Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
sourav ganguly
cancel
Homechevron_rightSportschevron_rightCricketchevron_rightബയോ ബബ്​ൾ ഭേദിച്ച്​...

ബയോ ബബ്​ൾ ഭേദിച്ച്​ ​െഎ.പി.എല്ലിലേക്ക്​ കോവിഡ്​ എങ്ങനെയെത്തി? വിശദീകരണവുമായി ഗാംഗുലി

text_fields
bookmark_border

​മുംബൈ: കോവിഡിനിടയിലും ഇന്ത്യയിൽ ​െഎ.പി.എൽ നടത്തിയതിനെ ന്യായീകരിച്ച്​ ബി.സി.സി.​െഎ പ്രസിഡൻറും​ മുൻ ഇന്ത്യൻ ക്യാപ്​റ്റനുമായ സൗരവ്​ ഗാംഗുലി​. ​താരങ്ങൾക്ക്​ കോവിഡ്​ ബാധിച്ചതിനെ തുടർന്ന്​ ​െഎ.പി.എൽ അനിശ്ചതകാലത്തേക്ക്​ നിർത്തിവെച്ചതിന്​ പിന്നാലെയാണ്​ ഗാംഗുലിയുടെ വിശദീകരണം. വൈറസിനെ നിയന്ത്രിക്കുക വളരെ ബുദ്ധിമുട്ടാണെന്നും ഏറെ സുരക്ഷിതത്തോടെ നടത്തുന്ന ഇംഗ്ലീഷ്​ പ്രീമിയർ ലീഗിലെ താരങ്ങൾക്ക്​ വരെ കോവിഡ്​ വന്നുവെന്നും ഗാംഗുലി ഇന്ത്യൻ എക്​സ്​പ്രസിന്​ നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.

'​െഎ.പി.എല്ലിൽ ബയോ ബബ്​ളി​െൻറ ലംഘനം ഉണ്ടായിട്ടില്ലെന്നാണ്​ ഞങ്ങൾക്ക് ലഭിച്ച റിപ്പോർട്ട്. കളിക്കാർക്ക്​ എങ്ങനെ കോവിഡ്​ ബാധിച്ചുവെന്ന്​​ പറയാൻ ബുദ്ധിമുട്ടുണ്ട്​. രാജ്യത്ത് എത്രപേർക്ക് ​േരാഗം ബാധിച്ചുവെന്നത്​ പറയലും പ്രയാസമാണ് -ഗാംഗുലി പറഞ്ഞു.

'ഏറെ പ്രഫഷനലിസത്തോടെ ബയോ ബബ്​ൾ കൈകാര്യം ചെയ്യുന്ന മത്സരങ്ങളെ വരെ കോവിഡ്​ ബാധിക്കുന്നുണ്ട്​. ഇംഗ്ലണ്ടിൽ രണ്ടാം തരംഗം ഉണ്ടായപ്പോൾ ഇംഗ്ലീഷ് പ്രീമിയർ ലീഗിലും കോവിഡ്​ സ്​ഥിരീകരിച്ചു. മാഞ്ചസ്റ്റർ സിറ്റി, ആഴ്സണൽ കളിക്കാർക്ക് രോഗം ബാധിച്ചു.

എന്നാൽ, ഇംഗ്ലീഷ്​ പ്രീമിയർ ലീഗ് മത്സരങ്ങൾ വീണ്ടും പുനഃക്രമീകരിച്ചു. അവരുടെ സീസൺ ആറുമാസം ദൈർഘ്യമുള്ളതിനാൽ അവർക്കത് ചെയ്യാൻ കഴിയും. എന്നാൽ, നമ്മുടെ സീസൺ ചെറുതാണ്​. കളിക്കാരെ പെ​െട്ടന്ന്​ അതാത്​ രാജ്യങ്ങളിലേക്ക്​ തിരികെ നൽകേണ്ടതിനാൽ പുനഃക്രമീകരണം വളരെ ബുദ്ധിമുട്ടായിരുന്നു. ഐ‌.പി.എല്ലി​െൻറ 14ാം പതിപ്പ് യു.എ.ഇയിൽ നടത്താൻ ചർച്ചകൾ നടന്നിരുന്നു. എന്നാൽ, അന്ന് രാജ്യത്ത്​ കൂടുതൽ കേസുകൾ കുറവായതിനാൽ ബി‌.സി.‌സി.‌ഐ ഇന്ത്യയിൽ തന്നെ സംഘടിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു' -ഗാംഗുലി പറഞ്ഞു.

കഴിഞ്ഞ തി​ങ്ക​ളാ​ഴ്​​ച ബാം​ഗ്ലൂ​ർ റോ​യ​ൽ ച​ല​ഞ്ചേ​ഴ്​​സ് ​- കൊ​ൽ​ക്ക​ത്ത നൈ​റ്റ്​ റൈ​ഡേ​ഴ്​​സ്​ മ​ത്സ​ര​ത്തി​നു തൊ​ട്ടു​മു​മ്പാ​ണ്​ ഐ.​പി.​എ​ൽ സം​ഘാ​ട​ക​രെ ഞെ​ട്ടി​ച്ച്​ താ​ര​ങ്ങ​ൾ​ക്ക്​ കോ​വി​ഡ്​ ബാ​ധി​ച്ച വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്. കൊ​ൽ​ക്ക​ത്ത​യു​ടെ സ്​​പി​ന്ന​ർ വ​രു​ൺ ച​ക്ര​വ​ർ​ത്തി, മ​ല​യാ​ളി പേ​സ്​ ബൗ​ള​ർ സ​ന്ദീ​പ്​ വാ​ര്യ​ർ എ​ന്നി​വ​ർ​ക്കാ​ണ്​ കോ​വി​ഡ്​ ബാ​ധി​ച്ച​ത്.

ഇ​തോ​ടെ തി​ങ്ക​ളാ​ഴ്​​ച ന​ട​ക്കാ​നി​രു​ന്ന മ​ത്സ​രം മാ​റ്റി​വെ​ച്ചു. ഒ​പ്പം ചെ​ന്നൈ സൂ​പ്പ​ർ കി​ങ്​​സ്​ ബൗ​ളി​ങ്​ കോ​ച്ച്​ ബ​ലാ​ജി​ക്ക്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച വാ​ർ​ത്ത​യു​ം പു​റ​ത്തു​വ​ന്നു. പി​ന്നാ​ലെ, രോ​ഗം പ​ര​ക്കു​മെ​ന്ന നി​ല​യി​ലേ​ക്ക്​ കാ​ര്യ​ങ്ങ​ളെ​ത്തി. ചൊ​വ്വാ​ഴ്​​ച സ​ൺ​റൈ​സേ​ഴ്​​സ്​ ഹൈ​ദ​രാ​ബാ​ദി​‍െൻറ വി​ക്ക​റ്റ്​ കീ​പ്പ​ർ വൃ​ദ്ധി​മാ​ൻ സാ​ഹ​യു​ടെ​യും ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ്​ സ്​​പി​ന്ന​ർ അ​മി​ത്​ മി​ശ്ര​യു​ടെ​യും പ​രി​ശോ​ധ​ന​ഫ​ലം പോ​സി​റ്റീ​വാ​യി. ഇ​തോ​ടെ​യാ​ണ്​ ടൂ​ൺ​മെൻറ്​ നി​ർ​ത്തി​വെ​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sourav gangulyipl2021#Covid19
News Summary - How did covid break the bio-bubble and get into the IPL? Ganguly with explanation
Next Story