Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആഞ്ഞുപിടിച്ചിട്ടും...

ആഞ്ഞുപിടിച്ചിട്ടും ഹൈദരാബാദ്​ എത്തിയില്ല, കൊൽക്കത്തക്ക് 10 റൺസ്​ ജയം

text_fields
bookmark_border
ആഞ്ഞുപിടിച്ചിട്ടും ഹൈദരാബാദ്​ എത്തിയില്ല, കൊൽക്കത്തക്ക് 10 റൺസ്​ ജയം
cancel

ചെന്നൈ: കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സ്​ ഉയർത്തിയ 187 റൺസിന്‍റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സൺറൈസേഴ്​സ്​ ഹൈദരാബാദ്​ 10​ റൺസകലെ ആയുധം വെച്ച്​ കീഴടക്കി. നിശ്ചിത ഓവറിൽ അഞ്ചുവിക്കറ്റ് നഷ്​ടത്തിൽ 177 റൺസെടുക്കാനേ ഹൈദരാബാദിനായുള്ളൂ. പുറത്താകാതെ 44പന്തിൽ 61 റൺസെടുത്ത മനീഷ്​ പാണ്ഡേയും 40 പന്തിൽ 55 റൺസെടുത്ത ജോണി ബാരിസ്​റ്റോയുമാണ്​ ഹൈദരാബാദ്​ ഇന്നിങ്​സിന്​ ഇന്ധനമായത്​.

വൃദ്ധിമാൻ സാഹ (7), ഡേവിഡ്​ വാർണർ (3), മുഹമ്മദ്​ നബി (14), വിജയ്​ ശങ്കർ (11) എന്നിവർക്ക്​ നിലയുറപ്പിക്കാനായില്ല. കൊൽക്കത്തക്കായി പ്രസിദ്​ കൃഷ്​ണ രണ്ടുവിക്കറ്റ്​ വീഴ്​ത്തി.


ആദ്യം ബാറ്റുചെയ്​ത കൊൽക്കത്തക്കായി യുവതാരങ്ങളായ നിതീഷ്​ റാണയും (56 പന്തിൽ 80) രാഹുൽ ത്രിപാതിയും (29 പന്തിൽ 53) ആഞ്ഞു വീശിയതോടെയാണ്​​ മികച്ച സ്​കോറിലെത്തിയത്​. ഒരുവേള സ്​കോർ 200 കടക്കുമെന്ന്​ തോന്നിച്ചെങ്കിലും കൂറ്റനടിക്കാർ തുടരെ വീണത്​ കൊൽക്കത്തക്ക്​ വിനയാകുകയായിരുന്നു.

ശുഭ്​മാൻ ഗിൽ (15), ആന്ദ്രേ റസൽ (5), ഒയിൻ മോർഗൻ (2), ഷാകിബ്​ അൽ ഹസൻ (3) എന്നിവർ വേഗത്തിൽ പുറത്തായി. രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന നിതിഷ്​ റാണയും ത്രിപാതിയും ചേർന്ന്​ ഹൈദരാബാദ്​ ബൗളർമാരെ വെള്ളംകുടിപ്പിച്ചു. ഒൻപത്​ ബൗണ്ടറികളും നാലുസിക്​സറുകളും റാണയുടെ ബാറ്റിൽ നിന്നും പറന്നപ്പോൾ അഞ്ചു ബൗണ്ടറികളും രണ്ട്​ സിക്​സറുകളും ത്രിപാതിയുടെ ബാറ്റിനെ ചുംബിച്ച്​ പറന്നു.


നാലോവറിൽ 24 റൺസിന്​ രണ്ട്​ വിക്കറ്റിന്​ വിക്കറ്റെടുത്ത റാഷിദ്​ ഖാനാണ്​ ഹൈദരാബാദ്​ നിരയിൽ തിളങ്ങിയത്​. ഭുവനേശ്വർ കുമാർ നാലോവറിൽ 45 റൺസും സന്ദീപ്​ ശർമ മൂന്നോവറിൽ 35 റൺസും വഴങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KKRIPL 2021
Next Story