Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'അപ്പുറം നിന്ന് കളി കണ്ടോ നീ'; ശേഷം ഏഴ് ഡോട്ട് ബോളുകൾ; ഹർദിക്ക് പാണ്ഡ്യ എയറിൽ

text_fields
bookmark_border
അപ്പുറം നിന്ന് കളി കണ്ടോ നീ; ശേഷം ഏഴ് ഡോട്ട് ബോളുകൾ; ഹർദിക്ക് പാണ്ഡ്യ എയറിൽ
cancel

ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്‍റി-20 മത്സരത്തിൽ ഇന്ത്യ മൂന്ന് വിക്കറ്റിന്‍റെ തോൽവി ഏറ്റുവാങ്ങിയിരുന്നു. നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ നേടിയ 124 റൺസ് ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റും ഒരോവറും ബാക്കി നിൽക്കെ മറികടന്നു. മത്സരത്തിന് ശേഷം ഇന്ത്യൻ ഓൾറൗണ്ടർ ഹർദിക്ക് പാണ്ഡ്യക്ക് ഒരുപാട് ട്രോളുകൾ ലഭിച്ചിരുന്നു.

മത്സരത്തിനിടെ ഹർദിക്ക് അർഷ്ദീപ് സിങ്ങിനോട് പറഞ്ഞ കാര്യമാണ് വൈറലായതും പിന്നീട് ട്രോളകുള‍ായും മാറിയത്. അർഷ്ദീപിനോട് ' ഇനി അപ്പുറം നിന്ന് ആസ്വദിക്കൂ' എന്ന് സ്റ്റമ്പ് മൈക്കിൽ കേട്ടതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. അവസാനം പത്ത് പന്ത് ബാക്കിയിരിക്കെയാണ് ഹർദിക്ക് നോൺ സ്ട്രൈക്കർ എൻഡിലുള്ള അർഷ്ദീപിനോട് ഇക്കാര്യം പറയുന്നത്. എന്നാൽ ഈ പത്ത് പന്തിൽ നിന്നും വെറും എട്ട് ആറ് റൺസ് മാത്രമെ ഹർദിക്കിന് നേടാൻ സാധിച്ചുള്ളൂ. ഏഴ് ഡോട്ട് ബോളും ഹർദിക്ക് വഴങ്ങി.

ഇതിന് പിന്നാലെയാണ് താരത്തിന് നേരെ ട്രോളുകളെത്തിയത്. 45 പന്ത് നേരിട്ട് 39 റൺസ് മാത്രമാണ് ഹർദിക്ക് നേടിയത്. 19ാം ഓവറിലെ രണ്ടാം പന്തിൽ സ്ട്രൈക്കിൽ തിരിച്ചെത്തിയപ്പോഴായിരുന്നു ഹർദിക്ക് അർഷ്ദീപിനോട് ഇത് പറയുന്നത്. എന്നാൽ മാർക്കോ ജൻസന്‍റെയും ഗെറാൾഡ് കോയെറ്റ്സിയുടെയും മികച്ച പന്തുകൾ ഹർദിക്കിനെ കുഴപ്പിക്കുകയായിരുന്നു.




Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - hardik pandya gets trolled after saying you enoy from other side caught in stump mic
Next Story