Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബ്രിസ്​ബേനിൽ...

ബ്രിസ്​ബേനിൽ ക്വാറന്‍റീൻ വേണ്ടെന്ന്​ ഇന്ത്യൻ ടീം; നിയമങ്ങൾ അനുസരിക്കാൻ വയ്യെങ്കിൽ വരേണ്ടെന്ന്​ ക്വീൻസ്​ലൻഡ്​

text_fields
bookmark_border
rose bates, indian cricket team
cancel
camera_alt

റോസ്​ ബേറ്റ്​സ്​, ഇന്ത്യൻ ക്രിക്കറ്റ്​ ടീം

ബ്രിസ്​ബേൻ: ബോർഡർ-ഗവാസ്കർ ട്രോഫിയുടെ നാലാമത്തെ ടെസ്റ്റ് കളിക്കാൻ ബ്രിസ്​ബേനിലേക്ക് പോകുന്നതിൽ ഇന്ത്യൻ ടീം വിമുഖത കാണിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിൽ ടീമിന്​ മുന്നറിയിപ്പുമായി ക്വീൻസ്​ലൻഡ്​ ഭരണകൂടം. നിയമങ്ങൾ പാലിക്കാൻ ഇന്ത്യക്കാർ തയാറല്ലെങ്കിൽ ഗാബയിൽ കളിക്കാൻ വരേണ്ടതില്ലെന്നാണ്​ ക്വീൻസ്​ലൻഡ്​ ലെജിസ്ലേറ്റീവ്​ അസംബ്ലി അംഗവും ഹെൽത്ത്​ ഷാഡോ മിനിസ്റ്ററുമായ റോസ്​ ബേറ്റ്​സ്​ പ്രതികരിച്ചത്​.

ബയോ ബബിളിനുളളിൽ കർശന നിയന്ത്രണങ്ങളോടെയുള്ള ക്വാറന്‍റീൻ വാസത്തിൽ ഇന്ത്യൻ താരങ്ങൾ അസ്വസ്​ഥരായിരുന്നു​െവന്ന്​ നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. നിർബന്ധിത ക്വാറന്‍റീൻ ഉണ്ടെങ്കിൽ ബ്രിസ്​ബേനിലേക്ക്​ പോകാൻ താരങ്ങൾക്ക്​ താൽപര്യമില്ലെന്നാണ്​ റിപ്പോർട്ടുകൾ. ആസ്​ട്രേലിയയിലെത്തി 14 ദിവസം ക്വാററീനിൽ കഴിഞ്ഞ താരങ്ങൾ സിഡ്​നിയിൽ തന്നെ നാലാം ടെസ്​റ്റ്​ കളിക്കാൻ താൽപര്യപ്പെടുന്നതായാണ്​ വിവരം.

'നിലവിൽ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ബബിളിനുള്ളിലെ പ്രോട്ടോക്കോളുകൾ പിന്തുടരുന്നതുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് ഓസ്‌ട്രേലിയയുമായി ഞങ്ങൾ ഓരോ ഘട്ടത്തിലും സഹകരിച്ചു. സിഡ്​നിയിൽ പ്രാഥമിക ക്വാറന്‍റീന്​ ശേഷം സാധാരണ ഓസ്‌ട്രേലിയക്കാർ എന്ന രീതിൽ തങ്ങളെയും പരിഗണിക്കണമെന്ന് ഞങ്ങൾ താൽപര്യ​െപട്ടിരുന്നു' -ഇന്ത്യൻ സ്​ക്വാഡിലെ ഒരംഗം പ്രമുഖ ക്രിക്കറ്റ്​ വെബ്​സൈറ്റായ ക്രിക്​ബസിനോട്​ പറഞ്ഞു.

ഇതിന്​ മറുപടിയായിട്ടായിരുന്നു ബേറ്റ്​സിന്‍റെ പ്രതികരണം. ബേറ്റ്​സിന്‍റെ അഭിപ്രായ​ത്തോട്​​​ ക്വിൻസ്​ലൻഡ്​ കായിക വകുപ്പിന്‍റെ ഷാഡോ മിനിസ്റ്ററായ ടിം മാൻഡറും യോജിച്ചു. 'നാലാമത്തെ ടെസ്റ്റിനായി ബ്രിസ്​ബേനിലെത്തി നിർദേശങ്ങൾ അവഗണിക്കാനും ക്വാറന്‍റീൻ ലംഘിക്കാനും ഇന്ത്യൻ ക്രിക്കറ്റ് ടീം ആഗ്രഹിക്കുന്നുവെങ്കിൽ, അവർ വരരുത്​​' -അദ്ദേഹം പ്രതികരിച്ചു.

ബ്രിസ്​ബേനിലെത്തിയാൽ ക്വാറന്‍റീനിൽ പ്രവേശിക്കണമെന്ന്​ ആസ്​ട്രേലിയൻ ടീമിന്​ നിർദേശം ലഭിച്ചിട്ടുണ്ട്​. എന്നാൽ ഇക്കാര്യം ഇതുവരെ ഇന്ത്യൻ ടീമിനെ അറിയിച്ചിട്ടില്ല. ബോർഡർ-ഗവാസ്​കർ ട്രോഫിയിലെ ആദ്യ രണ്ട്​ മത്സരങ്ങൾ പൂർത്തിയായ​പ്പോൾ പരമ്പര 1-1ന്​ സമനിലയിലാണ്​. അഡ്​ലെയ്​ഡിൽ നടന്ന ആദ്യ ടെസ്റ്റിൽ ആസ്​ട്രേലിയ ജയിച്ചപ്പോൾ മെൽബണിൽ നടന്ന രണ്ടാം ടെസ്റ്റ്​ ഇന്ത്യ പിടിച്ചു. സിഡ്​നിയിൽ വെച്ചാണ്​ മൂന്നാമത്തെ മത്സരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian cricket teamQueenslandquarantinerose bates
News Summary - ‘If Indians don’t want to play by rules, don’t come’ -Queensland government warns
Next Story