Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'ഏകദിന...

'ഏകദിന സെഞ്ച്വറിയില്ലാത്തയാളാണ് 70 അന്താരാഷ്​ട്ര സെഞ്ച്വറിയുള്ള​ കോഹ്​ലിയെ താരതമ്യം ചെയ്യുന്നത്';വോണിനെതിരെ മുൻ പാക്​ ഓപണർ​

text_fields
bookmark_border
butt-kohli-vaughan
cancel

ന്യൂഡൽഹി: വിവാദങ്ങൾ ക്ഷണിച്ച്​ വരുത്തുന്ന കാര്യത്തിൽ രാജാവാണ്​ മുൻ ഇംഗ്ലണ്ട്​ ക്രിക്കറ്റ്​ ടീം നായകൻ മൈക്കൽ വോൺ. ഇന്ത്യൻ നായകൻ വിരാട്​ കോഹ്​ലിയെയും ന്യൂസിലൻഡ്​ നായകൻ കെയ്​ൻ വില്യംസണിനെയും താരതമ്യപ്പെടുത്തി വോൺ നടത്തിയ പരാമർശങ്ങൾ ഇപ്പോൾ വിവാദമായിരിക്കുകയാണ്​.

വിരാട്​ കോഹ്​ലി ഏറ്റവും മികച്ച താരമെന്ന്​ എല്ലാവരും പറയുന്നത്​ ക്ലിക്കുകൾക്കും ലൈക്കുകൾക്കും വേണ്ടിയാണെന്നും വില്യംസൺ ഇന്ത്യക്കാരനായിരുന്നെങ്കിൽ അദ്ദേഹം ലോകത്തെ ഏറ്റവും മികച്ച കളിക്കാരനായി വിലയിരുത്തപ്പെടുമായിരുന്നുവെന്നുമാണ്​ ​വോൺ പറഞ്ഞത്​​. സ്​പാർക്ക്​ സ്​പോർട്​സിന്​ അനുവദിച്ച അഭിമുഖത്തിലായിരുന്നു വിവാദ പരാമർശങ്ങൾ.


എന്നാൽ വിഷയത്തിൽ വോണിനെ രൂക്ഷമായി വിമർശിച്ച്​ രംഗത്തെത്തിയിരിക്കുകയാണ്​ മുൻ പാകിസ്​താൻ ഓപണർ സൽമാൻ ബട്ട്​. അനാവശ്യമായ ചർച്ചകൾ നടത്തുന്നതിന്​ വോണിനെ വിമർശിച്ച ബട്ട്​ ഇംഗ്ലീഷ്​ താരത്തിന്‍റെ ക്യാപ്​റ്റൻസിയെ പുകഴ്​ത്തിയെങ്കിലും ബാറ്റിങ്​ മികവിന്‍റെ കാര്യത്തിൽ അദ്ദേഹം കോഹ്​ലിയേക്കാൾ ഏറെ താഴെയാണെന്ന്​ ചൂണ്ടിക്കാണിച്ചു.

'ഉയർന്ന ജനസംഖ്യയുള്ള ഒരു രാജ്യത്ത്​ നിന്നാണ്​ കോഹ്​ലിയുടെ വരവ്​. പ്രകടനത്തിന്‍റെ കാര്യത്തിലും അദ്ദേഹം മികച്ചു നിൽക്കുന്നു. അന്താരാഷ്​ട്ര ക്രിക്കറ്റിൽ അദ്ദേഹത്തിന്​ 70 സെഞ്ച്വറികളുണ്ട്​. ഈ കാലഘട്ടത്തിൽ ഇത്രയും സെഞ്ച്വറികളുള്ള മറ്റേത്​ ബാറ്റ്​്​സ്​മാനാണുള്ളത്​'-ബട്ട്​ തന്‍റെ യൂട്യൂബ്​ ചാനലിലൂടെ ചോദിച്ചു.

