
'നമുെക്കാന്നിച്ച് വല്ലതും ചെയ്യാനാകുമായിരുന്നുവെങ്കിൽ..'- കോവിഡിൽ മുങ്ങിയ ഇന്ത്യക്കായി ഹൃദയം നുറുങ്ങി ലോകചാമ്പ്യൻ യൊഹാൻ േബ്ലക്
text_fieldsആൻറിഗ്വ: 100 മീറ്ററിൽ ഏറ്റവും പ്രായംകുറഞ്ഞ ലോക ചാമ്പ്യനാണെങ്കിലും വിരാട് കോഹ്ലിക്കൊപ്പം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ജഴ്സിയിൽ ക്രിക്കറ്റ് കളിക്കാനാണ് യൊഹാൻ െബ്ലയ്കിന് ഇപ്പോഴും ഇഷ്ടം. അത് പലവട്ടം താരം തുറന്നുപറയുകയും ചെയ്തതാണ്. ഇന്ത്യ പേക്ഷ, ക്രിക്കറ്റ് ലഹരിയിലമരേണ്ട കാലത്ത് കോവിഡ് മഹാമാരിയോട് യുദ്ധം ചെയ്ത് തളരുന്നത് കണ്ട് നെഞ്ചുപിളരുകയാണ് ഈ ജമൈക്കൻ താരത്തിന്.
പ്രതിദിന രോഗികൾ 3.62 ലക്ഷവും മരണം 3,200ഉം കടന്ന് കുതിക്കുേമ്പാൾ എങ്ങനെയും അതിനെ മറികടക്കാൻ ഒന്നിച്ചുനിൽക്കണമെന്നാണ് താരത്തിെൻറ ഹൃദയത്തിൽനിന്നുള്ള അപേക്ഷ. ''ഇന്ത്യയുമായി എെൻറ സ്നേഹം പങ്കുവെക്കുകയാണ്. വർഷങ്ങളായി ഞാൻ ക്രിക്കറ്റ് ആസ്വാദകനാണ്. ഈ രാജ്യവുമായി ഏറെയായി ഞാൻ ഗാഢ സ്നേഹത്തിലാണ്. ചുറ്റും വലിയ മനുഷ്യർ മാത്രം. സുരക്ഷിതരാകാൻ വേണ്ടത് ചെയ്യാൻ എല്ലാവരോടുമായി ഞാൻ അപേക്ഷിക്കുകയാണ്. അത് പ്രയാസമാകുമെന്നറിയാം, പക്ഷേ, നമുക്ക് ഒന്നിച്ചുനിൽക്കാനായാൽ...''- ഒളിമ്പിക് വെള്ളിമെഡൽ ജേതാവുകൂടിയായ െബ്ലയ്ക് ട്വിറ്ററിൽ കുറിച്ചു.
ചൊവ്വാഴ്ച പാറ്റ് കമിൻസ് അരലക്ഷം ഡോളർ സംഭാവന നൽകിയതിനു പിന്നാലെ ബ്രെറ്റ് ലീ ഒരു ബിറ്റ്കോയിൻ (ഏകദേശം 40 ലക്ഷം രൂപ) ഇന്ത്യക്ക് സംഭാവന ചെയ്തിരുന്നു. നിരവധി താരങ്ങളാണ് ഇന്ത്യക്ക് ഐക്യദാർഢ്യവുമായി സമൂഹ മാധ്യമങ്ങളിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
