Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യ-പാക് മത്സരത്തിനിടെ പ്രാ​ണി​ശ​ല്യം; ക​ളി നി​ർ​ത്തി​വെ​ച്ചു

text_fields
bookmark_border
india pakistan
cancel
camera_alt

പ്രാ​ണി​ക​ളെ അ​ക​റ്റാ​ൻ സ്പ്രേ ​ചെ​യ്യു​ന്ന പാ​കി​സ്താ​ൻ ക്യാ​പ്റ്റ​ൻ ഫാ​ത്തി​മ സ​ന

Listen to this Article

കൊ​ളം​ബോ: വ​നി​ത ലോ​ക​ക​പ്പി​ലെ ഇ​ന്ത്യ-​പാ​കി​സ്താ​ൻ മ​ത്സ​രം ത​ട​സ്സ​പ്പെ​ടു​ത്തി പ്രാ​ണി​ക​ൾ. ആ​ർ. പ്രേ​മ​ദാ​സ സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ത്യ ബാ​റ്റ് ചെ​യ്യ​വെ 15 മി​നി​റ്റോ​ളം ക​ളി നി​ർ​ത്തി​വെ​ക്കേ​ണ്ടി​വ​ന്നു.

28ാം ഓ​വ​റി​ലാ​യി​രു​ന്നു സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. ഹ​ർ​ലീ​ൻ ഡി​യോ​ളും ജെ​മീ​മ റോ​ഡ്രി​ഗ​സു​മാ​യി​രു​ന്നു ക്രീ​സി​ൽ. തൂ​വാ​ല ഉ​പ​യോ​ഗി​ച്ച് പാ​ക് താ​ര​ങ്ങ​ൾ ര​ക്ഷ​തേ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ്രാ​ണി​ക​ൾ വി​ട്ടി​ല്ല. തു​ട​ർ​ന്ന് ഇ​വ​ർ അ​മ്പ​യ​ർ​മാ​രെ കാ​ര്യ​ത്തി​ന്റെ ഗൗ​ര​വം ബോ​ധി​പ്പി​ച്ചു. റി​സ​ര്‍വ് താ​രം സ്‌​പ്രേ​യു​മാ​യെ​ത്തി. ഇ​ത് വാ​ങ്ങി ക്യാ​പ്റ്റ​ന്‍ ഫാ​ത്തി​മ സ​ന ത​ളി​ച്ച​പ്പോ​ൾ അ​ൽ​പ​നേ​രം മാ​ത്രം ശ​മ​ന​മു​ണ്ടാ​യി.

വീ​ണ്ടും പ്രാ​ണി​ക​ളെ​ത്തി​യ​തോ​ടെ ക​ളി നി​ർ​ത്തി. ഗ്രൗ​ണ്ട് സ്റ്റാ​ഫെ​ത്തി മ​രു​ന്ന് ത​ളി​ച്ച​തി​നു​ശേ​ഷ​മാ​ണ് ഇ​ന്ത്യ ബാ​റ്റി​ങ് പു​ന​രാ​രം​ഭി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ പ​രി​ശീ​ല​നം ന​ട​ത്തി​യ മൈ​താ​ന​ത്ത് പാ​മ്പി​നെ​യും ക​ണ്ടി​രു​ന്നു.

മത്സരത്തിൽ ഇന്ത്യ 88 റൺസിന് പാകിസ്താനെ വീഴ്ത്തി. ഇന്ത്യ 247 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ പാകിസ്താന് 159 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ICC Women's ODI World Cup: Swarm of bugs halt play between India and Pakistan
Next Story