Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'ഹീറോ മാത്രമല്ല,...

'ഹീറോ മാത്രമല്ല, ലാലേട്ടനെ പോലെ, എനിക്ക് ജോക്കറും വില്ലനുമെല്ലാം ആകണം..!, വെറും സഞ്ജുവല്ല, സഞ്ജു മോഹൻലാൽ സാംസൺ'; വൈറലായി സഞ്ജുവിന്റെ മറുപടി

text_fields
bookmark_border
ഹീറോ മാത്രമല്ല, ലാലേട്ടനെ പോലെ, എനിക്ക് ജോക്കറും വില്ലനുമെല്ലാം ആകണം..!, വെറും സഞ്ജുവല്ല, സഞ്ജു മോഹൻലാൽ സാംസൺ; വൈറലായി സഞ്ജുവിന്റെ മറുപടി
cancel

ദുബൈ: ഏഷ്യ കപ്പ് ക്രിക്കറ്റിൽ ബംഗ്ലാദേശിനെതിരായ സൂപ്പർ ഫോർ മത്സരത്തിന് മുൻപ് ഇന്ത്യൻ താരം സഞ്ജുസാംസൺ നടൻ മോഹൻലാലുമായി താരതമ്യം ചെയ്ത് നടത്തിയ സംഭാഷണം വൈറലായി. കഴിഞ്ഞ 12മാസത്തോളം ഇന്ത്യൻ ട്വന്റി 20 ടീമിൽ ഓപണർ സ്ഥാനത്ത് മികച്ച പ്രകടനം നടത്തിയിട്ടും അഞ്ചാമതും ആറാമതുമായി കളിപ്പിക്കുന്നത് സംബന്ധിച്ച ചോദ്യത്തിനായിരുന്നു, മോഹൻലാലിന്റെ കരിയർ ചൂണ്ടിക്കാട്ടി തനിക്ക് ഏത് റോളും ചേരുമെന്ന് മറുപടി പറഞ്ഞത്.

സഞ്ജയ് മഞ്ജരേക്കറിന്റെ ചോദ്യമിങ്ങനെയാണ്:- 'ഒരു എളുപ്പമുള്ള ചോദ്യം ചോദിക്കാം. അവസാനത്തെ ഒരു ചോദ്യം. നിങ്ങൾ മൂന്ന് ട്വന്റി20 അന്താരാഷ്ട്ര സെഞ്ച്വറികൾ നേടിയിട്ടുണ്ട്. ഈ മൂന്ന് സെഞ്ച്വറികളും ഓപണിങ് സ്ഥാനത്താണ് നേടിയത്. നിങ്ങൾക്ക് ശരിക്കും കംഫർട്ടായ പൊസിഷൻ ഏതാണ്..?'.

സ്ഞ്ജുവിന്റെ മറുപടി ഇങ്ങനെ:- 'അടുത്തിടെ, നമ്മുടെ ലാലേട്ടൻ, മലയാള സിനിമ നടൻ മോഹൻലാലിനെ അറിയില്ലേ. രാജ്യത്തിൻ്റെ ഒരു വലിയ അവാർഡ് അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. അദ്ദേഹം കഴിഞ്ഞ 30-40 വർഷമായി അഭിനയിക്കുന്നു. ഞാനും കഴിഞ്ഞ 10 വർഷമായി രാജ്യത്തിനായി കളിക്കുന്നു. അതുകൊണ്ട് എനിക്ക് ഹീറോ റോൾ മാത്രമേ ചെയ്യാൻ കഴിയൂ എന്ന് പറയാൻ കഴിയില്ല. എനിക്ക് വില്ലനാകണം, എനിക്ക് ജോക്കറാകണം. എനിക്ക് ചുറ്റും കളിക്കണം. ഓപ്പണറായി ഞാൻ റൺസ് നേടിയിട്ടുണ്ട്, ടോപ്പ് 3-ൽ എനിക്ക് മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് എനിക്ക് പറയാൻ കഴിയില്ല. ഇത് കൂടി ഞാൻ ഒന്ന് ശ്രമിക്കട്ടെ. എന്തിനാണ് എനിക്കൊരു നല്ല വില്ലനാകാൻ കഴിയാത്തത്?'.

വെൽഡൻ മോഹൻലാൽ, സോറി സഞ്ജു. എന്ന് തമാശരൂപേണ പറഞ്ഞവസാനിപ്പിച്ച സഞ്ജയ് മഞ്ജരേക്കറിനോട് 'സഞ്ജു മോഹൻലാൽ സാംസൺ' എന്ന് കൗണ്ടറടിച്ചാണ് സംഞ്ജു പോയത്.

കടുവകളെയും വീഴ്ത്തി ഇന്ത്യ ഏഷ്യ കപ്പ് ഫൈനലിൽ; 41 റൺസ് ജയം, കുൽദീപിന് മൂന്ന് വിക്കറ്റ്

ദുബൈ: ഏഷ്യ കപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിൽ ബംഗ്ലാദേശിനെ വീഴ്ത്തി ഇന്ത്യ ഫൈനലിൽ. 41 റൺസിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 19.2 ഓവറിൽ 127 റൺസിന് ഓൾഔട്ടായി.

