ഒറ്റക്കൈയാൽ ഗാലറിയിലൊരു തകർപ്പൻ ക്യാച്ച്; വിഡിയോ പങ്കുവെച്ച് ഐ.സി.സി -VIDEO
text_fieldsട്വന്‍റി20 ലോകകപ്പ് ക്രിക്കറ്റിലെ സുപ്രധാന നിമിഷങ്ങൾ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. താരങ്ങളുടെ മിന്നുംപ്രകടനങ്ങളാണ് ഇക്കൂട്ടത്തിൽ ഇടംപിടിക്കാറ്. എന്നാൽ, ഇത്തവണ ഗാലറിയിലെ ഉഗ്രനൊരു ക്യാച്ചിന്‍റെ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് ഐ.സി.സി ഇൻസ്റ്റഗ്രാം പേജിൽ. 'ടൂർണമെന്‍റിലെ മികച്ച ക്യാച്ച്' എന്നാണ് ഒരു ആരാധകൻ ഇതിന് നൽകിയിരിക്കുന്ന കമന്‍റ്. ഔദ്യോഗിക വെബ്സൈറ്റിലും വിഡിയോ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഞായറാഴ്ച ദക്ഷിണാഫ്രിക്കയും നെതർലൻഡ്സും തമ്മിൽ അഡ്ലെയ്ഡിൽ നടന്ന മത്സരത്തിനിടെയായിരുന്നു ഗാലറിയിലെ ക്യാച്ച് പിറന്നത്. നെതർലൻഡ്സ് താരത്തിന്‍റെ കൂറ്റൻ സിക്സർ ഗാലറിയിൽ നിന്നൊരാൾ ഒറ്റക്കൈയാൽ അനായാസം കൈപ്പിടിയിലാക്കുകയായിരുന്നു. 'അവിശ്വസനീയം' എന്നാണ് ഐ.സി.സി ക്യാച്ചിനെ വിശേഷിപ്പിച്ചത്. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. മത്സരത്തിൽ നെതർലൻഡ്സിനോട് തോറ്റ് ദക്ഷിണാഫ്രിക്ക ലോകകപ്പിൽ നിന്ന് പുറത്തായിരുന്നു.

