Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോളടിച്ച് സാം കറൻ; 18.50 കോടിക്ക് പഞ്ചാബ് കിങ്സിൽ; കാമറൂൺ ഗ്രീനിന് 17.5 കോടി; ബെൻ സ്റ്റോക്സിന് 16.25 കോടി

text_fields
bookmark_border
ഹാരി ബ്രൂക്കിന് 13.25 കോടി; മായങ്ക് അഗർവാളിന് 8.25 കോടി
കോളടിച്ച് സാം കറൻ; 18.50 കോടിക്ക് പഞ്ചാബ് കിങ്സിൽ; കാമറൂൺ ഗ്രീനിന് 17.5 കോടി; ബെൻ സ്റ്റോക്സിന് 16.25 കോടി
cancel

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി കൊച്ചി വേദിയാവുന്ന താരലേലത്തിൽ ഇംഗ്ലണ്ട് താരങ്ങൾക്ക് പൊന്നുംവില. ഇംഗ്ലണ്ട് യുവതാരം സാം കറണിനെ റെക്കോഡ് തുകക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കി. 18.50 കോടി രൂപ. രണ്ടു കോടി രൂപയായിരുന്നു താരത്തിന്‍റെ അടിസ്ഥാന വില.

ബെൻ സ്റ്റോക്സിനെ 16.25 കോടി രൂപക്ക് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കി. ആസ്ട്രേലിയൻ താരം കാമറൂൺ ഗ്രീനിനെ 17.5 കോടി രൂപക്കാണ് മുംബൈ ഇന്ത്യൻസ് വിളിച്ചെടുത്തത്. മറ്റൊരു ഇംഗ്ലണ്ട് യുവതാരമായ ഹാരി ബ്രൂക്കിനായും വാശിയേറിയ ലേലമാണ് നടന്നത്. ഒടുവിൽ സൺറൈസേഴ്സ് ഹൈദരാബാദ് 13.25 കോടി രൂപക്കാണ് താരത്തെ ടീമിലെത്തിച്ചത്. ഒന്നര കോടിയായിരുന്നു ബ്രൂക്കിന്‍റെ അടിസ്ഥാന വില.

ന്യൂസിലാൻഡ് നായകൻ കെയ്ൻ വില്യംസണെ അടിസ്ഥാന വിലയായ രണ്ടു കോടിക്ക് ഗുജറാത്ത് ടൈറ്റൻസ് വിളിച്ചെടുത്തു. മായങ്ക് അഗർവാളിനെ 8.25 കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദും അജിങ്ക്യ രഹാനെയെ 50 ലക്ഷത്തിന് ചെന്നൈ സൂപ്പർ കിങ്സും സ്വന്തമാക്കി. വെസ്റ്റിൻഡീസ് താരം ജേസൺ ഹോൾഡറെ 5.75 കോടിക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി.

മുൻ ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്, ബംഗ്ലാദേശ് നായകൻ ഷാക്കിബ് അൽ ഹസൻ എന്നിവർക്കായി ആരും രംഗത്തുവന്നില്ല. ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലാണ് ലേലം നടക്കുന്നത്. ഐ.പി.എൽ 2023 സീസണിലേക്ക് ടീമുകൾക്ക് ഇനി ആവശ്യമുള്ള കളിക്കാരെയാണ് ലേലം വിളിക്കുന്നത്. ഹ്യൂ എഡ്മീഡ്സാണ് ലേലം നിയന്ത്രിക്കുന്നത്. ഇത്തവണ മിനി ലേലമാണ് നടക്കുന്നത്. ഓരോ ടീമിലും 25 വീതം താരങ്ങളാണ് വേണ്ടത്. ഇവരിൽ എട്ടുപേർ വിദേശികളായിരിക്കണം. കൂടുമാറ്റ ജാലകം തുറക്കുകയും നിലനിർത്തൽ പൂർത്തിയാവുകയും ചെയ്തപ്പോൾ ആകെ 87 ഒഴിവുകളാണുള്ളത്. 30 വിദേശ താരങ്ങളെ ആവശ്യമുണ്ട്. 163 താരങ്ങളെയാണ് നിലനിർത്തിയിരിക്കുന്നത്.

ലേലത്തിനു വെക്കുന്നത് 405 പേരെയും. ഇതിൽ ഇന്ത്യൻ താരങ്ങൾ 273ഉം വിദേശികൾ 132ഉം ആണ്. ടീമുകൾ ഇതിനകം 743.5 കോടി രൂപ ചെലവഴിച്ചു. അവശേഷിക്കുന്നത് 206.5 കോടി രൂപയാണ്. സൺറൈസേഴ്സ് ഹൈദരാബാദിന്റെ അക്കൗണ്ടിലാണ് കൂടുതൽ തുക ബാക്കിയുള്ളത്- 42.25 കോടി. കുറവ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും- 7.05 കോടി രൂപ.

19 താരങ്ങളുടെ അടിസ്ഥാന വില രണ്ടു കോടി രൂപയാണ്. എല്ലാവരും വിദേശ താരങ്ങൾ. 11 പേർക്ക് 1.5 കോടി രൂപയുമുണ്ട്. ഒരു കോടി മുതലാണ് ഇന്ത്യൻ താരങ്ങളുള്ളത്.

വി​വി​ധ ടീ​മു​ക​ളി​ലെ​ത്തി​യ മ​റ്റു പ്ര​മു​ഖ​ർ

വി​ദേ​ശ താ​ര​ങ്ങ​ൾ

ജെ​യ​്സ​ൺ ഹോ​ൾ​ഡ​ർ 5.75 കോ​ടി

രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ്

ഹെ​ൻ റി​ച് ക്ലാ​സ​ൻ 5.25 കോ​ടി

സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ്

ജോ​ഷ് ലി​റ്റി​ൽ 4.4 കോ​ടി ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ്

വി​ൽ ജാ​ക്സ് 3.2 കോ​ടി

റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ർ

ആ​ദി​ൽ റ​ഷീ​ദ് 2 കോ​ടി

സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ്

കെ​യ്ൻ വി​ല്യം​സ​ൺ 2 കോ​ടി ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ്

ഫി​ൽ സോ​ൾ​ട്ട് 2 കോ​ടി ഡ​ൽ​ഹി കാ​പി​റ്റ​ൽ​സ്

റീ​സ് ടോ​പ്‍ലി 1.9 കോ​ടി റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ർ

ജേ ​റി​ച്ചാ​ർ​ഡ്സ​ൺ 1.5 കോ​ടി മും​ബൈ ഇ​ന്ത്യ​ൻ​സ്

ശാ​കി​ബു​ൽ ഹ​സ​ൻ 1.5 ​കോ​ടി

കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ്

ആ​ഡം സാം​പ 1.5 കോ​ടി രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ്

ജോ ​റൂ​ട്ട് 1 കോ​ടി രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ്

ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ

ശി​വം മാ​വി 6 കോ​ടി ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ്

മു​കേ​ഷ് കു​മാ​ർ 5.5 കോ​ടി ഡ​ൽ​ഹി കാ​പി​റ്റ​ൽ​സ്

വി​വ്റാ​ന്ത് ശ​ർ​മ 2.6 കോ​ടി

സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ്

മ​നീ​ഷ് പാ​ണ്ഡെ 2.4 കോ​ടി ഡ​ൽ​ഹി കാ​പി​റ്റ​ൽ​സ്

മാ​യ​ങ്ക് ഡാ​ഗ​ർ 1.8 കോ​ടി

സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Harry Brook Sold To Sunrisers For Rs 13.25 Crore
Next Story