'നല്ല ഭക്ഷണം, അടിപൊളി ഹോട്ടൽ'; റിവ്യൂ കൊടുത്ത ഹർഭജൻ പെട്ടു; അതൊരു പാകിസ്താനി റസ്റ്ററന്റായിരുന്നു, വൻ വിമർശനം
text_fieldsലണ്ടൻ: വേൾഡ് ലെജൻഡ്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പാകിസ്താനെതിരായ മത്സരം റദ്ദാക്കുംമുൻപ് പിന്മാറി വിവാദങ്ങളിൽ നിന്ന് തടിയൂരിയെങ്കിലും ഭക്ഷണം കഴിക്കാൻ പോയതോടെ പുതിയ വിവാദത്തിൽ പെട്ടിരിക്കുകയാണ് ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്ങ്.
ബർമിങ്ഹാമിലെ ലാൽ ഖേല എന്ന റസ്റ്ററന്റിൽ ഹർഭജൻ ഭക്ഷണം കഴിക്കാനെത്തിയതിന്റെ ദൃശ്യങ്ങളാണ് വിവാദത്തിന് തിരികൊളുത്തിയത്. പാകിസ്താനി റസ്റ്ററന്റാണിതെന്നും ഹർഭജൻ വിശദീകരണം നൽകണമെന്നുമാണ് സമൂഹമാധ്യമങ്ങളിൽ ഒരുവിഭാഗത്തിന്റെ വിമർശനം. ഹോട്ടലിലെ ഭക്ഷണം മികച്ചതാണെന്ന് ഹർഭജൻ പറയുന്ന ദൃശ്യങ്ങളും പുറത്തുവന്നതോടെ വിമർശനങ്ങൾക്ക് മൂർച്ചകൂടി.എന്നാൽ, സംഭവത്തിൽ ഇന്ത്യൻ സ്പിന്നർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
യുവരാജ് സിങ് നയിക്കുന്ന ഇന്ത്യൻ ചാമ്പ്യൻസിൽ ഹർഭജൻ സിങ്ങിനെ കൂടാതെ ശിഖർ ധവാൻ, സുരേഷ് റൈന, ഇർഫാൻ പത്താൻ, യൂസഫ് പത്താൻ, റോബിൻ ഉത്തപ്പ തുടങ്ങിയ മുൻ ഇന്ത്യൻ താരങ്ങളാണ് അണിനിരക്കുന്നത്.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പാകിസ്താനോട് ക്രിക്കറ്റ് കളിക്കുന്നത് സംബന്ധിച്ച ഉയർന്ന അഭിപ്രായ വ്യത്യാസങ്ങൾ വൻ വിവാദമായി മാറിയതോടെയാണ് ഇന്ത്യ-പാക് മത്സരം സംഘാടകർ റദ്ദാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

