Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഹർഭജനും ജവഗൽ...

ഹർഭജനും ജവഗൽ ശ്രീനാഥിനും എം.സി.സി ആജീവനാന്ത അംഗത്വം

text_fields
bookmark_border
harbhajan singh-javagal srinath
cancel

ലണ്ടൻ: ഇന്ത്യയുടെ ഹർഭജൻ സിങ്ങിനും ജവഗൽ ശ്രീനാഥിനു​ം മെര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബില്‍ (എം.സി.സി) ആജീവനാന്ത അംഗത്വം. ഇ​രുവർക്കുമൊപ്പം മറ്റ്​ 16 താരങ്ങൾക്ക്​ കൂടി എം.സി.സി ആജീവനാന്ത അംഗത്വം നൽകി. 12ൽ എട്ട്​ ടെസ്റ്റ്​ രാജ്യങ്ങളിൽ നിന്നുളള​ താരങ്ങൾ പട്ടികയിൽ ഉൾപെടുത്തിയതായി എം.സി.സി പ്രസ്​താവനയിൽ പറഞ്ഞു.

അലസ്റ്റയര്‍ കുക്ക്, മാര്‍കസ്​ ട്രെസ്‌കോതിക്, ഇയാന്‍ ബെല്‍, സാറ ടെയ്‌ലര്‍ (ഇംഗ്ലണ്ട്​), ഹാഷിം അംല, ഹെര്‍ഷല്‍ ഗിബ്​സ്, മോർണി മോര്‍ക്കല്‍, ജാക് കാലിസ് (ദക്ഷിണാഫ്രിക്ക), ഡാമിയന്‍ മാര്‍ടിന്‍, അലക്‌സ് ബ്ലാക്ക്​വെല്‍ (ആസ്​ട്രേലിയ), ഇയാന്‍ ബിഷപ്, ശിവ്‌നാരായണ്‍ ചന്ദര്‍പോള്‍, രാംനരേഷ് സര്‍വന്‍ (വെസ്റ്റിൻഡീസ്​), രംഗണ ഹെറാത് (ശ്രീലങ്ക), ഗ്രാൻഡ്​ ഫ്ലവര്‍ (സിംബാബ്​വെ), സാര മക്ഗ്ലാഷന്‍ (ന്യൂസിലൻഡ്​) എന്നിവർക്കാണ്​ എം.സി.സിയുടെ ഹോണററി ആജീവനാന്ത അംഗത്വം ലഭിച്ച മറ്റ് താരങ്ങള്‍.

ഇന്ത്യ കണ്ട ഏറ്റവും മികച്ച ബൗളർമാരിൽ ഉൾപെടുന്ന രണ്ട്​ താരങ്ങളാണ്​ ഹർഭജനും ശ്രീനാഥും. ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച മൂന്നാമത്തെ വിക്കറ്റ് വേട്ടക്കാരനാണ്​ ഹർഭജൻ. 103 ടെസ്റ്റില്‍ നിന്ന് 417 വിക്കറ്റുകളാണ്​ ഭാജി വീഴ്​ത്തിയത്​. അന്താരാഷ്​ട്ര ക്രിക്കറ്റിലെ മൊത്തം വിക്കറ്റ്​ സമ്പാദ്യം 700ന്​ മുകളിൽ വരും.

ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഏകദിന താരങ്ങളില്‍ ഒരാളാണ് ശ്രീനാഥ്. ഏകദിനത്തിൽ 315ഉം ടെസ്റ്റിൽ 236ഉം വിക്കറ്റുകളാണ് ശ്രീനാഥ് വീഴ്ത്തിയത്.

ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം ശ്രീനാഥ് ഐ.സി.സിയുടെ എലൈറ്റ്​ പാനൽ മാച്ച്​ റഫറിയായി സേവനമനുഷ്​ഠിക്കുകയാണ്​. ക്രിക്കറ്റിൽ നിന്ന്​ ഔദ്യോഗികമായി വിരമിച്ചിട്ടില്ലെങ്കിലും ഏറെ നാളായി സീനിയർ ടീമിൽ നിന്ന്​ പുറത്താണ്​ ഹർഭജൻ. ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ്​റൈഡേഴ്​സിന്‍റെ താരമാണെങ്കിലും ആദ്യ ഇലവനിൽ കളിച്ചിട്ട്​ കാലങ്ങൾ ഏറെയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Harbhajan singhjavagal srinathMCC life membershipMarylebone Cricket Club
News Summary - Harbhajan Singh and Javagal Srinath awarded MCC life membership
Next Story