Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഗ​ൾ​ഫ് ടി20:...

ഗ​ൾ​ഫ് ടി20: ​ഖ​ത്ത​റി​നെ വീ​ഴ്ത്തി ഒ​മാ​ൻ

text_fields
bookmark_border
ഗ​ൾ​ഫ് ടി20: ​ഖ​ത്ത​റി​നെ വീ​ഴ്ത്തി ഒ​മാ​ൻ
cancel
camera_alt

ഖ​ത്ത​ർ-​ഒ​മാ​ൻ ട്വ​ന്റി20 മ​ത്സ​ര​ത്തി​ൽ​നി​ന്ന്

ദോ​ഹ: ഗ​ൾ​ഫ് ക്രി​ക്ക​റ്റ് ട്വ​ന്റി20 ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ ര​ണ്ടാം അ​ങ്ക​ത്തി​ൽ ഖ​ത്ത​റി​ന് തോ​ൽ​വി. ഏ​ഷ്യ​ൻ ടൗ​ൺ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ഒ​മാ​ന് മു​ന്നി​ൽ 19 റ​ൺ​സി​നാ​യി​രു​ന്നു തോ​ൽ​വി. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഒ​മാ​ൻ 149 റ​ൺ​സി​ന് പു​റ​ത്താ​യി. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഖ​ത്ത​റി​ന് 130 റ​ൺ​സി​ലെ​ത്താ​നേ ക​ഴി​ഞ്ഞു​ള്ളൂ. ആ​ദ്യ ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഒ​മാ​നെ ഓ​പ​ണി​ങ് ഓ​വ​റി​ൽ​ത​ന്നെ ഖ​ത്ത​ർ ബൗ​ള​ർ​മാ​ർ പ്ര​തി​സ​ന്ധി​യി​ലാ​ക്കി.

മി​ർ​സ മു​ഹ​മ്മ​ദ് ബെ​യ്ഗ് എ​റി​ഞ്ഞ ആ​ദ്യ​ഓ​വ​റി​ൽ ആ​ദ്യം ര​ണ്ടു പേ​രെ​യും അ​ടു​ത്ത ഓ​വ​റി​ൽ മൂ​ന്നാം വി​ക്ക​റ്റും വീ​ഴ്ത്തി ന​ന്നാ​യി തു​ട​ങ്ങി​യെ​ങ്കി​ലും മ​ധ്യ​നി​ര​യി​ൽ മു​ഹ​മ്മ​ദ് ന​ദീം (36), മെ​ഹ​ർ ഖാ​ൻ (24), ഷ​കീ​ൽ അ​ഹ​മ്മ​ദ് (23) എ​ന്നി​വ​രു​ടെ മി​ക​വി​ൽ ഒ​മാ​ൻ സ്കോ​ർ ബോ​ർ​ഡ് പ​ടു​ത്തു​യ​ർ​ത്തി. മ​റു​പ​ടി ബാ​റ്റി​ങ്ങി​ൽ ഇ​മ​ൽ ലി​യാ​​ങ്കെ (19), സ​ഖ്​​ല​യ്ൻ അ​ർ​ഷാ​ദ് (31) എ​ന്നി​വ​ർ ഖ​ത്ത​റി​നാ​യി ന​ന്നാ​യി തു​ട​ങ്ങി.പ​ക്ഷേ, പാ​തി​വ​ഴി​യി​ൽ ബാ​റ്റി​ങ് താ​ളം​തെ​റ്റി​യ​പ്പോ​ൾ സ്കോ​ർ ബോ​ർ​ഡ് 130ൽ ​അ​വ​സാ​നി​ച്ചു. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ കു​വൈ​ത്തും യു.​എ.​ഇ​യും വി​ജ​യി​ച്ചു. കു​വൈ​ത്ത് എ​ട്ട് വി​ക്ക​റ്റി​ന് ബ​ഹ്റൈ​നെ​യും യു.​എ.​ഇ 22 റ​ൺ​സി​ന് ഒ​മാ​നെ​യും തോൽ​പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dohacricket newsQatarGulf T20Oman VS Qatar
News Summary - Gulf T20: Oman defeated Qatar
Next Story