Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരോഹിതിന് അർധ...

രോഹിതിന് അർധ സെഞ്ച്വറി; ഇന്ത്യ കരകയറുന്നു, 93/3

text_fields
bookmark_border
രോഹിതിന് അർധ സെഞ്ച്വറി; ഇന്ത്യ കരകയറുന്നു, 93/3
cancel

രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിൽ തകർച്ചയോടെ തുടങ്ങിയ ഇന്ത്യ കരകയറുന്നു. 33 ന് 3 എന്ന നിലയിൽ പരുങ്ങിയ ഇന്ത്യ ഒടുവിൽ ഉച്ച ഭക്ഷണത്തിന് പിരിയുമ്പോൾ 25 ഓവറിൽ 93 ന് മൂന്ന് എന്ന നിലയിലാണ്. അർധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമയുടെയും (52*) രവീന്ദ്ര ജദേജയുടെയും(24*) ചെറുത്തുനിൽപ്പാണ് വൻ തകർച്ചയിൽ നിന്ന് രക്ഷിച്ചത്.

ടോസ് നേടി ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 10 റൺസെടുത്ത ഓപണർ യശസ്വി ജയ്സ്വാളിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. മാർക്ക് വുഡിന്റെ പന്തിൽ ജോ റൂട്ട് പിടിച്ചാണ് പുറത്താക്കിയത്. മൂന്നാമനായി ഇറങ്ങിയ ശുഭ്മാൻ ഗിൽ ഒമ്പത് പന്തിൽ റൺസൊന്നും എടുക്കാതെ മാർക്ക് വുഡിന്റെ പന്തിൽ കീപ്പർ ബെൻ ഫോക്സിന് ക്യാച്ച് നൽകി മടങ്ങി. തുടർന്നെത്തിയ രജിത് പട്ടിദാറിനെ (5) നിലയുറപ്പിക്കും മുൻപെ ടോം ഹാർട്ലി പുറത്താക്കി. അരങ്ങേറ്റ മത്സരത്തിനൊരുങ്ങിയ സർഫറാസ് ഖാനെയും ദ്രുവ് ജുറേലും മറികടന്നാണ് ഓൾറൗണ്ടർ രവീന്ദ്ര ജദേജ രോഹിതിന് കൂട്ടായി ക്രീസിലെത്തിയത്. 74 പന്തുകളിൽ നിന്ന് എട്ടുഫോറുകൾ ഉൾപ്പെടെയാണ് രോഹിത് 52 റൺസെടുത്തത്.

അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഒാരോ മത്സരങ്ങൾ ജയിച്ച് 1-1 നിലയിലാണ് ഇരുടീമും. സീ​നി​യ​ർ ബാ​റ്റ​ർ​മാ​രാ​യ വി​രാ​ട് കോ​ഹ്‌​ലി, കെ.​എ​ൽ രാ​ഹു​ൽ, ശ്രേ​യ​സ് അ​യ്യ​ർ എന്നിവരുടെ അഭാവത്തിൽ പുതുമുഖങ്ങളെ അണിനിരത്തി‍യാണ് ടീം ഇന്ത്യ ഇറങ്ങിയത്. പേസർ മുഹമ്മദ് സിറാജും ഓൾറൗണ്ടർ രവീന്ദ്രജദേജയും ടീമിൽ തിരിച്ചെത്തിയപ്പോൾ അക്സർ പട്ടേലും മുകേഷ് കുമാറും പുറത്തായി.

അന്തിമ ഇലവനിൽ ഇടം പിടിച്ച സർ​ഫ​റാ​സ് ഖാ​നും ധ്രു​വ് ജു​റെലിനും ഇന്ന് അരങ്ങേറ്റ മത്സരമാണ്. ഇം​ഗ്ല​ണ്ട് നാ​യ​ക​ൻ ബെ​ൻ സ്റ്റോ​ക്സി​നി​ത് നൂ​റാം ടെ​സ്റ്റാ​ണ്. ഇ​ന്ത്യ​ൻ സ്പി​ന്ന​ർ ര​വി​ച​ന്ദ്ര​ൻ അ​ശ്വി​ന്റെ 500ാം വി​ക്ക​റ്റെ​ന്ന ച​രി​ത്ര​വും രാ​ജ്കോ​ട്ടി​ൽ പി​റ​ക്കാ​നാ​ണ് സാ​ധ്യ​ത. 499 വി​ക്ക​റ്റാ​ണ് നി​ല​വി​ൽ അ​ശ്വി​ന്റെ സ​മ്പാ​ദ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rohit sharmaHalf centuryindia vs england 3rd test
News Summary - Half century for Rohit; India lost by three wickets
Next Story