Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'കോഹ്​ലി വെറുമൊരു...

'കോഹ്​ലി വെറുമൊരു കളിക്കാരൻ മാത്രം'; പരമ്പരക്ക്​ മു​േമ്പ വാക്​യുദ്ധത്തിന്​ തുടക്കമിട്ട്​ പെയ്​ൻ

text_fields
bookmark_border
കോഹ്​ലി വെറുമൊരു കളിക്കാരൻ മാത്രം; പരമ്പരക്ക്​ മു​േമ്പ വാക്​യുദ്ധത്തിന്​ തുടക്കമിട്ട്​ പെയ്​ൻ
cancel
camera_alt

ടിം പെയ്​ൻ ​വിരാട്​ കോഹ്​ലിയോടൊപ്പം

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിലെ പൂരക്കാഴ്​ചകൾക്ക്​ ശേഷം ക്രിക്കറ്റ്​ ആരാധകരുടെ ശ്രദ്ധ വീണ്ടും അന്താരാഷ്​ട്ര ക്രിക്കറ്റിലേക്ക്​ തിരിയുകയാണ്​. ഇന്ത്യയും ആസ്​ട്രേലിയയും തമ്മിൽ നടക്കാൻ പോകുന്ന ബോർഡർ-ഗവാസ്​കർ ട്രോഫിക്ക്​ മുന്നോടിയായി വാക്​​യുദ്ധങ്ങളും അരങ്ങേറാറുണ്ട്​. ഇക്കുറി ആദ്യം വെടിപൊട്ടിച്ചത്​ ആസ്​ട്രേലിയയുടെ ടെസ്​റ്റ്​ ടീം നായകൻ ടിം പെയ്​ൻ ആണ്​.

ഇന്ത്യൻ ടീം നായകനും നിലവിൽ അന്താരാഷ്​ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്​സ്​മാനായി വിലയിരുത്തപ്പെടുകയും ചെയ്യുന്ന വിരാട്​ കോഹ്​ലിക്കെതിരെയാണ്​ പെയ്​നി​െൻറ കമൻറ്​. തനിക്ക്​ അദ്ദേഹം മറ്റൊരു കളിക്കാരൻ മാത്രമാണെന്നാണ്​ അദ്ദേഹം പറഞ്ഞത്​.

'കോഹ്​ലിയെക്കുറിച്ച്​ ഒരുപാട്​ ചോദ്യങ്ങൾ വരുന്നു. അദ്ദേഹം എനിക്ക്​ മറ്റൊരു കളിക്കാരൻ മാത്രമാണ്​. അത്​ ഞാൻ കാര്യമാക്കുന്നില്ല. അദ്ദേഹവുമായി എനിക്ക്​ അധികം ബന്ധ​െമാന്നുമില്ല. ടോസിടുന്ന വേളയിൽ കാണാറുണ്ട്​. എതിരാളിയായി കളിക്കും അത്രമാത്രം. ക്രിക്കറ്റ്​ ആരാധകൻ എന്ന നിലയിൽ അദ്ദേഹം ബാറ്റു ചെയ്യുന്നത്​ ആസ്വദിക്കുന്നുണ്ടെങ്കിലും റൺസ്​ വാരിക്കൂട്ടുന്നത്​ പക്ഷേ അത്ര ഇഷ്​ടമല്ല' പെയ്​ൻ എ.ബി.സി സ്​പോർടിനോട്​ പറഞ്ഞു.

ആസ്​ട്രേലിയയും ഇന്ത്യയും തമ്മിൽ നടക്കുന്ന മത്സരങ്ങൾ വാശിയേറിയതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോഹ്​ലിയും താനും തമ്മിൽ നടന്ന ചൂടൻ സംഭാഷണങ്ങൾ അരങ്ങേറാറുണ്ട്​. തങ്ങൾ നായകൻമാരായതിനാലാണെന്നും വേറെ ഏത്​ നായകനാണെങ്കിലും അത്​ തന്നെയാണ്​ സംഭവിക്കുകയെന്നും പെയ്​ൻ പറഞ്ഞു.

അഡ്​ലെയ്​ഡിൽ നടക്കുന്ന ആദ്യ ടെസ്​റ്റിന്​ ശേഷം കോഹ്​ലി നാട്ടിലേക്ക്​ മടങ്ങും. ഭാര്യ അനുഷ്​കയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ്​ താരം അവധിയെടുക്കുന്നത്​. ആസ്​ട്രേലിയൻ മണ്ണിൽ മികച്ച ട്രാക്​റെക്കോഡുള്ള കോഹ്​ലിയുടെ അഭാവം പരമ്പരയിൽ ഇന്ത്യക്ക്​ തിരിച്ചടിയാകാൻ സാധ്യതയുണ്ട്​.

നവംബർ 27 മുതൽ മൂന്ന്​ മത്സരങ്ങൾ വീതമുള്ള പരിമിത ഓവർ പരമ്പരകൾക്ക്​ ശേഷമാണ്​ നാല്​ മത്സരങ്ങളടങ്ങിയ ടെസ്​റ്റ്​ പരമ്പര. കഴ​ിഞ്ഞ തവണ കോഹ്​ലിക്ക്​ കീഴിൽ ഇന്ത്യ ആസ്​ട്രേലിയൻ മണ്ണിൽ ആദ്യമായി പരമ്പര വിജയിച്ച്​ ചരിത്രം രചിച്ചിരുന്നു. 2-1നായിരുന്നു അന്ന്​ കോഹ്​ലിപ്പടയുടെ വിജയം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tim PaineVirat KohliCricket
News Summary - 'He is just another player to me' Tim Paine on Virat Kohli
Next Story