Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടെസ്റ്റിൽ ഹാട്രിക്ക് നേടുന്ന ആദ്യ ബംഗ്ലാദേശി പേസറായി ഹസൻ മഹ്മൂദ്

text_fields
bookmark_border
ടെസ്റ്റിൽ ഹാട്രിക്ക് നേടുന്ന ആദ്യ ബംഗ്ലാദേശി പേസറായി ഹസൻ മഹ്മൂദ്
cancel
camera_alt

ഹസൻ മഹ്മൂദ്

അബൂദബി: ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക്ക് നേടുന്ന ആദ്യ ബംഗ്ലാദേശി ഫാസ്റ്റ് ബൗളറെന്ന ചരിത്ര നേട്ടം കുറിച്ച് ഹസൻ മഹ്മൂദ്. അബൂദബിയിലെ ഷെയ്ഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ബംഗ്ലാദേശ് - അഫ്ഗാനിസ്ഥാൻ ഏക ടെസ്റ്റ് പരമ്പരക്കിടെയാണ് താരത്തിന്റെ ചരിത്രനേട്ടം. അഫ്ഗാനിസ്ഥാന്റെ ലോവർ ഓഡറിനെ തകർത്തെറിഞ്ഞാണ് 26കാരൻ ഈ നേട്ടം സ്വന്തമാക്കിയത്.

പത്താം ഓവറിൽ അഫ്ഗാൻ ഓപ്പണർ സെയ്ദിഖുല്ലാഹ് അടലിനെ വീഴ്ത്തിയാണ് ഹസൻ മഹ്മൂദ് വിക്കറ്റ് വേട്ട തുടങ്ങിയത്. 83-ാം ഓവറിലായിരുന്നു താരത്തിന്റെ ഹാട്രിക്ക് നേട്ടം. ആ ഓവറിലെ മൂന്നാം പന്തിൽ അഫ്ഗാൻ ബാറ്റർ ഇസ്മത്ത് ആലമിനെ വീഴ്ത്തിയും അടുത്ത പന്തിൽ ഖൈസ് അഹമ്മദിനെയും താരം പുറത്താക്കി. തൊട്ടടുത്ത പന്തിൽ സിയ ഉർ റഹമാനെ എൽ.ബി. ഡബ്ല്യൂയിലൂടെ വീഴ്ത്തി ഫാസ്റ്റ് ബൗളർ ഹാട്രിക്ക് നേട്ടം കൈവരിക്കുകയായിരുന്നു.

ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക്ക് വീഴ്ത്തുന്ന മൂന്നാമത്തെ ബംഗ്ലാദേശി ബൗളർ എന്ന നേട്ടവും ഹസൻ മഹ്മൂദ് തന്റെ പേരിൽ ചേർത്തു. നേരത്തെ, റെഡ് ബാൾ ക്രിക്കറ്റിൽ സ്പിന്നർമാരായ അലോക് കപാലിയും (2003) സൊഹാഗ് ഗാസിയും (2013) ബംഗ്ലാദേശിന് വേണ്ടി ഹാട്രിക്ക് നേടിയിരുന്നു.

മത്സരത്തിൽ ഒരു വിക്കറ്റ് കൂടി വീഴ്ത്തിയ ഹസൻ മഹ്മൂദ് അഞ്ച് വിക്കറ്റ് നേട്ടം നേട്ടവും സ്വന്തമാക്കി. 2.62 എക്കോണമിയിൽ പന്തെറിഞ്ഞ താരം വെറും 55 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. അഫ്ഗാനെതിരെ ഹസന് പുറമെ എബാദത്ത് ഹുസൈൻ നാല് വിക്കറ്റുകളും മെഹ്ദി ഹസൻ മിറാസ് ഒരു വിക്കറ്റും വീഴ്ത്തി.

ഇവരുടെ പ്രകടനത്തിൽ അഫ്ഗാനെ 240 റൺസിന് ബംഗ്ലാദേശ് പുറത്താക്കി. 216 പന്തിൽ പുറത്താവാതെ 105 റൺസെടുത്ത ക്യാപ്റ്റൻ റഹ്മത് ഷായും 120 പന്തിൽ 62 റൺസെടുത്ത അബ്ദുൽ മാലിക്കുമാണ് അഫ്ഗാൻ നിരയിൽ തിളങ്ങിയത്. ഇക്രം അലിഖിൽ (103 പന്തിൽ 32), ഷാഹിദുല്ലാഹ് (44 പന്തിൽ 20), സെയ്ദിഖുല്ലാഹ് അടൽ (31 പന്തിൽ 17) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.

നേരത്തെ ഒന്നാം ഇന്നിങ്സിൽ ബംഗ്ലാദേശ് 346 റൺസിന് പുറത്തായിരുന്നു. തൻസിദ് ഹസൻ (71 പന്തിൽ 83), ഷാദ്മൻ ഇസ്‌ലാം (111 പന്തിൽ 67), ലിറ്റൺ ദാസ് (89 പന്തിൽ 53) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. അഫ്ഗാന് വേണ്ടി മുഹമ്മദ് സലിം നാല് വിക്കറ്റുകളും യാമിൻ അഹ്മദ്‌സായ് മൂന്ന് വിക്കറ്റുകളും വീഴ്ത്തി. ഇസ്മത് ആലം രണ്ട് വിക്കറ്റെടുത്തപ്പോൾ ഖൈസ് അഹമ്മദ് ഒരു വിക്കറ്റും നേടി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hasan Mahmud Creates History as Bangladesh’s First Pacer to Take a Test Hat-Trick
Next Story