Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വനിത ബ്ലൈൻഡ് ക്രിക്കറ്റ്: ഗുജറാത്തിന് കിരീടം

text_fields
bookmark_border
വനിത ബ്ലൈൻഡ് ക്രിക്കറ്റ്: ഗുജറാത്തിന് കിരീടം
cancel
camera_altപ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കാഴ്ചപരിമിതരായ വനിതകളുടെ അഖിലേന്ത്യ ക്രിക്കറ്റ് ടൂർണമെന്‍റിൽ ഗുജറാത്തിന് കിരീടം. ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഒമ്പത് വിക്കറ്റിന് ആതിഥേയരായ കേരളത്തെ പരാജയപ്പെടുത്തി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കേരളം നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 115 റൺസെടുത്തു. ഗുജറാത്ത് 13.3 ഓവറിൽ ഒരുവിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഗുജറാത്തിനായി 54 റൺസ് നേടിയ കൽപ്പന ചോരിയയാണ് മത്സരത്തിലെ താരം.

അദ്വൈത സന്തോഷ് (കേരളം), ദീപ സക്സേന (ഹരിയാന), കൽപ്പന ചോരി (ഗുജറാത്ത്) എന്നിവരെ പ്ലെയേഴ്സ് ഓഫ് ദ ടൂർണമെന്‍റായി തെരഞ്ഞെടുത്തു. വിജയികൾക്കുള്ള സമ്മാന വിതരണം വി. മുരളീധരൻ എം.എൽ.എ നിർവഹിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gujarat Wins All India Women's Blind Cricket Tournament
Next Story