Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightചേട്ടൻ ചെയ്യുമെന്ന്...

ചേട്ടൻ ചെയ്യുമെന്ന് പറഞ്ഞാ ചെയ്തിരിക്കും

text_fields
bookmark_border
ചേട്ടൻ ചെയ്യുമെന്ന് പറഞ്ഞാ ചെയ്തിരിക്കും
cancel

സമൂഹ മാധ്യമങ്ങൾ നിറയെ സഞ്ജു സാംസണാണ്. രവിശാസ്ത്രി കമന്ററിയിൽ പറഞ്ഞതുപോലെ ‘സഞ്ജു സ്പെഷൽ സാംസൺ’. ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലെ നിർണായക മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ അടിച്ചുപറത്തി സെമിഫൈനലിലേക്ക് ഇന്ത്യ നടന്നുകയറിയത് സഞ്ജുവിന്റെ ചുമലിലേറിയാണ്. സഞ്ജുവിന്റെ ആരാധകവൃന്ദത്തിൽ സെലിബ്രിറ്റികളും നിരവധിയുണ്ട്. ഓരോ തവണ അവസരങ്ങൾ നിഷേധിക്കുമ്പോഴും അവരെല്ലാം സഞ്ജുവിനുവേണ്ടി സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തുവരാറുണ്ട്. ഇത്തവണ 50 ബോളിൽ 97 റൺസുമായി പുറത്താവാതെ ഇന്ത്യയെ വിജയിപ്പിച്ച സഞ്ജുവിനെ അഭിനന്ദനങ്ങൾകൊണ്ട് മൂടുകയാണ് സെലിബ്രിറ്റികൾ.

‘നമ്മുടെ നാടിന് ഒരു പ്രത്യേകതയുണ്ട്. ആർക്കും തളർത്താനാകില്ല. രാജ്യത്തിനു വേണ്ടി ഇനിയും വലിയ നേട്ടങ്ങൾ കൊയ്യാനാകട്ടെ. സഞ്ജുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!’ എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്കുവെച്ചത്. ടീമിന്റെ വിജയത്തിനുശേഷം ഇരുകൈകളും വിടർത്തി ആകാശത്തേക്കുനോക്കി പ്രാർഥിക്കുന്ന സഞ്ജുവിന്റെ ചിത്രവും പങ്കുവെച്ചു.

‘കരയിപ്പിച്ചുകളഞ്ഞല്ലോ മുത്തേ... ബാറ്റിങ് അത്യുഗ്രൻ, ആ ശാന്തത അതിലും ഉഗ്രൻ’ എന്നായിരുന്നു ജൂഡ് ആന്റണിയുടെ കമന്റ്. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, നസ്രിയ, ബേസിൽ ജോസഫ്, നിവിൻ പോളി തുടങ്ങി നിരവധി മലയാളി സെലിബ്രിറ്റികൾ സഞ്ജുവിനെ അഭിനന്ദിച്ച് സമൂഹ മാധ്യമങ്ങളിലെത്തി. അതോടൊപ്പം പല സിനിമാ ഡയലോഗുകളും ട്രെൻഡായി. ‘ആവേശ’ത്തിലെ ഡയലോഗ് ‘ചേട്ടൻ ചെയ്യുമെന്ന് പറഞ്ഞാ ചെയ്തിരിക്കും’ എന്ന് സഞ്ജു പറയുന്നതായുള്ള ചിത്രം വൈറലാവുകയും ചെയ്തു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽകറടക്കം ലോക ക്രിക്കറ്റ് പ്രതിഭകളും സഞ്ജുവിനെ ആശംസകൾകൊണ്ട് പൊതിഞ്ഞു. ഒപ്പം സൂര്യകുമാർ യാദവിനും ഗൗതം ഗംഭീറിനും നേരെയുള്ള ട്രോൾ മഴക്കും ഒരു കുറവുമുണ്ടായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sanju SamsonCricket News
News Summary - If he says he’ll do it, he’ll get it done
Next Story