിക്കറ്റും നതാൻ എല്ലിസ് രണ്ട് വിക്കറ്റും നേടി പിന്തുണ നൽകി.

മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ind vs Aus
News Summary - Ind vs aus 2nd ODI
Next Story