ഏകദിന ബാറ്റിങ് റാങ്കിങ്: സ്മൃതിയെ മറികടന്ന് വോൾവാർട്ട് ഒന്നാമത്; ജെമീമക്ക് വൻ കുതിപ്പ്
text_fieldsസ്മൃതി മന്ദാന, ലോറ വോൾവാർട്ട്
ദുബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ വനിത ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഇന്ത്യൻ ഓപണർ സ്മൃതി മന്ദാനക്ക് ഒന്നാംസ്ഥാനം നഷ്ടമായി. ലോകകപ്പിൽ 571 റൺസ് നേടി ടോപ് സ്കോററായ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോൾവാർട്ട് രണ്ട് സ്ഥാനം മുന്നേറി ഒന്നിലെത്തി. സ്മൃതി ഇതോടെ രണ്ടാംസ്ഥാനത്തേക്ക് വീണു.
ലോകകപ്പിൽ മിന്നിയ ഇന്ത്യൻ താരം ജെമീമ റോഡ്രിഗസ് പത്തിലെത്തി. ഒമ്പത് സ്ഥാനങ്ങൾ കടന്നായിരുന്നു ജെമീമയുടെ കുതിപ്പ്. ബൗളർമാരിൽ ഇംഗ്ലണ്ടിന്റെ സോഫി എക്കിൾസ്റ്റണാണ് ഒന്നാം റാങ്കിങ്ങിൽ. ലോകകപ്പിൽ പ്ലെയർ ഓഫ് ദ ടൂർണമെന്റായി ഇന്ത്യൻ താരം ദീപ്തി ശർമ ഓൾ റൗണ്ടർമാരിൽ നാലാംസ്ഥാനത്തുണ്ട്.
ലോകകപ്പ് സെമിയിൽ ആസ്ട്രേലിയക്കെതിരെ ജമീമ നേടിയ സെഞ്ച്വറി ബാറ്റിങ് പ്രകടനം ഇന്ത്യക്ക് ഫൈനലിലേക്കുള്ള വഴിയൊരുക്കിയിരുന്നു.
ബൗളിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തിൽ മാറ്റമില്ല. ഇംഗ്ലണ്ടിന്റെ സോഫി എക്ലെസ്റ്റോൺ തന്നെയാണ് ഒന്നാം സ്ഥാനത്ത്. എന്നാൽ, ദക്ഷിണാഫ്രിക്കയുടെ മരിസാനെ കാപ് മികച്ച മുന്നേറ്റം നടത്തി രണ്ടാം സ്ഥാനത്ത് കയറി. ആസ്ട്രേലിയയുടെ അലാന കിങ് മൂന്നും, ആഷ്ലി ഗാർഡ്നർ നാലും സ്ഥാനത്താണ്. ഇന്ത്യയുടെ ദീപ്തി ശർമ അഞ്ചാം സ്ഥാനം നിലനിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

