കോവിഡ് വകഭേദം: വനിത ലോകകപ്പ് യോഗ്യത മത്സരങ്ങൾ റദ്ദാക്കി
text_fieldsദുബൈ: ആഫ്രിക്കൻ മേഖലയിൽ അപകടകാരിയായ കോവിഡ് ഒമിക്രോൺ വകഭേദം തിരിച്ചറിഞ്ഞതിനെ തുടർന്ന് വനിത ഏകദിന ലോകകപ്പ് യോഗ്യത മത്സരങ്ങൾ ഐ.സി.സി റദ്ദാക്കി. ഇതോടെ റാങ്കിങ്ങിൽ മുന്നിലുള്ള പാകിസ്താൻ, വെസ്റ്റിൻഡീസ്, ബംഗ്ലാദേശ് ടീമുകൾക്ക് നേരിട്ട് യോഗ്യത ഉറപ്പായി.
ദക്ഷിണാഫ്രിക്കയിൽ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതിനെ തുടർന്ന് നിരവധി ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് യാത്രവിലക്ക് പ്രഖ്യാപിച്ചിരുന്നു. ഒമ്പതു രാജ്യങ്ങൾ യോഗ്യത മത്സരങ്ങൾ കളിക്കേണ്ടതിൽ ആഫ്രിക്കയിൽനിന്നുള്ളവയുമുണ്ട്. അതേ സമയം, ആസ്ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് എന്നിവ നേരത്തെ യോഗ്യത നേടിയവരാണ്.
