Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'വർണ വെറിയൻമാർക്ക്​...

'വർണ വെറിയൻമാർക്ക്​ മണ്ടേല തീവ്രവാദിയായിരുന്നു; പിന്നെയാണ്​ സ്വാതന്ത്ര്യ സമര സേനാനിയായത്​'; ഫലസ്​തീന്​ പിന്തുണയുമായി ഹാഷിം അംല

text_fields
bookmark_border
വർണ വെറിയൻമാർക്ക്​ മണ്ടേല തീവ്രവാദിയായിരുന്നു; പിന്നെയാണ്​ സ്വാതന്ത്ര്യ സമര സേനാനിയായത്​; ഫലസ്​തീന്​ പിന്തുണയുമായി ഹാഷിം അംല
cancel

ജൊഹന്നാസ്​ബർഗ്​: ഫലസ്​തീനികൾക്കെതിരെയുള്ള ഇസ്രായേൽ ആക്രമണത്തിൽ പ്രതികരണവുമായി മുൻ ലോകഒന്നാംനമ്പർ ബാറ്റ്​സ്​മാനും ദക്ഷിണാഫ്രിക്കൻ താരവുമായ ഹാഷിം അംല. ദക്ഷിണാഫ്രിക്കയിലെ ചരിത്ര പുരുഷൻ നെൽസൺ മണ്ടേലയെ ഉദാഹരണമാക്കിയാണ്​ അംല തന്‍റെ നിലപാട്​ വ്യക്തമാക്കിയത്​.

ഫലസ്​തീനികളുടെ സ്വാതന്ത്ര്യം പൂർണമാകാതെ നമ്മുടെ സ്വാതന്ത്ര്യവും പൂർണമാകില്ല എന്ന മണ്ടേലയുടെ പ്രസ്​താവനക്കൊപ്പമാണ്​ അംല തന്‍റെ നിലപാട്​ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്​.

'' ദക്ഷിണാഫ്രിക്കയിലെ വർണവെറിയൻമാരായ സർക്കാർ നെൽസൺ മണ്ടേലയെ "തീവ്രവാദി" എന്ന് മുദ്രകുത്തിയിരുന്നെന്ന്​ അറിയുന്നത് ചിലർക്ക് ആശ്ചര്യമായി തോന്നാം. പക്ഷേ അന്ന് ആളുകൾ ​അത് വിശ്വസിച്ചിരുന്നു.

അതിശയകരമെന്നു പറയട്ടെ. ലോകം മുഴുവൻ മണ്ടേലയെ സ്വാതന്ത്ര്യസമരസേനാനിയായി ഇപ്പോൾ അംഗീകരിക്കുന്നു. അദ്ദേഹം വിശ്വസിച്ചിരുന്ന കാര്യത്തിൽ വിജയിച്ചതുകൊണ്ട്​ മാത്രമാണ്​ അംഗീകരിക്കപ്പെട്ടത്​.

മണ്ടേലയുടെ ഫലസ്​തീനെക്കുറിച്ചുള്ള ഉദ്ധരണി നമ്മെ ഞെട്ടിക്കുന്നതോ പ്രവചനാത്മകമോ അല്ല. പതിറ്റാണ്ടുകളായി ​സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതൊക്കെയാണെന്ന്​ അദ്ദേഹത്തിന് വ്യക്തമായിരുന്നു, ഇപ്പോൾ അത് ലോകത്തിന് എന്നത്തേക്കാളും വ്യക്തമാണ്. എല്ലാ പലസ്തീനികളുടെയും ധീരതക്ക്​ ഞങ്ങൾ അഭിവാദ്യം അർപ്പിക്കുന്നു'' -ഹാഷിം അംല എഴുതി.

​ദക്ഷിണാഫ്രിക്കൻ താരങ്ങളായ കഗിസോ റബാദ, തബ്രീസ്​ ഷംസി ​വെസ്റ്റ്​ ഇൻഡീസ് മുൻ താരം ഡാരൻ സമ്മി, ഇംഗ്ലീഷ്​ താരം സാം ബില്ലിങ്​സ്​, പാക്​ താരങ്ങളായ ഷാഹിദ്​ അഫ്രീദി, ബാബർ അസം ഇന്ത്യൻ താരം ഇർഫാൻ പത്താൻ തുടങ്ങിയവരും ഫലസ്​തീന്​ ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hashim amlapalestineNelson Mandela
News Summary - hashim amla about Nelson Mandela and palestine
Next Story