Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightജയിംസ്​ ആൻഡേഴ്​സൺ;...

ജയിംസ്​ ആൻഡേഴ്​സൺ; ഇംഗ്ലീഷ്​ ക്രിക്കറ്റിന്‍റെ ഡേവിഡ്​ ബെക്കാം

text_fields
bookmark_border
james anderson
cancel

ക്രിക്കറ്റിന്‍റെ പരിശുദ്ധരൂപമായ ടെസ്​റ്റിനോട്​​ ഇംഗ്ലീഷുകാർക്ക്​ പ്രത്യേക ഇഷ്​ടമുണ്ട്​. ബാറ്റിൽ തട്ടി പറന്നുപോകുന്ന വെള്ളപ്പന്തിനേക്കാൾ അവർക്ക്​ ലഹരി തലോടലേറ്റ്​ പുളഞ്ഞുപോകുന്ന ചുവന്ന പന്തിനോടാണ്​. കാൽപന്തിന്‍റെ ഈറ്റില്ലത്തിൽ ​ചുവന്ന പന്തിൽ വിസ്​മയം തീർക്കുന്ന ഒരു മാന്ത്രികൻ അവർക്കുണ്ട്​​​​. യോർക്​ഷെയറിൽ നിന്നുള്ള അവനെ സ്​നേഹത്തോടെ അവർ ജിമ്മിയെന്ന് വിളിച്ചു. ​കളിയിലും ഫാഷനിലും തിളങ്ങുന്ന അയാളെ അവർ ഇംഗ്ലീഷ്​ ക്രിക്കറ്റിന്‍റെ ഡേവിഡ്​ ബെക്കാമാക്കി. ഒരു മനോഹര സായാഹ്നത്തിൽ ആരുടെ കൂടെ ഡ്രിങ്ക്​ കഴിക്കണമെന്ന വിസ്​ഡൺ ക്രിക്കറ്റ്​ മാഗസിൻ സർവ്വേയിൽ ഡേവിഡ്​ ബെക്കാമിനേക്കാൾ കൂടുതൽ പേർ തെരഞ്ഞെടുത്തത്​ ജയിംസ്​ ആൻഡേഴ്​സണെയായിരുന്നു.


പ്രായം 38 കഴിഞ്ഞിട്ടും തളരാത്ത ആ വീര്യത്തെക്കണ്ട്​ ചെന്നൈയിലുള്ളവരും പറഞ്ഞു: ''ഉന്‍ സ്റ്റൈലും അഴകും ഇന്നും ഉന്ന വിട്ട് പോകലെ''. ഉജ്ജ്വലമായി ബാറ്റ്​ ചെയ്​തിരുന്ന ശുഭ്​മാൻ ഗില്ലിനെയും ടെസ്റ്റ്​ സ്​പെഷ്യലിസ്റ്റ്​ അജിൻക്യ രഹാനെയെയും ഒരേ ഓവറിൽ ഒരേ വടിവൊത്ത പന്തിൽ സ്റ്റംപ്​ തെറിപ്പിച്ച പന്തുകളിൽ ആ മാന്ത്രികതയുടെ മാധുര്യമുണ്ടായിരുന്നു. ​ ​ഒരൊറ്റ സ​്​പെല്ലിൽ മത്സരത്തിന്‍റെ ഗതി ആൻഡേഴ്​സൺ മാറ്റിമറിച്ചു. സ്​​െപല്ലിന്​​ പിന്നാലെ ഇംഗ്ലണ്ട്​ ക്രിക്കറ്റ്​ ബോർഡ്​ ഫേസ്​ബുക്കിൽ കുറിച്ചത്​ ഇങ്ങനെയായിരുന്നു. ''പക്ഷേ എന്നിട്ടും അവർ പറയുന്നു, അവന്​ ഇംഗ്ലണ്ടിലെ​ മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ മാത്രമേ ഇതൊക്കെ ചെയ്യാനാകൂയെന്ന്​''. ആൻഡേഴ്​സൺ സ്​പെഷ്യൽ റിവേഴ്​സ്​ സ്വിങ്​ ഇന്ത്യയിൽ ഫലിക്കില്ലെന്ന്​ പറഞ്ഞവർക്കുള്ള മറുപടിയായിരുന്നു അത്​.


ഹോം ​ട്രാക്ക്​ ബുള്ളിയെന്ന്​ വിമർശകർ പറയുന്ന ജെയിംസ്​ ആൻഡേഴ്​സന്‍റെ പന്തുകൾ ഇതിനോടകം കൊത്തിപ്പറന്നത്​ 611വിക്കറ്റുകളാണ്​. പേസ്​ ബൗളർമാരിൽ മറ്റൊരു ബൗളർക്കുമില്ലാത്ത നേട്ടം. 158 ടെസ്റ്റുകളിൽനിന്നായി 35000ത്തിനടുത്ത്​ പന്തുക​െളറിഞ്ഞ ആൻഡേഴ്​സൺ അത്​ഭുതമാകുന്നത്​ ദീർഘകാല കരിയർകൊണ്ടു കൂടിയാണ്​​. ശ്രീലങ്കൻ പര്യടനത്തിന്​ പിന്നാലെ ഇന്ത്യയിലും വിക്കറ്റുകൾ വീഴ്​ത്തി ഹോംട്രാക്ക്​ ബുള്ളിയെന്ന വിശേഷണങ്ങൾക്ക്​ 38ാം വയസ്സിൽ ജിമ്മി മറുപടി പറയുകയാണ്​.


2003ലാണ്​ ജിമ്മി ടെസ്റ്റ്​ അരങ്ങേറ്റം കുറിക്കുന്നത്​. ആസ്​ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലു​െമല്ലാം ഫാസ്റ്റ്​ ബൗളിങ്​ തലമുറകൾ മാറിവന്നപ്പോഴും 18 വർഷങ്ങൾക്കിപ്പുറവും ഇംഗ്ലണ്ടിന്‍റെ മുൻനിര ബൗളറായി ആൻഡേഴ്​സൺ തുടരുകയാണ്​. ബാറ്റിങ്ങിലെ പാഠപുസ്​തകമെന്ന്​ വിശേഷണമുള്ള സാക്ഷാൽ സചിൻ ടെണ്ടുൽക്കർ 14 ടെസ്​റ്റുകളിൽ നിന്നായി ഒൻപത്​ തവണയാണ്​ ആൻഡേഴ്​സനുമുമ്പിൽ വീണത്​. മൈക്കൽ ക്ലാർക്ക്​ ഒൻപത്​ തവണയും ക്രീസിൽ നങ്കൂരമിടാറുള്ള ജാക്വ്​സ്​ കാലിസ്​, കുമാർ സംഗക്കാര ഏഴുതവണയും ആൻഡേഴ്​സണ്​ മുമ്പിൽ നിരായുധരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:james Andersonindia-englanddavid beckam
Next Story