ഏകദിന റാങ്കിങ്: രോഹിത് തന്നെ ഒന്നാമൻ; കോഹ്ലി രണ്ടാമത്
text_fieldsരോഹിത് ശർമയും വിരാട് കോഹ്ലിയും
ദുബൈ: ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ തകർപ്പൻ പ്രകടനത്തിനു പിന്നാലെ ഏകദിന റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തേക്ക് കയറി സൂപ്പർ ബാറ്റർ വിരാട് കോഹ്ലി. ബുധനാഴ്ച ഐ.സി.സി പുറത്തുവിട്ട റാങ്കിങ്ങിലാണ് ഒന്നാമനായ രോഹിത് ശർമക്ക് തൊട്ടുപിറകിലെത്തിയത്. 302 റൺസ് അടിച്ച് താരം പരമ്പരയിലെ താരം ആയിരുന്നു. 146 റൺസ് എടുത്ത രോഹിതും മോശമാക്കിയില്ല. ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ അഞ്ചാമതുണ്ട്.
ബൗളർമാരിൽ കുൽദീപ് മൂന്നാമനാണ്. ടെസ്റ്റ് റാങ്കിങ്ങിൽ യശസ്വി ജയ്സ്വാൾ എട്ടാമനായപ്പോൾ ഗിൽ 11ഉം ഋഷഭ് പന്ത് 13ഉം സ്ഥാനത്തുണ്ട്. ബുംറ ഒന്നാമതുള്ള ബൗളിങ് റാങ്കിങ്ങിൽ മുഹമ്മദ് സിറാജ് (12th), രവീന്ദ്ര ജഡേജ (13), കുൽദീപ് യാദവ് (14) എന്നിവർ സ്ഥാനങ്ങൾ കയറിയവരാണ്. ബാറ്റിങ്ങിൽ ജോ റൂട്ട് ഒന്നാമതുണ്ട്. കെയിൻ വില്യംസൺ രണ്ടും സ്റ്റീവ് സ്മിത്ത് മൂന്നും സ്ഥാനങ്ങളിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

