Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
hardik pandya
cancel

ഫിഫ്റ്റിയടിച്ചാൽ ജോലി രാജിവെക്കാമെന്ന് ബാനർ; പറഞ്ഞപോലെ ഹർദിക് ചെയ്തതോടെ തലയിൽ കൈവെച്ച് ആരാധകൻ

text_fields
bookmark_border
Listen to this Article

മുംബൈ: സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഐ.പി.എല്ലിലെ തങ്ങളുടെ ആദ്യ തോൽവി വഴങ്ങിയെങ്കിലും ഫോമിലേക്കുയരാൻ സാധിച്ച ആശ്വാസത്തിലാണ് ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹർദിക് പാണ്ഡ്യ. മൂന്നിന് 64 റൺസെന്ന നിലയിൽ പരുങ്ങിയ ടൈറ്റൻസിനെ 42 പന്തിൽ പുറത്താകാതെ 50 റൺസ് നേടിയ പാണ്ഡ്യയാണ് യുവതാരം അഭിനവ് മനോഹറിനെ (21 പന്തിൽ 35) കൂട്ടുപിടിച്ച് ടീമിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.

ഹർദികിന്റെ പ്രകടനം ടീമിനെ സഹായിച്ചെങ്കിലും അത് പണിയായ ഒരാൾ ഇന്നലെ സ്റ്റേഡിയത്തിലുണ്ടായിരുന്നു. 'ഹർദിക് ഫിഫ്റ്റിയടിച്ചാൽ ഞാൻ ജോലി രാജിവെക്കും'- എന്ന് എഴുതിയ പ്ലക്കാർഡുമായി വന്ന ആരാധകനാണത്.

ടി.വി ക്യാമറകൾ യുവാവിനെ കേന്ദ്രീകരിച്ചതോടെ ചിത്രങ്ങളും വിഡിയോകളുമായി ആൾ വൈറലായി. ഹർദിക് ഫിഫ്റ്റി തികക്കുക കൂടി ചെയ്തതോടെ ഇന്റർനെറ്റിൽ മീമുകൾ നിറഞ്ഞു. ഇയാൾ ജോലി രാജിവെ​ക്കുമോ ഇല്ലയോ എന്നാണ് നെറ്റിസൺസ് ചോദിക്കുന്നത്.

ഹർദിക് സ്റ്റാറായെങ്കിലും കളി ടൈറ്റൻസ് എട്ടുവിക്കറ്റിന് തോറ്റു. ​ഗുജറാത്ത് ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം ഹൈദരാബാദ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ അവസാന ഓവറിൽ മറികടന്നു. നായകൻ കെയ്ൻ വില്യംസൺ (57), അഭിഷേക് ശർമ (42) എന്നിവരുടെ ബാറ്റിങ് മികവാണ് ഹൈദരാബാദിനെ സഹായിച്ചത്. നിക്കോളാസ് പുരാൻ (34*), ഐദൻ മക്രം (12) എന്നിവരും മികച്ച പിന്തുണയേകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - If Hardik hits fifty I will resign from my job; Fans banner went viral after Gujarat Titans captains fifty
Next Story