ഫെരാരിയുമായി മുംബൈയിലെ റോഡിൽ ഹാർദിക്; സ്പീഡ് ബ്രേക്കർ മറികടക്കാൻ ‘ക്രിയേറ്റീവ് ടെക്നിക്’
text_fieldsമുംബൈ: സൂപ്പർ കാറുകളുടെയും അത്യാഡംബര എസ്.യു.വികളുടെയും വലിയ ശേഖരമുള്ള ഇന്ത്യൻ ക്രിക്കറ്റ് താരമാണ് ഹാർദിക് പാണ്ഡ്യ. ഏറ്റവും പുതിയതായി 12 കോടി രൂപയുടെ ഒരു ഫെരാരിയാണ് അദ്ദേഹം സ്വന്തമാക്കിയത്. കെൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിന് മുംബൈ ഇന്ത്യൻസ് തയാറെടുക്കുമ്പോൾ ക്യാപ്റ്റനായ ഹാർദിക് പാണ്ഡ്യ മുംബൈയിലെ റോഡിലെ വാഹനമോടിക്കുന്ന ഒരു വിഡിയോയാണ് വൈറലാകുന്നത്.
സ്പീഡ് ബ്രേക്കറിൽ ഫെരാരിയുമായി മുന്നോട്ടുനീങ്ങാൻ ബുദ്ധിമുട്ടുന്നതാണ് വിഡിയോ. സ്പീഡ് ബ്രേക്കറിനെ മറികടക്കാൻ ക്രിയേറ്റീവ് ടെക്നിക് പ്രയോഗിക്കുന്ന ഹർദിക്കിനെ വിഡിയോയിൽ കാണാം. കാറിന് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ശ്രദ്ധാപൂർവമായ സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. സ്പീഡ് ബ്രേക്കറിൽ നേരെ വാഹനമോടിച്ചു കയറ്റാതെ വാഹനം ഓരോ ടയറും സൂക്ഷ്മതയോടെ സ്പീഡ് ബ്രേക്കറിൽ കയറ്റിയിറക്കുന്നതാണ് വിഡിയോയിലുള്ളത്. സ്പീഡ് ബ്രേക്കർ വിജയകരമായി മറികടന്ന ശേഷം ഹർദിക് കുറച്ച് പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നുതും കാണാം.
ലംബോർഗിനി ഉറുസ്, മെഴ്സിഡീസ് എ.എം.ജി ജി 63, റേഞ്ച് റോവർ സ്പോർട്ട് എസ്‍.വി, ഫെരാരി തുടങ്ങിയവയാണ് ഹാർദിക്കിന്റെ വാഹനശേഖരത്തിലെ വമ്പൻമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

