Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രണ്ടാം ട്വന്റി20: സഞ്ജു ടീമിൽ, അഫ്ഗാനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു

text_fields
bookmark_border
രണ്ടാം ട്വന്റി20: സഞ്ജു ടീമിൽ, അഫ്ഗാനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു
cancel

അഫ്ഗാനിസ്താനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഫീൽഡിങ് തിരഞ്ഞെടുത്തു. ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ജയിച്ച് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കാനാണ് ഇന്ത്യയുടെ ശ്രമം. ആദ്യ കളിയിൽ ഇന്ത്യ ഏഴ് വിക്കറ്റിന്റെ മിന്നുന്ന വിജയം സ്വന്തമാക്കിയിരുന്നു. പരിക്കിനെ തുടർന്ന് സ്പിന്നർ വരുൺ ചക്രവർത്തി പരമ്പരയിൽ നിന്ന് പുറത്തായതോടെ രവി ബിഷ്‌ണോയ് ടീമിൽ ഇടംപിടിച്ചു. മലയാളി താരം സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ വിക്കറ്റ് കീപ്പറായി തുടരും. പ്ര​തീ​ക്ഷ തു​ട​രാ​ൻ അ​ഫ്ഗാ​ന് ഇന്ന് ജ​യി​ച്ചേ തീ​രൂ.

32 പ​ന്തി​ൽ 82 റ​ൺ​സ് അ​ടി​ച്ച ഓ​പ​ണ​ർ അ​ഭി​ഷേ​ക് ശ​ർ​മ​യു​ടെ ബാ​റ്റി​ങ് ക​രു​ത്തി​ലാ​ണ് ഇ​ന്ത്യ ആ​ദ്യ മ​ത്സ​രം സ്വ​ന്ത​മാ​ക്കി​യ​ത്. എ​ന്നാ​ൽ, ഓ​പ​ണ​റാ​യി​റ​ങ്ങി​യ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണി​ന് (10 റ​ൺ​സ്) തി​ള​ങ്ങാ​ൻ സാ​ധി​ക്കാ​ത്ത​ത് ആ​രാ​ധ​ക​രെ നി​രാ​ശ​രാ​ക്കി​യി​ട്ടു​ണ്ട്. കൗ​മാ​ര ബാ​റ്റ​ർ വൈ​ഭ​വ് സൂ​ര്യ​വം​ശി അ​വ​സ​രം കാ​ത്ത് ബെ​ഞ്ചി​ലി​രി​ക്കു​മ്പോ​ഴാ​ണ് സ​ഞ്ജു തു​ട​ർ​ച്ച​യാ​യ മൂ​ന്നാം പ​ര​മ്പ​ര​യി​ലും നി​റം​മ​ങ്ങി​യി​രി​ക്കു​ന്ന​ത്. ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യു​ടെ അ​ഭാ​വ​ത്തി​ൽ അ​ഞ്ചാം ബൗ​ള​റു​ടെ പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് ശ്രേ​യ​സി​നും പ​രി​ശീ​ല​ക​ൻ ഗൗ​തം ഗം​ഭീ​റി​നും മു​ന്നി​ലു​ള്ള പ്ര​ധാ​ന വെ​ല്ലു​വി​ളി. ഇ​ബ്രാ​ഹിം സ​ദ്രാ​ൻ ന​യി​ക്കു​ന്ന അ​ഫ്ഗാ​ൻ നി​ര അ​സ്മ​ത്തു​ല്ല ഉ​മ​ർ​സാ​യി, റ​ഹ്മാ​നു​ല്ല ഗു​ർ​ബാ​സ്, റാ​ഷി​ദ് ഖാ​ൻ, മു​ഹ​മ്മ​ദ് ന​ബി തു​ട​ങ്ങി​യവരുടെ പ്ര​ക​ട​ന​ത്തി​ലാ​ണ് പ്ര​തീ​ക്ഷ വെ​ക്കു​ന്ന​ത്.

ഇന്ത്യൻ പ്ലേയിങ് ഇലവൻ:

സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, അക്സർ പട്ടേൽ, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്.

അഫ്ഗാനിസ്താൻ പ്ലേയിങ് ഇലവൻ:

റഹ്മാനുല്ല ഗുർബാസ് (വിക്കറ്റ് കീപ്പർ), ഇബ്രാഹിം സദ്രാൻ (ക്യാപ്റ്റൻ), സെദീഖുല്ല അതാൽ, ഗുൽബദിൻ നായിബ്, ദർവിഷ് റസൂലി, അസ്മത്തുല്ല ഉമർസായി, മുഹമ്മദ് നബി, റഷീദ് ഖാൻ, നൂർ അഹമ്മദ്, മുജീബുർ റഹ്മാൻ, ഫസൽഹഖ് ഫാറൂഖി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - IND vs AFG 2nd T20I: India Opt to Field; Bishnoi Replaces Injured Chakaravarthy
Next Story