Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'കിവീസിനെതിരെ...

'കിവീസിനെതിരെ രോഹിത്തിനൊപ്പം അവൻ ഓപൺ ചെയ്യ​ട്ടെ'; ഇന്ത്യയുടെ ഓപണിങ്​ ജോഡിയെ മാറ്റാൻ ആവശ്യപ്പെട്ട്​ ഹർഭജൻ

text_fields
bookmark_border
Rohit Sharma KL Rahul
cancel

ദുബൈ: ട്വന്‍റി20 ലോകകപ്പിന്‍റെ സൂപ്പർ 12 ഘട്ടത്തിൽ കരുത്തരായ ന്യൂസിലൻഡിനെ നേരിടുന്നതിന്​ മുമ്പായി ഇന്ത്യൻ ടീം ഒാപണിങ്​ ജോഡിയെ മാറ്റണമെന്ന്​ ഹർഭജൻ സിങ്​. രോഹിത്​ ശർമക്കൊപ്പം ഇഷാൻ കിഷൻ ഇന്നിങ്​സ്​ ഓപൺ ചെയ്യണമെന്നാണ്​ കൊൽക്കത്ത നൈറ്റ്​റൈഡേഴ്​സ്​ താരത്തിന്‍റെ അഭിപ്രായം. മുംബൈ വിക്കറ്റ്​ കീപ്പർ ബാറ്റ്​സ്​മാനായ ഇഷാന്​ പവർപ്ലേയിൽ മികച്ച തുടക്കം നൽകാനാകുമെന്നാണ്​ ഹർഭജന്‍റെ പക്ഷം​.

ടൂർണമെന്‍റിലെ ആദ്യ മത്സരത്തിൽ ഒാപണർമാരായ രോഹിതും കെ.എൽ. രാഹുലും പെ​ട്ടെന്ന്​ മടങ്ങിയത്​ ഇന്ത്യക്ക്​ വിനയായിരുന്നു. രോഹിത്​ ഗോൾഡൻ ഡക്കായി മടങ്ങിയപ്പോ എട്ടുപന്ത്​ നേരിട്ട രാഹുലിന്​ മൂന്ന്​ റൺസ്​ മാത്രമാണ്​ നേടാനായത്​. ശഹീൻ അ​ഫ്രീദിയുടെ പന്തിൽ ഇരുവരും മടങ്ങിയത്​ ഇന്ത്യയുടെ റണ്ണൊഴുക്കിനെ നന്നേ ബാധിച്ചിരുന്നു.

'ഇഷാൻ കിഷൻ ഇന്ത്യക്കായി കളിക്കേണ്ടത്​ വളരേ പ്രധാനമാണ്​. ​രോഹിത്തിനൊപ്പം ഇഷാൻ ഓപൺ ചെയ്​താൽ ഇന്ത്യ ആഗ്രഹിക്കുന്ന തുടക്കം ലഭിക്കും. ഇഷാൻ ആറ്​ ഓവർ കളിക്കുകയാണെങ്കിൽ സ്​കോർ 40-50 ആയിരിക്കില്ല മറിച്ച്​ 60-70 വരെ ആയിരിക്കും. ഇഷാൻ കിഷൻ ഒരു തകർപ്പൻ ബാറ്റ്സ്മാനാണ്. അവൻ ഉള്ളപ്പോഴെല്ലാം ഏത് ബൗളറും സമ്മർദ്ദത്തിലാകും' -ഹർഭജൻ പറഞ്ഞു.

'ഇഷാൻ ഓപൺ ചെയ്യുകയും കോഹ്​ലിയും രാഹുലും പിന്നാലെ ഇറങ്ങുകയും ചെയ്​താൽ ഇന്ത്യയുടെ ആദ്യ നാല്​ ബാറ്റ്​സ്​മാൻമാർ കാര്യത്തിൽ പിന്നെ പേടിക്കേണ്ടതില്ല. ഋഷഭ്​ പന്ത്​ അഞ്ചാമനായി തുടരണം'-ഹർഭജൻ കൂട്ടിച്ചേർത്തു.

ബൗൾ ചെയ്യാൻ സാധിക്കില്ലെങ്കിലും ത​േന്‍റതായ ദിവസങ്ങളിൽ ഏതുബൗളറെയും തച്ചുതകർക്കാൻ ശേഷിയുള്ള ഹർദിക്​ പാണ്ഡ്യയെ ആറാം നമ്പറിൽ ഇറക്കണമെന്നും ഹർഭജൻ പറയുന്നു.

പാകിസ്​താനെതിരെ പേസർ ഭുവനേശ്വർ കുമാറിനെ ടീമിൽ ഉൾപെടുത്തിയതിനെതിരെ വ്യാപകമായി വിമർശനം ഉയർന്നിരുന്നു. കിവീസിനെതിരെ ഭുവിക്ക്​ പകരം ചെ​െന്നെ സൂപ്പർകിങ്​സ്​ താരം ശർദുൽ ഠാക്കൂറിനെ ടീമിൽ ഉൾപെടുത്താനാണ്​ ഹർഭജൻ ആവശ്യപ്പെടുന്നത്​. പാകിസ്​താനെതിരെ പരാജയമായെങ്കിലും വരുൺ ചക്രവർത്തിക്ക്​ ഇന്ത്യയുടെ മാച്ച്​വിന്നറായി ഉയർന്ന്​ വരാൻ സാധിക്കുമെന്നും ഹർഭജൻ ആശംസിച്ചു.

പാകിസ്​താനെതിരെ അർധസെഞ്ച്വറി നേടിയ നായകൻ വിരാട്​ കോഹ്​ലിയുടെ മികവിൽ ഇന്ത്യ 151റൺസ്​ വിജയലക്ഷ്യം ഉയർത്തിയത്​. എന്നാൽ വിക്കറ്റ്​ നഷ്​ടമില്ലാതെ പാകിസ്​താൻ 17.5 ഓവറിൽ ലക്ഷ്യം കണ്ടു. കിവീസിനെതിരായ മത്സരത്തിൽ വിജയിച്ചാൽ മാത്രമേ ഇന്ത്യക്ക്​ സെമി പ്രതീക്ഷ നിലനിർത്താനാകൂ. പാകിസ്​താനോട്​ വൻ മാർജിനിൽ തോറ്റത്​ ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണത്തിന്​ തടസമാകുമായിരുന്നു. എന്നാൽ കിവീസും പാക്​ പടക്ക്​ മുന്നിൽ മുട്ടുമടക്കിയത്​ ഇന്ത്യക്ക്​ ആശ്വാസമായി. അഫ്​ഗാനിസ്​താൻ, സ്​കോട്​ലൻഡ്​, നമീബിയ എന്നീ ടീമുകളിൽ ആരെങ്കിലും ഗ്രൂപ്പിലെ 'ബിഗ്​ ​ത്രീ'യിൽ ഏതെങ്കിലും ഒരു ടീമിനെ തോൽപ്പിച്ചാൽ ​സമവാക്യങ്ങളിൽ വീണ്ടും മാറ്റം വരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Harbhajan singhindia vs newzealandT20 World Cup 2021
News Summary - Harbhajan Singh suggest opening change for India Against New Zealand in T20 World Cup 2021
Next Story