ഐ.സി.സി ടെസ്റ്റ് റാങ്കിങ്: നില മെച്ചപ്പെടുത്തി കോഹ്ലി, ആദ്യ പത്തിൽ തിരിച്ചെത്തി ബുംറ
text_fieldsഐ.സി.സിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങിൽ നില മെച്ചപ്പെടുത്തി സ്ഥാനമൊഴിഞ്ഞ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ബാറ്റേർസിന്റെ പട്ടികയിൽ രണ്ട് സ്ഥാനങ്ങൾ മുന്നിലേക്ക് വന്ന് ഏഴാം റാങ്കിലാണ് കോഹ്ലി. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് കോഹ്ലിക്ക് നേട്ടമായത്.
അതേസമയം, പരിക്ക് കാരണം ടെസ്റ്റ് പരമ്പര നഷ്ടമായെങ്കിലും രോഹിത് ശർമ്മ അഞ്ചാം സ്ഥാനം നിലനിർത്തി. ബാറ്റിങ് റാങ്കിങ്ങിൽ ഇന്ത്യൻ ടീമിൽ നിന്ന് ആദ്യ 10ൽ കോഹ്ലിയും രോഹിത്തും മാത്രമാണ് ഇടം നേടിയത്.
ആസ്ട്രേലിയയുടെ മാർനസ് ലാബുഷേൻ ഒന്നാം സ്ഥാനം നിലനിർത്തി. ജോ റൂട്ട്, സ്റ്റീവ് സ്മിത്ത്, കെയ്ൻ വില്യംസൺ എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.
ബൗളർമാരിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ ആദ്യ 10ൽ തിരിച്ചെത്തി. ജോഹന്നാസ്ബർഗിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായിരുന്ന ബുംറ മൂന്ന് സ്ഥാനം മുന്നേറി പത്താം സ്ഥാനത്തെത്തുകയായിരുന്നു. ആസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസാണ് ഒന്നാമത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

