2.4 കോടിക്ക് ടീമിലെത്തിച്ച വിദേശ പേസർ ടൈറ്റൻസിനായി അരങ്ങേറുന്നു; ബൗളിങ് തെരഞ്ഞെടുത്ത് എസ്.ആർ.എച്ച്
text_fieldsഅഹ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് ബൗളിങ് തെരഞ്ഞെടുത്തു. 2.4 കോടിക്ക് ടീമിലെത്തിച്ച ദക്ഷിണാഫ്രിക്കൻ പേസർ ജെറാൾഡ് കോട്സീയെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയാണ് ടൈറ്റൻസ് ഇന്നിറങ്ങുന്നത്. കഴിഞ്ഞ കളിയിൽ വൈഭവ് സൂര്യവംശിയുടെ ബാറ്റിന്‍റെ ചൂടറിഞ്ഞ ഇശാന്ത് ശർമയെ സബ്സ്റ്റിറ്റ്യൂട്ടായി ഉൾപ്പെടുത്തിയിട്ടുണ്ട്. ജയിച്ചാൽ പോയിന്‍റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് ഉയരാനും പ്ലേഓഫ് ബർത്തിന് സമീപത്തെത്താനും ശുഭ്മൻ ഗില്ലിനും സംഘത്തിനുമാകും.
അതേസമയം ഇന്ന് ജയിച്ചില്ലെങ്കിൽ പാറ്റ് കമിൻസിനും സംഘത്തിനും അവസാന നാലിലെത്തുകയെന്നത് അപ്രാപ്യമാകും. ട്രാവിസ് ഹെഡും അഭിഷേക് ശർമയും ഉൾപ്പെടെയുള്ള ബാറ്റിങ് നിര ഫോമിലേക്ക് ഉയരാത്തത് സൺറൈസേഴ്സ് ക്യാമ്പിൽ ആശങ്ക ഉയർത്തുന്നുണ്ട്. പോയിന്‍റ് ടേബിളിൽ നിലവിൽ ടൈറ്റൻസ് നാലാമതും എസ്.ആർ.എച്ച് ഒമ്പതാം സ്ഥാനത്തുമാണ്. തുടക്കത്തിലെ പരാജയങ്ങൾക്കു ശേഷം ശക്തമായി തിരിച്ചുവന്ന മുംബൈ ഇന്ത്യൻസാണ് ഒന്നാമത്.
ഗുജറാത്ത് ടൈറ്റൻസ് പ്ലേയിങ് ഇലവൻ: സായ് സുദർശൻ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ) ജോസ് ബട്ട്ലർ, ഷാറുഖ് ഖാൻ, വാഷിങ്ടൺ സുന്ദർ, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ, മുഹമ്മദ് സിറാജ്, ജെറാൾഡ് കോട്സീ, സായ് കിഷോർ, പ്രസിദ്ധ് കൃഷ്ണ.
സൺറൈസേഴ്സ് പ്ലേയിങ് ഇലവൻ: അഭിഷേക് ശർമ, ഇഷാൻ കിഷൻ, നിതീഷ്കുമാർ റെഡ്ഡി, ഹെയ്ന്റിച് ക്ലാസൻ, അനികേത് വർമ, കമിന്ദു മെൻഡിസ്, പാറ്റ് കമിൻസ്, ഹർഷൽ പട്ടേൽ, ജയ്ദേവ് ഉനദ്കട്, സീഷൻ അൻസാരി, മുഹമ്മദ് ഷമി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

