ഗൾഫ് കപ്പ് ടി 20: കുവൈത്ത് ഇന്ന് സൗദിക്കെതിരെ
text_fieldsഗൾഫ് ട്വന്റി20 ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന കുവൈത്ത് ക്രിക്കറ്റ് ടീം
കുവൈത്ത് സിറ്റി: പ്രഥമ ഗൾഫ് കപ്പ് ട്വന്റി 20 ക്രിക്കറ്റ് ഉദ്ഘാടന മത്സരത്തിൽ വെള്ളിയാഴ്ച കുവൈത്ത് സൗദി അറേബ്യയെ നേരിടും. ഖത്തറിലെ വെസ്റ്റ് എൻഡ് പാർക് ഇന്റർനാഷനൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വൈകീട്ട് നാലിനാണ് മത്സരം. കുവൈത്ത് ദേശീയ ടീമിൽ മൂന്ന് മലയാളികൾ കളിക്കുന്നുണ്ട്. കൊല്ലം പള്ളിമുക്ക് സ്വദേശി ഷിറാസ് ഖാൻ, മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് ഷഫീഖ്, തൃശൂർ സ്വദേശി ക്ലിന്റോ എന്നിവരാണ് ടീമിലുള്ളത്.
വർഷങ്ങളായി കുവൈത്ത് ടീമിന്റെ ഭാഗമായ ഷിറാസ് ഖാൻ ടീം വൈസ് ക്യാപ്റ്റൻ കൂടിയാണ്. രാത്രി 8.30ന് ആതിഥേയരായ ഖത്തർ ബഹ്റൈനെയും നേരിടും. ഖത്തർ, ഒമാൻ, ബഹ്റൈൻ, യു.എ.ഇ എന്നിവയാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മറ്റു ടീമുകൾ. റൗണ്ട് റോബിൻ അടിസ്ഥാനത്തിലാണ് മത്സരങ്ങൾ.
ശനിയാഴ്ച രാത്രി 8.30ന് ബഹ്റൈനുമായാണ് കുവൈത്തിന്റെ രണ്ടാം മത്സരം. സെപ്റ്റംബർ 18ന് ഖത്തറുമായും 19ന് യു.എ.ഇയുമായും 21ന് ഒമാനുമായും കുവൈത്ത് ഏറ്റുമുട്ടും.

