Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅ​ണ്ട​ർ 19...

അ​ണ്ട​ർ 19 ലോ​ക​ക​പ്പ്; സെ​മി ഫൈ​ന​ൽ തേ​ടി ഇ​ന്ത്യ നേ​പ്പാ​ളി​നെ​തി​രെ

text_fields
bookmark_border
അ​ണ്ട​ർ 19 ലോ​ക​ക​പ്പ്; സെ​മി ഫൈ​ന​ൽ തേ​ടി ഇ​ന്ത്യ നേ​പ്പാ​ളി​നെ​തി​രെ
cancel

ബ്ലോം​ഫൊ​ണ്ടെ​യ്ൻ (ദ​ക്ഷി​ണാ​ഫ്രി​ക്ക): അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ലെ അ​പ​രാ​ജി​ത കു​തി​പ്പി​ൽ സെ​മി ഫൈ​ന​ൽ ബെ​ർ​ത്തും സ്വ​ന്ത​മാ​ക്കാ​ൻ ഇ​ന്ത്യ ഇ​ന്നി​റ​ങ്ങു​ന്നു. സൂ​പ്പ​ർ സി​ക്സി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ നേ​പ്പാ​ളാ​ണ് നി​ല​വി​ലെ ജേ​താ​ക്ക​ൾ​ക്ക് പ്ര​തി​യോ​ഗി​ക​ൾ. ഗ്രൂ​പ് റൗ​ണ്ടി​ലെ മൂ​ന്ന് ക​ളി​ക​ളും ജ​യി​ച്ചെ​ത്തി​യ ഇ​ന്ത്യ സൂ​പ്പ​ർ സി​ക്സി​ൽ ന്യൂ​സി​ല​ൻ​ഡി​നെ ക​ശ​ക്കി​യെ​റി​ഞ്ഞാ​ണ് തു​ട​ങ്ങി​യ​ത്. ര​ണ്ടാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​ര​ത്തി​ൽ നേ​പ്പാ​ളി​നെ തോ​ൽ​പി​ച്ചാ​ൽ ഇ​ന്ത്യ​ക്ക് അ​നാ​യാ​സം സെ​മി​യി​ലെ​ത്താം. പ​രാ​ജ​യ​പ്പെ​ട്ടാ​ലും സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. സൂ​പ്പ​ർ സി​ക്സി​ലെ ര​ണ്ട് ഗ്രൂ​പ്പി​ലെ​യും ആ​ദ്യ ര​ണ്ട് സ്ഥാ​ന​ക്കാ​ർ​ക്കാ​ണ് അ​വ​സാ​ന നാ​ലി​ലി​ടം. ഗ്രൂ​പ് ഒ​ന്നി​ൽ ആ​റ് വീ​തം പോ​യ​ന്റു​മാ​യി ഇ​ന്ത്യ​യും പാ​കി​സ്താ​നു​മാ​ണ് മു​ന്നി​ൽ. ഇ​ന്ത്യ​യു​ടെ റ​ൺ​റേ​റ്റ് 3.327ഉം ​പാ​കി​സ്താ​ന്റെ​ത് 1.064ഉം ​ആ​ണ്. റ​ൺ​റേ​റ്റി​ലെ വ​ലി​യ വ്യ​ത്യാ​സ​ത്തി​ൽ ഒ​ന്നാം​സ്ഥാ​ന​ത്തു​ള്ള ഇ​ന്ത്യ തോ​റ്റാ​ൽ സാ​ങ്കേ​തി​ക​മാ​യി നാ​ള​ത്തെ പാ​കി​സ്താ​ൻ-​ബം​ഗ്ലാ​ദേ​ശ് മ​ത്സ​ര​ത്തി​ന്റെ ഫ​ല​ത്തി​നു​കൂ​ടി നോ​ക്കേ​ണ്ടി​വ​രും. നാ​ല് പോ​യ​ന്റു​മാ​യി മൂ​ന്നാം​സ്ഥാ​ന​ത്താ​ണ് ബം​ഗ്ലാ​ദേ​ശ്. ഒ​രു പോ​യ​ന്റു​മി​ല്ലാ​തെ അ​ഞ്ചാ​മ​ത് നി​ൽ​ക്കു​ന്ന നേ​പ്പാ​ളി​നെ സം​ബ​ന്ധി​ച്ച് ഇ​ന്ത്യ​യെ തോ​ൽ​പി​ക്കു​ക​യെ​ന്ന​ത് ബാ​ലി​കേ​റാ​മ​ല​യാ​ണ്. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ലും ബം​ഗ്ലാ​ദേ​ശ് പാ​കി​സ്താ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ​ന്ത്യ​യു​ടെ റ​ൺ​റേ​റ്റി​നെ മ​റി​ക​ട​ക്ക​ൽ വ​ലി​യ വെ​ല്ലു​വി​ളി​യാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cricket World CupICC U19 World Cupindia vs nepalSports News
News Summary - ICC U19 Cricket World Cup: India faces Nepal
Next Story