Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഒത്തുകളി ശ്രമം, തെളിവ്...

ഒത്തുകളി ശ്രമം, തെളിവ് നശിപ്പിക്കൽ; യു.എസ് ക്രിക്കറ്റ് താരം അഖിലേഷ് റെഡ്ഡിക്ക് എട്ട് വർഷം വിലക്കേർപ്പെടുത്തി ഐ.സി.സി

text_fields
bookmark_border
ഒത്തുകളി ശ്രമം, തെളിവ് നശിപ്പിക്കൽ; യു.എസ് ക്രിക്കറ്റ് താരം അഖിലേഷ് റെഡ്ഡിക്ക് എട്ട് വർഷം വിലക്കേർപ്പെടുത്തി ഐ.സി.സി
cancel

ദുബൈ: ഒത്തുകളി ശ്രമത്തിലും അന്വേഷണം തടസ്സപ്പെടുത്താൻ തെളിവുകൾ നശിപ്പിച്ചതിലും കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ വംശജനായ അമേരിക്കൻ ക്രിക്കറ്റ് താരം ബോഡുഗും അഖിലേഷ് റെഡ്ഡിക്ക് എട്ട് വർഷത്തെ വിലക്കേർപ്പെടുത്തി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി). 2025-ൽ യു.എ.ഇയിൽ നടന്ന അബുദാബി ടി10 ലീഗുമായി ബന്ധപ്പെട്ട അഴിമതി വിരുദ്ധ ചട്ടങ്ങളുടെ മൂന്ന് ലംഘനങ്ങൾ നടത്തിയതിനാണ് ഇരുപത്തിയാറുകാരനായ താരത്തിനെതിരെ കടുത്ത നടപടി. എല്ലാവിധ ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നും വിലക്കേർപ്പെടുത്തിയ തീരുമാനം 2025 നവംബർ 21 മുതൽ പ്രാബല്യത്തിലുണ്ട്.

2025 നവംബർ 19-ന് അബുദാബി ടി10 ലീഗിലെ അസ്പിൻ സ്റ്റാലിയൻസ് ടീമിന്റെ മത്സരത്തിന് തൊട്ടുമുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ടീം മാനേജ്‌മെന്റിന്റെ നിർദ്ദേശമുണ്ടെന്ന് അവകാശപ്പെട്ട്, റൺസ് വിട്ടുകൊടുത്ത് പന്തെറിയാൻ അഖിലേഷ് റെഡ്ഡി 'പ്ലെയർ എ' എന്ന് വിശേഷിപ്പിക്കപ്പെട്ട സഹതാരത്തോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഈ അനാവശ്യ വാഗ്ദാനം നിരസിച്ച സഹതാരം, മണിക്കൂറുകൾക്കകം വിവരം ഐ.സി.സി അഴിമതി വിരുദ്ധ വിഭാഗത്തെ ഔദ്യോഗികമായി അറിയിച്ചു. ഇതിന് പിന്നാലെ അഖിലേഷിനെ അന്നത്തെ പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കി.

ചോദ്യം ചെയ്യലിന് മുമ്പായി സഹതാരവുമായുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങളും കോൾ വിവരങ്ങളും അഖിലേഷ് തൻ്റെ ഫോണിൽ നിന്ന് മായ്ച്ചുകളഞ്ഞതായി അന്വേഷണസംഘം കണ്ടെത്തി. മെസ്സേജുകൾ ഡിലീറ്റ് ചെയ്തതെന്ന് സാധാരണയായി താൻ ചെയ്യാറുള്ള പരിപാടിയുടെ ഭാഗമായാണെന്ന് അഖിലേഷ് വാദിച്ചെങ്കിലും, തെളിവുകൾ മനഃപൂർവം നശിപ്പിക്കാനാണ് താരം ശ്രമിച്ചതെന്ന് ചൂണ്ടിക്കാട്ടി ഐ.സി.സി മൂന്നംഗ ട്രൈബ്യൂണൽ ഈ വാദം തള്ളി.

ഒത്തുകളിക്കാൻ ശ്രമിച്ചതിനും മറ്റൊരു താരത്തെ ഇതിനായി പ്രേരിപ്പിച്ചതിനും ഏഴ് വർഷം വീതവും (ഒരേസമയം അനുഭവിക്കാവുന്നത്), തെളിവ് നശിപ്പിച്ചതിന് ഒരു വർഷവും അടക്കം മൊത്തം എട്ട് വർഷത്തെ വിലക്കാണ് ഐ.സി.സി ചുമത്തിയത്. മൈക്കൽ ജെ. ബെലോഫ് കെ.സിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ട്രൈബ്യൂണലാണ് കേസിൽ അന്തിമ ഉത്തരവിറക്കിയത്.

ഹൈദരാബാദ് സ്വദേശിയായ അഖിലേഷ് റെഡ്ഡി ഇന്ത്യയിൽ ആഭ്യന്തര ക്രിക്കറ്റിൽ വിജയ് ഹസാരെ ട്രോഫി സ്ക്വാഡിന്റെ ഭാഗമായിരുന്നു. കൂടാതെ ഐ.പി.എൽ ഫ്രാഞ്ചൈസിയായ സൺറൈസേഴ്സ് ഹൈദരാബാദിനായി നെറ്റ് ബൗളറായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് അമേരിക്കയിലേക്ക് ചേക്കേറിയ ഈ വലംകൈയ്യൻ ഓൾറൗണ്ടർ, യു.എസ്.എ ദേശീയ ടീമിനായി നാല് ടി20 അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുകയും ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICCmatch fixingBanAkhilesh Reddy
News Summary - ICC Hands 8-Year Ban to USA Cricketer Akhilesh Reddy for Match-Fixing and Destroying Evidence
Next Story