Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആസ്​ട്രേലിയയിൽ ചരിത്രം...

ആസ്​ട്രേലിയയിൽ ചരിത്രം രചിച്ച്​ ഹർമൻപ്രീത്​; ബിഗ്​ബാഷ്​ ലീഗിലെ മികച്ച താരം

text_fields
bookmark_border
Harmanpreet Kaur
cancel

മെൽബൺ: ആസ്​ട്രേലിയയിലെ വനിത ബിഗ്​ബാഷ്​ ലീഗിൽ ടൂർണമെന്‍റിലെ താരമായി ചരിത്രം രചിച്ച്​ ഇന്ത്യൻ ട്വന്‍റി20 നായിക ഹർമൻപ്രീത്​ കൗർ. നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ കളിക്കാരിയാണ്​ ഹർമൻപ്രീത്​. മെൽബൺ റെനഗഡ്​സിനായി 399 റൺസ് അടിച്ചുകൂട്ടുകയും 15വിക്കറ്റ്​ വീഴ്​ത്തുകയും ചെയ്​ത ഓൾറൗണ്ട്​ മികവാണ്​ ഇന്ത്യൻ താരത്തിന്​ തുണയായത്​.

മത്സരങ്ങളിലെ സ്റ്റാൻഡിങ്​ അമ്പയർമാർ വോ​ട്ടെടുപ്പിൽ 31 വോട്ട്​ നൽകിയാണ്​ ഹർമൻപ്രീതിനെ മികച്ച താരമായി തെരഞ്ഞെടുത്ത്​. പെർത്ത്​ സ്​കോച്ചേഴ്​സിന്‍റെ ബെത്ത്​ മൂണിയും സോഫി ഡിവൈനും 28 വോട്ട്​ വീതം നേടി തൊട്ടുപിറകിലെത്തി.

ന്യൂസിലൻഡിന്‍റെ ഡിവൈനും എമി സാറ്റ​ർവെയ്​റ്റിനും ശേഷം നേട്ടം സ്വന്തമാക്കുന്ന അന്താരാഷ്​ട്ര താരമാണ്​ ഹർമൻപ്രീത്​. ഓസീസിന്‍റെ മൂണി, മെഗ്​ ലാനിങ്​, എലീസ്​ പെറി എന്നിവരാണ്​ ടൂർണമെന്‍റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട മറ്റ്​ താരങ്ങൾ.

ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടാം സ്ഥാനം നേടിക്കൊണ്ട് മെൽബൺ റെനഗഡ്​സ്​ ബിഗ്​ ബാഷ്​ ലീഗിന്‍റെ പ്ലേ ഓഫിലെത്തിയിട്ടുണ്ട്​. ബ്രിസ്‌ബേന്‍ ഹീറ്റ്‌സ്​-അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സും എലിമിനേറ്റര്‍ വിജയികളുമായാകും റെനഗേഡ്‌സിന്‍റെ പ്ലേ ഓഫ് മത്സരം. ജയിച്ചാല്‍ ഫൈനലില്‍ പെര്‍ത്ത് സ്‌കോച്ചേഴ്‌സാണ് റെനഗേഡ്‌സിന്റെ എതിരാളികള്‍.

ആസ്​ട്രേലിയയിലെ ഫ്രാഞ്ചൈസി ക്രിക്കറ്റ്​ ലീഗായ ബിഗ്​ ബാഷിൽ ഇന്ത്യൻ ബാറ്ററായ സ്​മൃതി മന്ദാനയും മികവുതെളിയിച്ചിരുന്നു. ഹർമൻപ്രീതിന്‍റെ നേട്ടം വനിത ഐ.പി.എല്ലിന്​ തുടക്കം കുറിക്കാൻ ബി.സി.സി.ഐക്ക്​ പ്രചോദനമാകുമെന്നാണ്​ പ്രതീക്ഷ. വിരമിക്കാത്ത പുരുഷ താരങ്ങൾക്ക്​ വിദേശ ക്രിക്കറ്റ്​ ലീഗുകളിൽ കളിക്കാൻ അവസരമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:harmanpreet kaurWomen Big Bash LeagueWBBL
News Summary - Harmanpreet Kaur becomes 1st Indian to win Player of Tournament Award in WBBL
Next Story