Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഫ്ഗാൻ താരങ്ങൾക്ക് വിരുന്നൊരുക്കി ഇർഫാൻ പത്താൻ

text_fields
bookmark_border
അഫ്ഗാൻ താരങ്ങൾക്ക് വിരുന്നൊരുക്കി ഇർഫാൻ പത്താൻ
cancel

2023 ലോകകപ്പ് തുടങ്ങിയത് മുതൽ അഫ്ഗാനിസ്താന്റെ വിജയങ്ങളിലെല്ലാം ടീമിനെ പിന്തുണക്കാൻ മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ മടികാണിച്ചിരുന്നില്ല. ലോകകപ്പിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നായിരുന്നു അഫ്ഗാൻ വിജയത്തിന് പിന്നാലെ ഇർഫാൻ പത്താൻ ​താരങ്ങൾക്കൊപ്പം ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിൽ നൃത്തം ചെയ്തത്. പാകിസ്താനെതിരായ അഫ്ഗാനിസ്താന്റെ വിജയത്തിന് പിന്നാലെയായിരുന്നു ഇത്.

ശ്രീലങ്കക്കെതിരെയും നെതർലാൻഡിനെതിരെയും അഫ്ഗാൻ ജയിച്ചപ്പോഴും പിന്തുണയുമായി ഇർഫാൻ എത്തിയിരുന്നു. ശ്രീലങ്കക്കെതിരെ ടീം ജയിച്ചപ്പോൾ സ്റ്റുഡിയോയിലിരുന്ന് ഹർഭജൻ സിങ്ങുമൊത്തുള്ള ഇർഫാന്റെ പാട്ടും വൈറലായിരുന്നു. ഇപ്പോൾ ആസ്ട്രേലിയക്കെതിരായ നിർണായക മത്സരത്തിനായി മുംബൈയിലെത്തിയ അഫ്ഗാനിസ്താൻ താരങ്ങൾക്ക് വിരുന്നൊരുക്കുകയും ചെയ്തിരിക്കുകയാണ് പത്താൻ.

റാഷിദ് ഖാൻ, നവീൻ ഉൾ ഹഖ് ഉൾപ്പടെയുള്ള അഫ്ഗാൻ താരങ്ങളെല്ലാം വിരുത്തിനെത്തിയിരുന്നു. ഇന്ത്യൻ ഗായകൻ അദ്നാം സാമിയും ബോളിവുഡ് നടൻ സുനിൽ ഷെട്ടിയും പത്താന്റെ വീട്ടിലെത്തിയിരുന്നു. ഇർഫാൻ പത്താന്റെ ജേഷ്ഠ്യൻ യൂസഫ് പത്താനും വിരുന്നിനെത്തിയിരുന്നു.

2015, 2019 വർഷങ്ങളിൽ നടന്ന ലോകകപ്പിൽ ഇതിന് മുമ്പ് അഫ്ഗാനിസ്താൻ പ​ങ്കെടുത്തിട്ടുണ്ടെങ്കിലും ആകെ ഒരു വിജയമാണ് ടീമിന് നേടാനായത്. 2015ൽ സ്കോട്ട്‍ലാൻഡിനെതിരെ മാത്രമാണ് ടീം ജയിച്ചത്. 2019ൽ അവർക്ക് ജയിക്കാനായില്ല. 2023ൽ ഇംഗ്ലണ്ട്, പാകിസ്താൻ, ശ്രീലങ്ക, നെതർലാൻഡ് തുടങ്ങിയ ടീമുകൾക്കെതിരെ ജയിച്ച് മിന്നുന്ന ഫോമിലാണ് അഫ്ഗാനിസ്താൻ.




Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ICC Cricket World Cup 2023: Irfan Pathan Hosts Afghanistan Players, Adnan Sami, Sunil Shetty At His Residence In Mumbai
Next Story