Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇംഗ്ലീഷ്​...

ഇംഗ്ലീഷ്​ ക്രി​​ക്ക​​റ്റ്​ താരം മു​​ഈ​​ൻ അ​​ലി​​ക്കെ​​തി​​രെ വി​​ഷം തു​​പ്പി ത​​സ്​​​ലീ​​മ; അ​​ലി​​ക്കു​ പി​​ന്തു​​ണ​​യു​​മാ​​യി സഹതാ​​ര​​ങ്ങൾ

text_fields
bookmark_border
ഇംഗ്ലീഷ്​ ക്രി​​ക്ക​​റ്റ്​ താരം മു​​ഈ​​ൻ അ​​ലി​​ക്കെ​​തി​​രെ വി​​ഷം തു​​പ്പി ത​​സ്​​​ലീ​​മ; അ​​ലി​​ക്കു​ പി​​ന്തു​​ണ​​യു​​മാ​​യി സഹതാ​​ര​​ങ്ങൾ
cancel

ല​​ണ്ട​​ൻ: ഇം​​ഗ്ല​​ണ്ട്​ ക്രി​​ക്ക​​റ്റ്​ താ​​രം മു​​ഈ​​ൻ അ​​ലി​​ക്കെ​​തി​​രെ വി​​ഷ​​ലി​​പ്​​​ത​​മാ​​യ പ​​രാ​​മ​​ർ​​ശ​​വു​​മാ​​യി വി​​വാ​​ദ ബം​​ഗ്ലാ​​ദേ​​ശി എ​​ഴു​​ത്തു​​കാ​​രി ത​​സ്​​​ലീ​​മ ന​​സ്​​​റി​​ൻ. മു​​ഈ​​ൻ ക്രി​​ക്ക​​റ്റി​​ൽ സ​​ജീ​​വ​​മാ​​യി​​രു​​ന്നി​​ല്ലെ​​ങ്കി​​ൽ ഭീ​​ക​​ര​​സം​​ഘ​​ട​​ന​​യാ​​യ ഐ.​​എ​​സി​​ൽ ചേ​​ർ​​ന്നേ​​നെ​െ​​യ​​ന്നാ​​യി​​രു​​ന്നു​ ത​​സ്​​​ലീ​​മ​​യു​​ടെ ട്വീ​​റ്റ്. ​െഎ.​​പി.​​എ​​ല്ലി​​ൽ ചെ​െ​​ന്നെ സൂ​​പ്പ​​ർ കി​​ങ്​​​സി​​നാ​​യി ക​​ളി​​ക്കു​​ന്ന ​മു​​ഈ​​ൻ ടീം ​​കു​​പ്പാ​​യ​​ത്തി​​ലെ മ​​ദ്യ​​ത്തി​‍െ​ൻ​റ ലോ​​ഗോ ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു​​വെ​​ന്ന വാ​​ർ​​ത്ത​​യോ​​ട്​ പ്ര​​തി​​ക​​രി​​ക്ക​​വെ​​യാ​​ണ്​ ത​​സ്​​​ലീ​​മ​​യു​​ടെ അ​​തി​​രു​​ക​​ട​​ന്ന വി​​മ​​ർ​​ശ​​നം. ഇംഗ്ലീഷ്​ താരങ്ങളുടെ വിമർശനത്തിന്​ പിന്നാലെ തസ്​ലീമയുടെ ട്വീറ്റ്​ അപ്രതക്ഷ്യമായിട്ടുണ്ട്​.

ത​​സ്​​​ലീ​​മ​​യു​​ടെ ട്വി​​റ്റ​​ർ അ​​ക്കൗ​​ണ്ട് റി​​പ്പോ​​ർ​​ട്ട്​ ചെ​​യ്യ​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വു​​മാ​​യി ഇം​​ഗ്ലീ​​ഷ്​ താ​​ര​​ങ്ങ​​ളാ​​യ ജോഫ്ര ആർച്ചർ ബെ​​ൻ ഡ​​ക്ക​​റ്റ്, സാം ​​ബി​​ല്ലി​​ങ്​​​സ്, മു​​ൻ​​താ​​രം റ്യാ​​ൻ സൈ​​ഡ്​​​ബോ​​ട്ടം എ​​ന്നി​​വ​​ർ രം​​ഗ​​ത്തെ​​ത്തിയിരുന്നു.

