Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐ.സി.സി ട്വന്റി20...

ഐ.സി.സി ട്വന്റി20 റാങ്കിങ്; ബാബറിനെ കടന്ന് സൂര്യകുമാർ രണ്ടാമത്

text_fields
bookmark_border
Suryakumar Yadav
cancel

ദു​ബൈ: ഐ.​സി.​സി ട്വ​ന്‍റി20 റാ​ങ്കി​ങ്ങി​ൽ അ​തി​വേ​ഗം പു​തി​യ ഉ​യ​ര​ങ്ങ​ൾ പി​ടി​ച്ച് ഇ​ന്ത്യ​ൻ ബാ​റ്റ​ർ സൂ​ര്യ​കു​മാ​ർ യാ​ദ​വ്. ആ​സ്ട്രേ​ലി​യ​ക്കെ​തി​രെ കെ​ട്ട​ഴി​ച്ച മി​ക​ച്ച പ്ര​ക​ട​നം തു​ണ​ച്ച് പാ​ക് താ​രം ബാ​ബ​ർ അ​സ​മി​നെ പി​ന്ത​ള്ളി താ​രം ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കു ക​യ​റി. 799 പോ​യ​ന്റു​ള്ള ബാ​ബ​റി​നെ​ക്കാ​ൾ ര​ണ്ടു പോ​യ​ന്റ് കൂ​ടു​ത​ൽ. 861 പോ​യ​ന്‍റു​മാ​യി പാ​ക് താ​രം മു​ഹ​മ്മ​ദ് റി​സ്‍വാ​നാ​ണ് ഒ​ന്നാ​മ​ത്.

ഇ​ന്ത്യ-​ആ​സ്ട്രേ​ലി​യ പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ല്‍ 36 പ​ന്തി​ല്‍ 69 റ​ണ്‍സ് നേ​ടി​യ യാ​ദ​വ് ക​രി​യ​റി​ലെ മി​ക​ച്ച റേ​റ്റി​ങ് പോ​യ​ന്റാ​ണ് ക​ണ്ടെ​ത്തി​യ​ത്. റാ​ങ്കി​ങ് ലി​സ്റ്റി​ൽ ആ​ദ്യ പ​ത്തി​ലു​ള്ള ഒ​രേ​യൊ​രു ഇ​ന്ത്യ​ക്കാ​ര​ൻ​കൂ​ടി​യാ​ണ് യാ​ദ​വ്. ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ ഒ​രു സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി 13ാം സ്ഥാ​ന​ത്താ​ണ്. എ​ന്നാ​ൽ, 10ാമ​തു​ള്ള ഭു​വ​നേ​ശ്വ​ര്‍ കു​മാ​റാ​ണ് ആ​ദ്യ പ​ത്തി​ലു​ള്ള ഏ​ക ഇ​ന്ത്യ​ന്‍ ബൗ​ള​ര്‍. ഇ​ന്ത്യ​ന്‍ സ്പി​ന്ന​ര്‍മാ​രാ​യ അ​ക്സ​ര്‍ പ​ട്ടേ​ലും (33ല്‍നി​ന്ന് 18ാം സ്ഥാ​ന​ത്തേ​ക്ക്) യു​സ്​​വേ​ന്ദ്ര ചാ​ഹ​ലും (28ല്‍നി​ന്ന് 26ലേ​ക്ക്) ബൗ​ള​ര്‍മാ​രു​ടെ പ​ട്ടി​ക​യി​ല്‍ മു​ന്നേ​റി. ആ​സ്ട്രേ​ലി​യ​ന്‍ ഫാ​സ്റ്റ് ബൗ​ള​ര്‍ ജോ​ഷ് ഹാ​സ​ല്‍വു​ഡ് ഒ​ന്നാം റാ​ങ്കി​ല്‍ തു​ട​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICCBabar AzamICC T20I Rankings
News Summary - ICC T20I Rankings: Suryakumar Yadav Climbs To 2nd Spot Ahead Of Babar Azam
Next Story