Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒരോവറിലെ ആറു പന്തിൽ ആറു സിക്സ്; എലീറ്റ് ക്ലബിൽ പാക് ബാറ്റർ ഇഫ്തിഖാർ അഹ്മദും- ​വിഡിയോ

text_fields
bookmark_border
ഒരോവറിലെ ആറു പന്തിൽ ആറു സിക്സ്; എലീറ്റ് ക്ലബിൽ പാക് ബാറ്റർ ഇഫ്തിഖാർ അഹ്മദും- ​വിഡിയോ
cancel

ഓരോവറിൽ ആറു പന്ത് നേരിട്ട് ആറും ഗാലറിയിലെത്തിച്ച അപൂർവം താരങ്ങളിലൊരാളായി പാക് ബാറ്റർ ഇഫ്തിഖാർ അഹ്മദും. ക്വറ്റയിലെ നവാബ് അക്ബർ ബഗ്തി സ്റ്റേഡിയത്തിൽ പേസർ വഹാബ് റിയാസ് എറിഞ്ഞ അവസാന ഓവറിലായിരുന്നു സൂപർ പ്രകടനം.

പാകിസ്താൻ സൂപർ ലീഗ് മത്സരത്തിൽ മൂന്ന് ഓവറിൽ 11 റൺസ് മാത്രം വിട്ടുനൽകി അതുവരെയും മികച്ച നിലയിൽ പന്തെറിഞ്ഞ ദേശീയ താരം അവസാന ഓവർ എറിയാനെത്തിയതായിരുന്നു. ഓരോ പന്തും തെരഞ്ഞുപിടിച്ച് ഗാലറി കണക്കാക്കി പറത്തിയ ഇഫ്തിഖാർ ഇന്നിങ്സ് അവസാനിപ്പിക്കുമ്പോൾ 50 പന്തിൽ 94 റൺസിലെത്തിയിരുന്നു. തന്റെ ടീമായ ക്വറ്റ ഗ്ലേഡിയേറ്റേഴ്സ് അഞ്ചു വികറ്റ് നഷ്ടത്തിൽ 184ഉം. മറുപടി ബാറ്റിങ്ങിനിറങ്ങിയ പെഷാവർ ടീം ബാബർ അഅ്സമിന്റെ കരുത്തിൽ 181 റൺസ് വരെ​യെത്തിയെങ്കിലും മൂന്ന് റൺസിന് തോറ്റു.

Iftikhar Ahmed smashes six sixes in an over off Wahab Riazതൊട്ടുമുമ്പ് സ്റ്റേഡിയത്തിന് പുറത്ത് സ്ഫോടനം നടന്നതിനെ തുടർന്ന് മത്സരം അൽ​പനേരം നിർത്തിവെച്ച ശേഷമായിരുന്നു കളി തുടങ്ങിയത്. സ്ഫോടനത്തിനു തൊട്ടുപിന്നാലെ ബാബർ അഅ്സം, ഷാഹിദ് അഫ്രീദി തുടങ്ങിയവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നെങ്കിലും വൈകി കളി പുനരാരംഭിക്കുകയായിരുന്നു.

ഒരോവറിൽ ആറുപന്തും സിക്സ് പറത്തിയ റെക്കോഡ് ഒമ്പതു പേർ സ്വന്തമാക്കിയിട്ടുണ്ട്. ഗാരി സോബേഴ്സ്, രവി ശാസ്ത്രി, ഹെർഷൽ ഗിബ്സ്, യുവരാജ് സിങ്, റോസ് വിറ്റ്ലി, ഹസ്റത്തുല്ല സാസായ്, ലിയോ കാർട്ടർ, കീറൺ പൊളാർഡ്, തിസാര പെരേര എന്നിവരാണ് റെക്കോഡുകാർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Iftikhar Ahmed smashes six sixes in an over off Wahab Riaz
Next Story