ഇംഗ്ലണ്ടിനെതിരായ പ്രകടനം തുണച്ചു; ടെസ്റ്റ് റാങ്കിങ്ങിൽ കരിയറിലെ ഏറ്റവും മികച്ച നേട്ടം സ്വന്തമാക്കി ഋഷഭ് പന്ത്
text_fieldsദുബൈ: ഇംഗ്ലണ്ടിനെതിരായ തകർപ്പൻ പ്രകടനത്തിലൂടെ ടെസ്റ്റ് റാങ്കിങ്ങിൽ കരിയറിലെ ഏറ്റവും മികച്ച സ്ഥാനവുമായി ഋഷഭ് പന്ത്. ഏഴു സ്ഥാനം മെച്ചപ്പെടുത്തി ഏഴാം നമ്പറിലേക്കാണ് ഇന്ത്യൻതാരം കുതിച്ചത്. രോഹിത് ശർമക്കും ഹെൻറി നികോളസിനുമൊപ്പമാണ് പന്ത് ഏഴാം നമ്പർ പങ്കിടുന്നത്.
നേരത്തേ എട്ടിലായിരുന്ന രോഹിത് ഒരു സ്ഥാനം മെച്ചപ്പെടുത്തി. ബൗളിങ്ങിൽ ആർ. അശ്വിൻ രണ്ടാം സ്ഥാനത്തേക്കുയർന്നു. ആസ്ട്രേലിയയുടെ പാറ്റ് കമ്മിൻസാണ് ഒന്നാമത്. ട്വൻറി20 ടീം റാങ്കിങ്ങിൽ ഇന്ത്യ രണ്ടാം സ്ഥാനത്തേക്കു കയറി. ന്യൂസിലൻഡിനെതിരായ പരമ്പര തോൽവിയോടെ ആസ്ട്രേലിയ പിന്തള്ളപ്പെട്ടതാണ് ഇന്ത്യക്കു നേട്ടമായത്. ഇംഗ്ലണ്ടാണ് ഒന്നാം സ്ഥാനത്ത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

