Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘കോഹ്‌ലി 30 റൺസ് കടന്നാൽ...’; പ്രവചനവുമായി മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ

text_fields
bookmark_border
‘കോഹ്‌ലി 30 റൺസ് കടന്നാൽ...’; പ്രവചനവുമായി മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ
cancel

പരമ്പര തൂത്തുവാരാൻ ഇന്ത്യയും ആശ്വാസജയം തേടി ശ്രീലങ്കയും ഞായറാഴ്ച മൂന്നാം ഏകദിനത്തിനിറങ്ങുകയാണ്. ഗ്രീൻഫീൽഡ് സ്പോർട്സ് ഹബ്ബിലാണ് മത്സരം. ഒന്നാം ഏകദിനം 67 റൺസിനും രണ്ടാം ഏകദിനം നാലു വിക്കറ്റിനുമാണ് ഇന്ത്യ സ്വന്തമാക്കിയത്.

രണ്ടു മത്സരങ്ങളിലും ഇന്ത്യൻ ബാറ്റർമാരും ബൗളർമാരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സൂപ്പർതാരം വിരാട് കോഹ്‌ലിയുടെ സെഞ്ച്വറി പ്രകടനമാണ് ഗുവാഹത്തി ഏകദിനത്തിൽ ഇന്ത്യൻ ജയത്തിൽ നിർണായകമായത്. രണ്ടാം മത്സരത്തിൽ നിരാശപ്പെടുത്തിയെങ്കിലും ഇന്ന് താരം ഫോമിലെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അന്താരാഷ്ട്ര ക്രിക്കറ്റിൽ 73 സെഞ്ച്വറി നേടിയ കോഹ്‌ലിയെ കാത്തിരിക്കുന്നത് നിരവധി റെക്കോഡുകളാണ്.

മൂന്നാം ഏകദിനത്തിനു മുന്നോടിയായി കോഹ്‌ലിയെ കുറിച്ച് വലിയൊരു പ്രവചനം നടത്തിയിരിക്കുകയാണ് മുൻ ഇന്ത്യ ഓപ്പണർ വസീം ജാഫർ. 34കാരനായ ബാറ്റർക്ക് ഞായറാഴ്ച 30 റൺസ് മറികടക്കാനായാൽ, താരം സെഞ്ച്വറി നേടുമെന്ന് വസീം ജാഫർ പറയുന്നു.

‘വിരാട് കോഹ്‌ലി 30 റൺസ് കടന്നാൽ മറ്റൊരു ഏകദിന സെഞ്ച്വറിയിലെത്തും. 40-50 റൺസിൽ എത്തി അനാവശ്യമായി വിക്കറ്റ് കളയുന്ന തരത്തിലുള്ള കളിക്കാരനല്ല അദ്ദേഹം. അതിനാൽ, മികച്ച തുടക്കം ലഭിച്ചാൽ താരം സെഞ്ച്വറിയിലെത്തും’ -വസീം ജാഫർ ഒരു സ്പോർട്സ് മാധ്യമത്തോട് പറഞ്ഞു.

ഏകദിന കരിയറിൽ 45 സെഞ്ച്വറി നേടിയ കോഹ്‌ലിക്ക് ബാറ്റിങ് ഇതിഹാസം സചിൻ തെണ്ടുൽക്കർക്കൊപ്പമെത്താൻ ഇനി നാലു സെഞ്ച്വറികൾ കൂടി മതി. 49 സെഞ്ച്വറികളാണ് ഏകദിനത്തിൽ സചിൻ നേടിയത്. ഇന്ത്യൻ മണ്ണിലെ ഏകദിന സെഞ്ച്വറികളുടെ കണക്കിൽ കോഹ്‌ലി ഇതിനകം സചിനൊപ്പമെത്തിയിട്ടുണ്ട്. ഇരുവരും നേടിയത് 20 സെഞ്ച്വറികൾ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 'If Virat Kohli crosses...': Wasim Jaffer makes big prediction
Next Story