Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
shreyas iyer and ravindra jadeja
cancel
Homechevron_rightSportschevron_rightCricketchevron_rightശ്രേയസ്​ അയ്യർക്കും...

ശ്രേയസ്​ അയ്യർക്കും ജദേജക്കും അർധ സെഞ്ച്വറി; ആദ്യദിനം ഇന്ത്യ​ ഭേദപ്പെട്ട നിലയിൽ

text_fields
bookmark_border

കാൺപൂർ: ആശുപ​ത്രിയും വിശ്രമവുമായി ദീർഘനാളെടുത്ത അവധി കഴിഞ്ഞ്​ ​ടെസ്​റ്റിൽ അരങ്ങേറിയ ശ്രേയസ്​ അയ്യരുടെ മികവിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക്​ ഭേദപ്പെട്ട തുടക്കം. പരമ്പരയിലെ ആദ്യ ടെസ്​റ്റിൽ തുടക്കത്തിലെ താളപ്പിഴക്കു ശേഷം കരുതലോടെ കളിച്ച്​​ അയ്യരും, പിന്തുണ നൽകി രവീന്ദ്ര ജദേജയും കരുത്തുകാട്ടിയതാണ്​ നീലക്കുപ്പായക്കാർക്ക്​ തുണയായത്​. സ്​റ്റംപെടുക്കു​േമ്പാൾ നാലു വിക്കറ്റ്​ നഷ്​ടത്തിൽ ആതിഥേയർ 258 റൺസ് എടുത്തുനിൽക്കുകയാണ്​.

136 പന്തു നേരിട്ട അയ്യർ 75 റൺസെടുത്തും 100 പന്തിൽ ജദേജ 50 റൺസുമായും ക്രീസിലുണ്ട്​. മൂന്നു വിലപ്പെട്ട വിക്കറ്റുകൾ വീഴ്​ത്തി കെയ്​ൽ ജാമിസണും ഒരു വിക്കറ്റുമായി സൗതിയും ആതിഥേയർ​ക്ക്​ കെണിയൊരുക്കിയെങ്കിലും ​ആത്മ​വിശ്വാസത്തോടെ നങ്കൂരമിട്ടുനിൽക്കുന്ന മധ്യനിര ഇനിയും ആക്രമണവീര്യവുമായി തുടർന്നാൽ ഇന്ത്യക്ക്​ വലിയ ടോട്ടൽ സ്വപ്​നം കാണാനാകും.

രോഹിതും രാഹുലുമില്ലാതെ ബാറ്റിങ്​ തുടങ്ങിയ ഇന്ത്യക്കായി മായങ്ക്​ അഗർവാൾ- ശുഭ്​മാൻ ഗിൽ എന്നിവരാണ്​ ഇന്നിങ്​സ്​ ഓപൺ ചെയ്​തത്​. 13 റൺസ്​ മാത്രം ചേർക്കുന്നതിനിടെ മായങ്ക്​ മടങ്ങിയപ്പോൾ വൺ​ഡൗണായി എത്തിയത്​ ​േചതേശ്വർ പൂജാര. ഇരുവരും ചേർന്ന്​ കരുതലോടെ കളിച്ചെങ്കിലും ടീം സ്​കോർ 82ൽ നിൽക്കെ അർധ സെഞ്ച്വറി (52 റൺസ്) പൂർത്തിയാക്കി ശുഭ്​മാൻ ഗിൽ പുറത്ത്​.

പിന്നീട്​ പൂജാരയെ കൂട്ടി അജിൻക്യ രഹാനെ ടീമിനെ കരകടത്താനുള്ള ശ്രമം തകൃതിയാക്കിയെങ്കിലും വൈകാതെ ഇരുവരും പവലിയനിലെത്തി. നാലു വിക്കറ്റ്​ നഷ്​ടത്തിൽ 145 റൺസ്​ എന്ന അപകടകരമായ സ്​കോറിൽ നിൽക്കെ ഒന്നിച്ച ശ്രേയസ്​ അയ്യരും രവീന്ദ്ര ജദേജയും ചേർന്ന്​ കരുത്തും കരുതലുമായി ടീം ഇന്ത്യയെ കൈപിടിച്ചുനടത്തുകയായിരുന്നു.

വമ്പന്മാർ അവധിയിലായ ടീമിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും ഇളമുറക്കാർക്കും വെറ്ററൻമാർക്കും ലഭിച്ച അവസരം മുതലാക്കിയാൽ ന്യൂസിലൻഡ്​ ശരിക്കും വിയ​ർക്കേണ്ടിവരും. ട്വൻറി20 പരമ്പര തൂത്തുവാരിയ ശേഷം ടെസ്​റ്റിനിറങ്ങുന്ന ടീമിൽ ഇശാന്ത്​ ശർമ ഉൾപ്പെടെ ബൗളിങ്ങിലും ശ്രേയസ്​ അയ്യരടക്കം ബൗളിങ്ങിലും മികവു കാട്ടാൻ ഇറങ്ങുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India vs New Zealand test
News Summary - Half-century for Shreyas Iyer and Jadeja; As India improved on the first day
Next Story