Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐ.സി.സി ട്വന്റി20...

ഐ.സി.സി ട്വന്റി20 ക്രിക്കറ്റർ ഓഫ് ദ ഇയർ: സാധ്യത പട്ടികയിൽ സൂര്യയും സ്മൃതിയും

text_fields
bookmark_border
ഐ.സി.സി ട്വന്റി20 ക്രിക്കറ്റർ ഓഫ് ദ ഇയർ: സാധ്യത പട്ടികയിൽ സൂര്യയും സ്മൃതിയും
cancel
camera_alt

സ്മൃതി മ​ന്ദാ​ന​, സൂ​ര്യ​കു​മാ​ർ

ദുബൈ: 2022ലെ ഐ.സി.സി ട്വന്റി20 ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാര ചുരുക്കപ്പട്ടികയിൽ ഇന്ത്യയിൽ നിന്ന് പുരുഷ, വനിത വിഭാഗങ്ങളിലായി യഥാക്രമം ബാറ്റർമാരായ സൂര്യകുമാർ യാദവും സ്മൃതി മന്ദാനയും ഇടം നേടി. ഇംഗ്ലണ്ടിന്റെ ഓൾ റൗണ്ടർ സാം കറൻ, പാകിസ്താന്റെ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ് വാൻ, സിംബാബ് വേ ബാറ്റിങ് ഓൾ റൗണ്ടർ സിക്കന്തർ റാസ എന്നിവരെയാണ് സൂര്യകുമാറിന് പുറമെ നാമനിർദേശം ചെയ്തിരിക്കുന്നത്.

പാക് താരം നിദ ധർ, ന്യൂസിലൻഡിന്റെ സോഫി ഡേവിൻ, ആസ്ട്രേലിയക്കാരി ടാലിയ മക്ഗ്രാത്ത് എന്നിവർ വനിതകളുടെ പട്ടികയിലുമുണ്ട്. 2021ലെ പുരസ്കാരം സ്മൃതി മന്ദാനക്കായിരുന്നു. മിന്നുംഫോമിലായിരുന്ന സൂര്യ, ട്വന്റി20യിൽ 1000 റൺസിലധികം 2022ൽ സ്കോർ ചെയ്തിരുന്നു.

Show Full Article
TAGS:Suryakumar Yadav Smriti Mandana ICC Twenty20 Cricketer of the Year 
News Summary - ICC Twenty20 Cricketer of the Year: Suriya and Smriti in shortlist
Next Story