ട്വീറ്റ്​ വിവാദമായതോടെ വിശദീകരണുമായി തസ്​ലീമ നസ്​റീൻ മറ്റൊരു ട്വീറ്റും ചെയ്​തു. ''മുഈൻ അലിയെക്കുറിച്ചുള്ള തന്‍റെ ട്വീറ്റ്​ വെറും തമാശയായെന്ന്​ എല്ലാവർക്കും അറിയാം. എന്നാൽ ഞാൻ മുസ്​ലിം സമൂഹത്തെ മതേതരമാക്കാൻ പരിശ്രമിക്കുന്നതിനാലും മുസ്​ലിം മതമൗലിക വാദത്തെ എതിർക്കുന്നതിനാലും തന്നെ അധിക്ഷേപിക്കുകയാണ്​. ഏറ്റവും വലിയ ദുരന്തം എന്നുപറയുന്നത്​ ഇടത്​ സഹയാത്രികരായ വനിതകൾ സ്​ത്രീ വിരുദ്ധരായ ഇസ്​ലാമിസ്​റ്റുകളെ പിന്തുണക്കുന്നതാണ്​''.-തസ്​ലീമ ട്വീറ്റ്​ ചെയ്​തു.

ഇതിനെതിരെയും വിമർശനവുമായി ​ജോഫ്ര ആർച്ചർ രംഗത്തെത്തി. ''ഓഹ്​ തമാശയായിരുന്നോ?. ആരും ചിരിക്കുന്നില്ല. നിങ്ങൾക്ക്​ പോലും ചിരിവരുന്നില്ല. ഏറ്റവും കുറഞ്ഞത്​ താങ്കൾ ആ ട്വീറ്റ്​ ഡിലീറ്റ്​ ചെയ്യുകയെങ്കിലും വേണം'' -ആർച്ചർ ട്വീറ്റ്​ ചെയ്​തു.


ചെ​​ന്നൈ ആ​​സ്​​​ഥാ​​ന​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന എ​​സ്.​​എ​​ൻ.​​ജെ ഡി​​സ്​​​റ്റി​​ലേ​​ഴ്​​​സി​‍െ​ൻ​റ ബി​​യ​​ർ ബ്രാ​​ൻ​​ഡാ​​യ എ​​സ്.​​എ​​ൻ.​​ജെ 10000​‍െൻ​​റ ലോ​​ഗോ ആ​​യി​​രു​​ന്നു ജ​​ഴ്​​​​സി​​യി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. ഇ​​ത്​ നീ​​ക്ക​​ണ​െ​​മ​​ന്ന്​ മു​​ഈ​​ൻ മാ​​നേ​​ജ്​​െ​​മ​​ൻ​​റി​​നോ​​ട്​ ആ​​വ​​ശ്യ​​പ്പെ​​ട്ടു​​വെ​​ന്നാ​​യി​​രു​​ന്നു വാ​​ർ​​ത്ത. എ​​ന്നാ​​ൽ, അ​​ദ്ദേ​​ഹം അ​​ത്ത​​ര​​മൊ​​രാ​​വ​​ശ്യം ഉ​​ന്ന​​യി​​ച്ചി​​ട്ടി​​ല്ലെ​​ന്ന്​ ചെ​​ന്നൈ സൂ​​പ്പ​​ർ കി​​ങ്​​​സ്​ സി.​​ഇ.​​ഒ കാ​​ശി വി​​ശ്വ​​നാ​​ഥ​​ൻ പ​​റ​​ഞ്ഞു. എ​​ങ്കി​​ലും ടീം ​​കു​​പ്പാ​​യ​​ത്തി​​ൽ നി​​ന്ന്​ ബി​​യ​​റി​‍െ​ൻ​റ പ​​ര​​സ്യം ക​​മ്പ​​നി ഒ​​ഴി​​വാ​​ക്കി​​യി​​ട്ടു​​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:islamophobiaMoeen AliTaslima Nasreen
Next Story