'ഏറെകാലം അദ്ദേഹം ബാറ്റിങ്​ റാങ്കിങ്ങിൽ ആധിപത്യം പുലർത്തിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ പ്രകടനമാണതിന്​ കാരണം. വില്യംസൺ മികച്ച താരമാണ്​. അവൻ ഒരു ക്ലാസ് ബാറ്റ്സ്മാനും ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളുമാണെന്നതിൽ ഒരു സംശയവുമില്ല. ക്യാപ്റ്റൻസിയുടെ കാര്യത്തിൽ വില്യംസണായിരിക്കാം മുൻതൂക്കം. പക്ഷേ അദ്ദേഹം (വോൺ) ക്യാപ്റ്റൻസിയെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ല. കോഹ്‌ലിയുടെ ബാറ്റിങ്ങിലെ കണക്കുകളും ഇന്ത്യ ​പിന്തുടർന്ന്​ വിജയിച്ച മത്സരങ്ങളിലെ പ്രകടനങ്ങളും എടുത്തു പറയേണ്ടതാണ്​. ഇൗ കാലത്ത്​ ആരും കോഹ്‌ലിയെപ്പോലെ സ്ഥിരത പുലർത്തിയിട്ടില്ല. വോൺ പറഞ്ഞത് തികച്ചും അപ്രസക്തമായ കാര്യങ്ങളാണ്​'-ബട്ട്​ പറഞ്ഞു.

'അവരെ രണ്ടുപേരെയും താരതമ്യം ചെയ്തത്​​ ആരാണ്​? മൈക്കൽ വോൺ. അദ്ദേഹം ഇംഗ്ലണ്ടിന്‍റെ മികച്ച ക്യാപ്റ്റനായിരുന്നു. എന്നാൽ അദ്ദേഹത്തിന്‍റെ ബാറ്റിങ്​ അത്രകണ്ട്​ മികച്ചതായിരുന്നില്ല. അദ്ദേഹം മികച്ച ടെസ്റ്റ് ബാറ്റ്സ്മാനായിരുന്നു. എന്നാൽ ഏകദിനത്തിൽ ഒരു സെഞ്ച്വറി പോലും നേടിയിട്ടില്ല'-ബട്ട്​ പറഞ്ഞു.

'ഓപ്പണർ എന്ന നിലയിൽ നിങ്ങൾ ഒരു സെഞ്ച്വറി നേടിയിട്ടില്ലെങ്കിൽ അത് ചർച്ചചെയ്യേണ്ട കാര്യമില്ല. വിവാദം സൃഷ്​ടിക്കുന്ന കാര്യത്തിൽ വോണിന് പ്രത്യേക മിടുക്കുണ്ട്​. ആളുകളാണെങ്കിൽ ഒരു വിഷയം കിട്ടാൻ കാത്തുനിൽക്കുകയാണ്​ താനും' -ബട്ട്​ കൂട്ടിച്ചേർത്തു. ഏകദിന കരിയറിൽ ഒരു സെഞ്ച്വറി പോലും നേടാനായിട്ടില്ലെങ്കിലും ടെസ്റ്റിൽ വോണിന്‍റെ പേരിൽ 18 സെഞ്ച്വറികളുണ്ട് (82 മത്സരങ്ങൾ)​. 1999 മുതൽ 2007 വരെ നീണ്ടു നിന്ന എട്ട്​ വർഷത്തെ കരിയറിൽ 7600 റൺസാണ്​ വോൺ സ്​കോർ ചെയ്​തത്​.

ഒത്തുകളി വിവാദത്തിൽ പെട്ടാണ്​ 33 ടെസ്റ്റ്​, 78 ഏകദിനം, 24 ട്വന്‍റി20 മത്സരങ്ങളിൽ പാകിസ്​താനായി കളത്തിലിറങ്ങിയ ബട്ടിന്‍റെ​ കരിയർ അവസാനിച്ചത്​. 2010ലാണ്​ ഒത്തുകളി വിവാദത്തിൽ കുടുങ്ങിയത്. 30 മാസത്തെ തടവിന് ശിക്ഷിക്കപ്പെട്ട ബട്ട് ഏഴുമാസത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങിയിരുന്നു. ജയിലിലെ നല്ല പെരുമാറ്റം കണക്കിലെടുത്താണ് ബട്ടിന്‍റെ ശിക്ഷാ കാലാവധി കുറച്ചത്​. 2015ല്‍ പാകിസ്​താൻ അദ്ദേഹത്തിന്‍റെ വിലക്ക് നീക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kane WilliamsonVirat Kohlimichael vaughanSalman Butt
News Summary - He never scored ODI century, Virat has 70 international tons Salman Butt slams Vaughan's on Kohli-Williamson comparison
Next Story