Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Gujarat Titans
cancel
Homechevron_rightSportschevron_rightCricketchevron_rightവിജയ് ശങ്കറിന് മിന്നൽ...

വിജയ് ശങ്കറിന് മിന്നൽ ഫിഫ്റ്റി; കൊൽക്കത്തയെ ഏഴ് വിക്കറ്റിന് തകർത്ത് ഗുജറാത്ത് ഒന്നാമത്...

text_fields
bookmark_border

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ അവരുടെ തട്ടകത്തിൽ ഏഴ് വിക്കറ്റിന് തകർത്ത് പോയിന്റ് ടേബിളിൽ ഒന്നാമതെത്തി ഗുജറാത്ത് ടൈറ്റാൻസ്. എട്ട് കളികളിൽ ആറ് ജയമുള്ള ഹർദികിന്റെ പടയ്ക്ക് 12 പോയിന്റുകളാണുള്ളത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കെ.കെ.ആർ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 179 റൺസാണ് എടുത്തത്. മറുപടി ബാറ്റിങ്ങിൽ 17.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് ലക്ഷ്യം കണ്ടു.

കരുതലോടെയായിരുന്നു ഗുജറാത്തിന്റെ തുടക്കം. ഓപണർമാരായ വൃദ്ധിമാൻ സാഹയും ഷുഭ്മാൻ ഗില്ലും ചേർന്ന് ആദ്യ വിക്കറ്റിൽ 41 റൺസ് ചേർത്തു. 10 ബോളിൽ 10 റൺസ് മാത്രമെടുത്ത സാഹയെ അഞ്ചാം ഓവറിൽ റസൽ മടക്കി​യെങ്കിലും നായകൻ ഹർദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് ഗിൽ സ്കോർ ഉയർത്തുകയായിരുന്നു. 11-ാം ഓവറിൽ പാണ്ഡ്യ മടങ്ങുമ്പോൾ സ്കോർ ബോർഡിൽ 91 റൺസ് പിറന്നിരുന്നു. 20 പന്തുകളിൽ ഒരു സിക്സും രണ്ട് ഫോറുമടക്കം 26 റൺസെടുത്ത പണ്ഡ്യയെ ഹർഷിത് റാണയാണ് എൽ.ബിയിൽ കുരുക്കി പുറത്താക്കിയത്. തൊട്ടുപിന്നാലെ ഗിൽ സുനിൽ നരെയ്ന്റെ പന്തിൽ കൂടാരം കയറി.

തുടർന്ന് ഒത്തു ചേർന്ന വിജയ് ശങ്കറും ഡേവിഡ് മില്ലറും വെടിക്കെട്ട് പ്രകടനത്തോടെ ടീമിന് മിന്നും ജയം സമ്മാനിക്കുകയായിരുന്നു. 24 പന്തുകളിൽ അഞ്ച് കൂറ്റൻ സിക്സറുകളും രണ്ട് ഫോറുകളുമടക്കം 51 റൺസ് നേടിയ വിജയ് ശങ്കറും 18 പന്തുകളിൽ രണ്ട് വീതം സിക്സും ഫോറുമടക്കം 32 റൺസടിച്ച മില്ലറും 13 പന്തുകളും ഏഴ് വിക്കറ്റുകളും ബാക്കി നിൽക്കെ ഗുജറാത്തിനെ ജയിപ്പിച്ചു.

റഹ്മാനുള്ള ഗുർബാസിന്റെ തകർപ്പൻ അർധ സെഞ്ച്വറിയുടെ മികവിലായിരുന്നു കെ.കെ.ആർ മാന്യമായ ടോട്ടൽ നേടിയത്. 39 പന്തുകളിൽ ഏഴ് സിക്സറുകളും അഞ്ച് ഫോറുകളും സഹിതം 81 റൺസാണ് അഫ്ഗാൻ താരം അടിച്ചുകൂട്ടിയത്. സീസണിൽ ദയനീയ പ്രകടനം തുടരുന്ന ആ​ന്ദ്രെ റസൽ ഇന്ന് കെ.കെ.ആറിന് വേണ്ടി വെടിക്കെട്ട് പ്രകടനമാണ് നടത്തിയത്. 19 പന്തുകളിൽ 34 റൺസ് എടുത്ത താരം മൂന്ന് സിക്സറുകളും രണ്ട് ഫോറുകളുമടിച്ചു.

ഗുർബാസും റസലുമൊഴിച്ചുള്ള കൊൽക്കത്ത ബാറ്റർമാരെല്ലാം നിരാശപ്പെടുത്തി. നായകൻ നിതീഷ് റാണ നാല് റൺസ് മാത്രമാണെടുത്തത്. 14 പന്തുകളിൽ 11 റൺസാണ് വെങ്കിടേഷ് അയ്യരുടെ സമ്പാദ്യം. കൂറ്റനടിക്കാരനായ റിങ്കു സിങ്ങും (20 പന്തുകളിൽ 19) ഏകദിന ശൈലിയിലായിരുന്നു ബാറ്റ് വീശിയത്. നാലോവറിൽ 33 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ പിഴുത മുഹമ്മദ് ശമിയാണ് ഗുജറാത്ത് ബൗളർമാരിൽ മികച്ചു നിന്നത്. നൂർ അഹ്മദ് നാലോവറിൽ 21 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ജോഷ്വ ലിറ്റിലും രണ്ട് പേരെ പുറത്താക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kolkata Knight RidersGujarat Titans
News Summary - Gujarat Titans beats Kolkata Knight Riders by 7 wkts
Next Story