Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightലഖ്നോക്കെതിരെ...

ലഖ്നോക്കെതിരെ ഗുജറാത്ത് ടൈറ്റൻസിന് ഏഴ് വിക്കറ്റ് ജയം

text_fields
bookmark_border
ലഖ്നോക്കെതിരെ ഗുജറാത്ത് ടൈറ്റൻസിന് ഏഴ് വിക്കറ്റ് ജയം
cancel
camera_alt

ഗുജറാത്ത് ടൈറ്റൻസ് നായകൻ ശുഭ്മൻ ഗില്ലും ജോസ് ബട്ട്ലറും ബാറ്റിങ്ങിനിടെ

ലഖ്നോ: ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസിന് രണ്ടാം ജയം. ആതിഥേയരായ ലഖ്നോ സൂപ്പർ ജയന്റ്സിനെ ഏഴ് വിക്കറ്റിനാണ് തോൽപിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലഖ്നോ 20 ഓവറിൽ എട്ട് വിക്കറ്റിന് 164 റൺസെടുത്തു. ഗുജറാത്ത് 18.4 ഓവറിൽ മൂന്ന് വിക്കറ്റിന് ലക്ഷ്യം കണ്ടു. നാല് ഓവറിൽ 28 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ പേസർ പ്രസിദ്ധ് കൃഷ്ണയുടെ പ്രകടനമാണ് ലഖ്നോയെ 164ലൊതുക്കിയത്. നായകനും ഓപണറുമായ ശുഭ്മൻ ഗില്ലും (40 പന്തിൽ 56) ജോസ് ബട്ട്ലറും (37 പന്തിൽ 60) ടൈറ്റൻസിന്റെ ജയം അനായാസമാക്കി. പ്രസിദ്ധാണ് കളിയിലെ താരം.

ലഖ്നോ ബാറ്റർമാർക്കാർക്കും വലിയ സ്കോറുകൾ കണ്ടെത്താനായില്ല. 21 പന്തിൽ 30 റൺസെടുത്ത ഓപണർ എയ്ഡൻ മാർകറം ആണ് ടോപ് സ്കോറർ. നിക്കോളാസ് പുരാൻ 19ഉം ക്യാപ്റ്റൻ ഋഷഭ് പന്തും അബ്ദുൽ സമദും മുകുൾ ചൗധരിയും 18 റൺസ് വീതവും ചേർത്തു. ഗുജറാത്തിനായി അശോക് ശർമ രണ്ട് വിക്കറ്റ് നേടി. മറുപടി‍യിൽ ഓപണർ സായ് സുദർശൻ (15) ആറാം ഓവറിൽ മടങ്ങിയെങ്കിലും ഗിൽ-ബട്ട്ലർ കൂട്ടുകെട്ട് സന്ദർശകരുടെ ജയം ഉറപ്പിച്ചു. വാഷിങ്ടൺ സുന്ദറും (13 പന്തിൽ 21) രാഹുൽ തേവാതിയയും (എട്ട് പന്തിൽ 10) പുറത്താവാതെ നിന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cricket NewsLucknow Super GiantsGujarat TitanLatest NewsIPL 2026
News Summary - Gujarat Titans beat Lucknow by seven wickets
Next Story