Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
2021 ട്വൻറി20 ലോകകപ്പ്​ ഇന്ത്യയിൽ; 2022ൽ ആസ്​ട്രേലിയയിൽ
cancel

2021 ട്വൻറി20 ലോകകപ്പ്​ ഇന്ത്യയിൽ; 2022ൽ ആസ്​ട്രേലിയയിൽ

text_fields
bookmark_border

ദുബൈ: കോവിഡ്​ കാരണം മാറ്റിവെച്ച ട്വൻറി20 ലോകകപ്പ്​ അടുത്ത വർഷം ഇന്ത്യയിൽ നടക്കേണ്ട ടൂർണമെൻറിനെ ബാധിക്കില്ല. 2021 ട്വൻറി20 ലോകകപ്പ്​ ഇന്ത്യയിലും, മാറ്റി​വെച്ച ടൂർണമെൻറ്​ 2022ൽ ആസ്​​ട്രേലിയയിലും നടക്കും. അടുത്ത വർഷം ഫെബ്രുവരി-മാർച്ചിൽ ന്യൂസിലൻഡിൽ നടക്കേണ്ട വനിത ഏകദിനം ലോകകപ്പ്​ 2022ലേക്ക്​ മാറ്റിവെച്ചു. ​രാജ്യാന്തര ക്രിക്കറ്റ്​ കൗൺസിലാണ്​ തീരുമാനം അറിയിച്ചത്​.

ഇൗ വർഷം ഒക്​ടോബർ-നവംബറിൽ നടക്കേണ്ട ട്വൻറി20 ലോകകപ്പ്​ ​േകാവിഡ്​ വ്യാപനത്തെ തുടർന്ന്​ നേരത്തേ മാറ്റിവെച്ചപ്പോൾ അടുത്ത വർഷത്തെ ലോകകപ്പിന്​ ഇ​ന്ത്യയോ അതോ, ആസ്​ട്രേലിയോ വേദിയാവുകയെന്നത്​ സംബന്ധിച്ച്​ വ്യക്​തമാക്കിയിരുന്നില്ല. ഇൗ വിഷയത്തിലാണ്​ ഇപ്പോൾ തീരുമാനമെടുത്തത്​. ഫലത്തിൽ മൂന്നു വർഷംകൊണ്ട്​ മൂന്ന്​ ലോകകപ്പാണ്​ ക്രിക്കറ്റ്​ ലോകത്തെ കാത്തിരിക്കുന്നത്​. 2023 ഏകദിന ലോകകപ്പിന്​ ഇന്ത്യയാണ്​ വേദി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story