Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഇത് ഹർദിക്ക് പാണ്ഡ്യ തന്നെയാണൊ? അതോ അനിൽ കുംബ്ലെയൊ?' പരിശീലനത്തിനിടെ ഹർദിക്കിന്റെ സ്പിൻ 'മാജിക്ക്'

text_fields
bookmark_border
ഇത് ഹർദിക്ക് പാണ്ഡ്യ തന്നെയാണൊ? അതോ അനിൽ കുംബ്ലെയൊ? പരിശീലനത്തിനിടെ ഹർദിക്കിന്റെ സ്പിൻ മാജിക്ക്
cancel

ടി-20 ലോകകപ്പ് വിജയത്തിനും സിംബാബ്​‍വെ പര്യടനത്തിനും ശേഷം ഇന്ത്യൻ ടീം അടുത്ത പരമ്പരക്ക് ഇറങ്ങുകയാണ്. ശ്രിലങ്കക്കെതിരെ അവരുടെ നാട്ടിലെ വെച്ചാണ് മത്സരം നടക്കുക. ലോകകപ്പ് ടീമിലെ പ്രധാന താരങ്ങളെല്ലാം ഏകദിന, ടി-20 ടീമിലേക്കായി തിരിച്ചുവരവ് നടത്തും.

ഇന്നാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുക. പ​ല്ലേ​ക്കെ​ലെയാണ് മത്സരത്തിന് വേദിയൊരുക്കുന്നത്.

പരിശീലന സെഷനിൽ ഇന്ത്യൻ ഓൾറൗണ്ടർ ഹർദിക്ക് പാണ്ഡ്യ അനിൽ കുംബ്ലെ സ്റ്റൈലിൽ ലെഗ് സ്പിൻ എറിയുന്നതാണ് ഇപ്പോൾ വൈറലാകുന്നത്. ആദ്യ ടി-20ക്ക് മുന്നോടിയായി നടന്ന പരിശീലനത്തിടയിലാണ് താരം ലെംഗ് സ്പിൻ എറിയുന്നത്. ഐ.പി.എൽ ടീമായ ലഖ്നൗ സൂപ്പർ ജയന്റ്സാണ് താരത്തിന്റെയം കുംബ്ലെയുടെയും ലെഗ് സ്പിൻ എറിയുന്ന ഫോട്ടോ ഷെയർ ചെയ്തത്.



ടി-20 ലോകകപ്പിലെ മികച്ച പ്രകടനത്തിന് ശേഷം ഹർദിക്കിന്റെ ആദ്യ മത്സരമായിരിക്കും ലങ്കക്കെതിരെയുള്ളത്. എന്നാൽ ടീമിന്റെ വൈസ് ക്യാപ്റ്റൻസിയിൽ നിന്നും താരത്തിനെ മാറ്റിയിട്ടുണ്ട്. ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു അദ്ദേഹം. നിലവിൽ ശുഭ്മൻ ഗില്ലാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. സൂര്യകുമാർ യാദവാണ് ടീമിന്റെ നായകൻ.




Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hardik Pandya Bowling leg spin like anil Kumble During Practice session
Next Story