Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്റ്റോയിനിസിന് അർധ സെഞ്ച്വറി; മുംബൈക്ക് 178 റൺസ് വിജയലക്ഷ്യം

text_fields
bookmark_border
krunal pandya
cancel
camera_alt

ലഖ്നോ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ ക്രുനാൽ പാണ്ഡ്യ പരിക്കേറ്റ് മടങ്ങുന്നു

ലഖ്നോ: ഐപിഎല്ലിൽ പ്ലേഓഫ് ഉറപ്പിക്കാനുള്ള നിർണായകമായ പോരാട്ടത്തിൽ ലഖ്നോ സൂപ്പർ ജയന്റ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 178 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലഖ്നോവിന് വേണ്ടി മാർക്കസ് സ്റ്റോയിനിസ് 89, ക്രുനാൽ പാണ്ഡ്യ 49 എന്നിവരുടെ മികച്ച പ്രകടനമാണ് നിശ്ചിത 20 ഓവറിൽ 177/3 സ്കോറിലെത്തിച്ചത്.

ലഖ്നോ സൂപ്പർ ജയന്റ്സിന്റെ തുടക്കം തകർച്ചയിലൂടെയായിരുന്നു. 35 റൺസെടുക്കുന്നതിനിടയിൽ മൂന്ന് മുൻനിര വിക്കറ്റുകളാണ് വീണത്. ദീപക് ഹൂഡ (5),ക്വിന്റൺ ഡി കോക്ക്(16) പ്രേരക് മങ്കാദ് (0) എന്നിവരാണ് പുറത്തായത്.

തുടർന്നെത്തിയ ക്യാപ്റ്റൻ ക്രുനാൽ പാണ്ഡ്യയും മാർക്കസ് സ്റ്റോയിനിസും ചേർന്ന് നാലാം വിക്കറ്റിൽ നടത്തിയ മികച്ച കൂട്ടുകെട്ടാണ് ല ഖ്നോ സൂപ്പർ ജയന്റ്സിനെ കരകയറ്റിയത്. 49 റൺസിൽ നിൽക്കെ ക്രുനാൽ പാണ്ഡ്യ പരിക്കേറ്റ് മടങ്ങിയത് ടീമിനെ തളർത്തി.

വെടിക്കെട്ട് ബാറ്റിങ്ങുമായ കളം നിറഞ്ഞുകളിച്ച സ്റ്റോയിനിസ് 47 പന്തിൽ 8 സിക്സും 4 ഫോറുമുൾപ്പെടെ 89 റൺസെടുത്ത് പുറത്താകാതെ നിന്നു. നിക്കോളാസ് പൂരാൻ പുറത്താവാതെ 8 റൺസ് നേടി. മുംബൈക്ക് വേണ്ടി ജേസൺ ബെഹ്‌റൻഡോർഫ് രണ്ടുവിക്കറ്റും പിയൂഷ് ചൗള ഒരു വിക്കറ്റും നേടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Half century for Stoinis; Mumbai set a target of 178 runs
Next Story