51 പന്തിൽ 69 റൺസെടുത്ത ഓപണർ സെയ്ഫ് ഹസൻ മാത്രമാണ് ബംഗ്ലാദേശ് നിരയിൽ ചെറുത്ത് നിന്നത്. 21 റൺസെടുത്ത പർവേസ് ഹുസൈൻ ഇമോനെയും മാറ്റി നിർത്തിയാൽ ബംഗ്ലാ നിരയിൽ ആരും രണ്ടക്കം പോലും കടന്നില്ല. ഇന്ത്യക്ക് വേണ്ടി കുൽദീപ് യാദവ് മൂന്നും ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി എന്നിവർ രണ്ടുവിക്കറ്റ് വീതവും വീഴ്ത്തി.

ഇന്ത്യയുടെ ജയത്തോടെ ശ്രീലങ്ക ടൂർണമെന്റിൽനിന്നു പുറത്തായി. വ്യാഴാഴ്ച നടക്കുന്ന ബംഗ്ലദേശ്– പാകിസ്താൻ മത്സരത്തിലെ വിജയിയാകും ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണർ അഭിഷേക് ശർമയുടെ (37 പന്തിൽ 75 റൺസ്) വെടിക്കെട്ട് ഇന്നിങ്സിന്റെ കരുത്തിലാണ് മികച്ച സ്കോറിലെത്തിയത്.

പവർ പ്ലേയിൽ തകർത്തടിച്ച ഇന്ത്യയുടെ സ്കോറിങ് പിന്നീട് മന്ദഗതിയിലായി. 61 പന്തിൽ നൂറിലെത്തിയ ഇന്ത്യക്ക് പിന്നീടുള്ള 59 പന്തിൽ നേടാനായത് 67 റൺസ് മാത്രം. 37 പന്തിൽ അഞ്ചു സിക്സും ആറു ഫോറുമടക്കം 75 റൺസെടുത്താണ് അഭിഷേക് പുറത്തായത്. ഗിൽ 19 പന്തിൽ ഒരു സിക്സും രണ്ടു ഫോറുമടക്കം 29 റൺസെടുത്തു. ഇരുവരും ഒന്നാം വിക്കറ്റിൽ 6.2 ഓവറിൽ 77 റൺസാണ് അടിച്ചെടുത്തത്.

ഹാർദിക് 29 പന്തിൽ 38 റൺസെടുത്തും അക്സർ പട്ടേൽ 15 പന്തിൽ 10 റൺസെടുത്തും പുറത്താകാതെ നിന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണർമാരായ അഭിഷേകും ഗില്ലും നൽകിയത്. ആദ്യ മൂന്നോവറില്‍ കാര്യമായ റൺസ് വന്നില്ല, നേടിയത് 17 റൺസ് മാത്രം. പിന്നാലെ ഇരുവരും വെടിക്കെട്ടിന് തിരികൊളുത്തി. നാലാം ഓവറില്‍ 21 റണ്‍സ് നേടിയപ്പോള്‍ പിന്നീടുള്ള രണ്ടോവറിലും 17 റണ്‍സ് വീതം അടിച്ചെടുത്തു. ഇന്ത്യ ആറോവറില്‍ 72 റണ്‍സെടുത്തു.

റിഷാദ് ഹുസൈൻ എറിഞ്ഞ ഏഴാം ഓവറിലെ രണ്ടാം പന്തിൽ ഗിൽ, തൻസിം ഹസന്‍റെ കൈകളിലെത്തി. പിന്നാലെ സ്ഥാനക്കയറ്റം കിട്ടി വണ്‍ഡൗണായെത്തിയ ശിവം ദുബെയും (മൂന്നു പന്തിൽ രണ്ട്) വേഗത്തിൽ മടങ്ങി. 11 പന്തിൽ അഞ്ചു റൺസെടുത്ത നായകൻ സൂര്യകുമാർ യാദവിനെ മുസ്താഫിസുർ റഹ്മാൻ പുറത്താക്കി. തിലക് വർമയാണ് (ഏഴു പന്തിൽ അഞ്ച്) പുറത്തായ മറ്റൊരു താരം. വണ്‍ഡൗണായി ദുബെയെയും ഏഴാമനായി അക്സർ പട്ടേലിനെയും ഇറക്കി ഇന്ത്യ ‘പരീക്ഷണം’ നടത്തിയതോടെ സഞ്ജുവിന് ബാറ്റിങ്ങിന് ഇറങ്ങാനായില്ല. ബംഗ്ലാദേശിനായി റിഷാദ് ഹുസൈൻ മൂന്നു ഓവറിൽ 27 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asia CupMohanlalSanju SamsonIndian Cricket Team
News Summary - 'I need to be a Joker, a villain': Sanju Samson reacts to Asia Cup grilling over uncertain India batting role
Next Story