Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യയ്ക്ക് തിരിച്ചടി; ഹാർദിക് പാണ്ഡ്യയുടെ തിരിച്ചുവരവ് വൈകും

text_fields
bookmark_border
ഇന്ത്യയ്ക്ക് തിരിച്ചടി; ഹാർദിക് പാണ്ഡ്യയുടെ തിരിച്ചുവരവ് വൈകും
cancel
camera_alt

ഹാർദിക് പാണ്ഡ്യ

ബെംഗളൂരു: ഇന്ത്യ, ഓസ്ട്രേലിയ എ ടീമുകൾ തമ്മിലുള്ള ഏകദിന പരമ്പരയിൽ നിന്ന് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ ഒഴിവാക്കി. വലത് കാൽ മുട്ടിനേറ്റ പുതിയ പരിക്കാണ് താരത്തിന് വിനയായത്. ഒക്ടോബർ ആറ് മുതലാണ് മൂന്ന് മത്സരങ്ങളുള്ള പരമ്പര ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. താരത്തിന് 15 ദിവസത്തെ വിശ്രമം ആവശ്യമാണ് എന്നാണ് വിവരം.

അതിനാൽ തന്നെ ഹാർദിക്കിന് ന്യൂസിലാൻഡ് പരമ്പരയും നഷ്ടമായേക്കും. ഒക്ടോബർ 22ന് തുടങ്ങുന്ന പരമ്പരയിൽ അഞ്ച് ട്വന്റി20 മത്സരങ്ങളാണുള്ളത്.

നേരത്തെ, ഫിറ്റ്നസ് ക്ലിയറൻസിന് വിധേയമായാണ് ഹാർദിക്കിനെ ഏകദിന പരമ്പരക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിരുന്നത്. ഒരു മത്സരത്തിൽ 10 ഓവർ എറിയാനുള്ള താരത്തിന്റെ ഫിറ്റ്നസ് പരീക്ഷിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇത്. എന്നാൽ, പരമ്പരയ്ക്ക് മുന്നോടിയായി നടത്തിയ ഫിറ്റ്നസ് ടെസ്റ്റിൽ താരത്തിന് വീണ്ടും വേദന അനുഭവപ്പെടുകയും സ്കാനിങ്ങിൽ പരിക്ക് കണ്ടെത്തുകയും ചെയ്തതോടെയാണ് ടീമിൽ നിന്ന് ഒഴിവാക്കിയത്.

"ഇത് വളരെ നിര്‍ഭാഗ്യകരമാണ്, എന്നാല്‍ ഹാര്‍ദിക്കിന്റെ ഏറ്റവും പുതിയ സ്‌കാന്‍ റിപ്പോര്‍ട്ടുകളിൽ വലത് കാലിന് പരിക്കുള്ളതായി കണ്ടെത്തി. രണ്ടാഴ്ചത്തേക്ക് പൂര്‍ണ്ണ വിശ്രമമാണ് താരത്തിന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ബി.സി.സി.ഐ മെഡിക്കല്‍ പാനല്‍ തലവന്‍ ഡോ. ദിന്‍ഷാ പര്‍ദിവാല താരത്തിന്റെ റിപ്പോര്‍ട്ടുകള്‍ കണ്ടിട്ടുണ്ട്. ജപ്പാനില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം അവന്റെ സ്ഥിതി വിലയിരുത്തുകയും റീഹാബിലിറ്റേഷനെ കുറിച്ചും തീരുമാനിക്കും." - സി.ഒ.ഇ നിരീക്ഷകന്‍ പറഞ്ഞു.

2026 ഐ.പി.എല്ലിലാണ് ഹാർദിക് അവസാനമായി കളിച്ചത്. ഐ.പി.എല്ലിനിടെ പരിക്കേറ്റ ഓൾ റൗണ്ടർ അഫ്ഗാനിസ്താൻ പരമ്പരയിലൂടെ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അന്നും പരിക്ക് വില്ലനാവുകയായിരുന്നു. ഇന്ത്യക്കായി ഹാർദിക് അവസാനമായി ട്വന്റി20യിൽ കളിച്ചത് മാർച്ചിൽ അഹമ്മദാബാദിൽ നടന്ന ലോകകപ്പ് ഫൈനലിലായിരുന്നു. 2025 മാർച്ചിൽ ചാമ്പ്യൻസ് ട്രോഫി ഫൈനലിലാണ് താരത്തിന്റെ അവസാന ഏകദിന മത്സരം.

കഴിഞ്ഞ നാല് മാസത്തിനിടെ കുറഞ്ഞത് മൂന്ന് തവണയെങ്കിലും ഹാർദിക്കിന് പരിക്കേറ്റിട്ടുണ്ട്. അതിനാൽ തന്നെ താരത്തിന്റെ തിരിച്ചുവരവ് വൈകിയേക്കും. മടങ്ങിവരാൻ ഓൾറൗണ്ടർക്ക് സിംബാബ്‌വെ പരമ്പര വരെയോ അല്ലെങ്കിൽ വിജയ് ഹസാരെ ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി വരെയോ കാത്തിരിക്കേണ്ടി വരും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hardik Pandya out of Australia A series with fresh injury
Next Story