Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right2025ലെ ചാമ്പ്യൻസ്​...

2025ലെ ചാമ്പ്യൻസ്​ ട്രോഫി പാകിസ്​താനിൽ; എട്ട്​ ചാമ്പ്യൻഷിപ്പുകളുടെ വേദി പ്രഖ്യാപിച്ച്​ ഐ.സി.സി

text_fields
bookmark_border
2025ലെ ചാമ്പ്യൻസ്​ ട്രോഫി പാകിസ്​താനിൽ; എട്ട്​ ചാമ്പ്യൻഷിപ്പുകളുടെ വേദി പ്രഖ്യാപിച്ച്​ ഐ.സി.സി
cancel

ദു​ബൈ: 2031 വ​രെ​യു​ള്ള മു​ൻ​നി​ര ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ൾ​ക്ക്​ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റ്​ കൗ​ൺ​സി​ൽ വേ​ദി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. നേ​ര​ത്തെ അ​റി​യി​ച്ച 2022ലെ ​ട്വ​ൻ​റി20 ലോ​ക​ക​പ്പ്, 2023ലെ ​ഏ​ക​ദി​ന ലോ​ക​ക​പ്പ്​ എ​ന്നി​വ​ക്കു പു​റ​മെ എ​ട്ടു ടൂ​ർ​ണ​മെൻറു​ക​ൾ​ക്കു കൂ​ടി​യാ​ണ്​ വേ​ദി​ക​ൾ തീ​രു​മാ​ന​മാ​യ​ത്. മൂ​ന്നു മ​ത്സ​ര​ങ്ങ​ൾ​ക്ക്​ ഇ​ന്ത്യ വേ​ദി​യാ​കു​േ​മ്പാ​ൾ പാ​കി​സ്​​താ​നെ​യും ഐ.​സി.​സി വേ​ദി​യാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

2022 ഒ​ക്​​ടോ​ബ​ർ 16 മു​ത​ൽ ന​വം​ബ​ർ 13 വ​രെ തീ​യ​തി​ക​ളി​ൽ ആ​സ്​​ട്രേ​ലി​യ​യി​ലെ അ​ഡ്​​ലെ​യ്​​ഡ്, ബ്രി​സ്​​​ബെ​യ്​​ൻ, ഗീ​ലോ​ങ്, ഹൊ​ബാ​ർ​ട്, മെ​ൽ​ബ​ൺ, പെ​ർ​ത്ത്, സി​ഡ്​​നി എ​ന്നി​വി​ട​ങ്ങ​ളി​ലാ​കും ട്വ​ൻ​റി20 ലോ​ക​ക​പ്പ്. സെ​മി മ​ത്സ​ര​ങ്ങ​ൾ സി​ഡ്​​നി​യി​ലും ക​ലാ​ശ​പ്പോ​രാ​ട്ടം അ​ഡ്​​ലെ​യ്​​ഡ്​ ഓ​വ​ലി​ലു​മാ​കും. 2024ലെ ​ട്വ​ൻ​റി20 ലോ​ക​ക​പ്പ്​ പു​തി​യ വേ​ദി​യാ​യ യു.​എ​സി​ലും വെ​സ്​​റ്റി​ൻ​ഡീ​സി​ലു​മാ​കും അ​ര​ങ്ങേ​റു​ക.

നീ​ണ്ട ഇ​ടേ​വ​ള​ക്കു ശേ​ഷ​മാ​ണ്​ പാ​കി​സ്​​താ​ൻ പ്ര​മു​ഖ ടൂ​ർ​ണ​മെൻറി​ന്​ വേ​ദി​യാ​കു​ന്ന​ത്. 2025ലെ ​ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി​യാ​കും പാ​ക്​ മൈ​താ​ന​ങ്ങ​ളി​ൽ അ​ര​ങ്ങേ​റു​ക. 1996നു ​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​​ പാ​കി​സ്​​താ​നി​ൽ ഐ.​സി.​സി ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ വേ​ദി​യു​ണ​രു​ന്ന​ത്. 2026ലെ ​ട്വ​ൻ​റി20 ലോ​ക​ക​പ്പ്​ ഇ​ന്ത്യ​യി​ലും ശ്രീ​ല​ങ്ക​യി​ലു​മാ​യി ന​ട​ക്കും. 2027ലെ ​ഏ​ക​ദി​ന ലോ​ക​ക​പ്പ്​ ന​മീ​ബി​യ, സിം​ബാ​ബ്​​വെ, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലും അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന ട്വ​ൻ​റി20 ലോ​ക​ക​പ്പ്​ ആ​സ്​​ട്രേ​ലി​യ, ന്യൂ​സി​ല​ൻ​ഡ്​ എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​കും. അ​തേ വ​ർ​ഷം ന​ട​ക്കു​ന്ന ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി ഇ​ന്ത്യ​യി​ലാ​കും. 2031ലെ ​ഏ​ക​ദി​ന ലോ​ക​ക​പ്പ്​ ഇ​ന്ത്യ​യി​ലും ബം​ഗ്ലാ​ദേ​ശി​ലു​മാ​യി ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:icc
News Summary - ICC tournament: three in India; 2025 Champions Trophy in Pakistan
Next Story