Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐ.പി.എൽ: ഒ​ന്നാം...

ഐ.പി.എൽ: ഒ​ന്നാം ക്വാ​ളി​ഫ​യ​ർ പോരാട്ടം ഇന്ന്

text_fields
bookmark_border
ഐ.പി.എൽ: ഒ​ന്നാം ക്വാ​ളി​ഫ​യ​ർ പോരാട്ടം ഇന്ന്
cancel

ചെ​ന്നൈ: ഐ.​പി.​എ​ല്ലി​ലെ ഒ​ന്നാം ക്വാ​ളി​ഫ​യ​ർ മ​ത്സ​രം ഇന്ന് വൈകുന്നേരം 7.30 ന് ചെ​പ്പോ​ക്കി​ൽ ന​ട​ക്കും. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സും ആ​തി​ഥേ​യ​രാ​യ ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സുമാണ് വീ​ണ്ടും കൊമ്പുകോർക്കുന്നത്. 14ൽ 10​ഉം ജ​യി​ച്ച് പോ​യ​ന്റ് നി​ല​യി​ൽ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യാ​ണ് ഗു​ജ​റാ​ത്തി​ന്റെ വ​ര​വ്. 17 പോ​യ​ന്റു​മാ​യി ര​ണ്ടാ​മ​തായാണ് ചെ​ന്നൈ​ എത്തുന്നത്. ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യും എം.​എ​സ്. ധോ​ണി​യും ന​യി​ക്കു​ന്ന ടീ​മു​ക​ളി​ൽ ജയിക്കുന്നവർക്ക് നേ​രി​ട്ട് ഫൈ​ന​ലിലെത്താനാകും. തോ​ൽ​ക്കു​ന്ന​വ​രും പു​റ​ത്താ​വി​ല്ല. ബു​ധ​നാ​ഴ്ച ന​ട​ക്കു​ന്ന ല​ഖ്നോ സൂ​പ്പ​ർ ജ​യ​ന്റ്സ്-​മും​ബൈ ഇ​ന്ത്യ​ൻ​സ് എ​ലി​മി​നേ​റ്റ​റി​ലെ വി​ജ​യി​ക​ളെ മേ​യ് 26ന് ​ര​ണ്ടാം ക്വാ​ളി​ഫ​യ​റി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ൽ ഫൈ​ന​ലി​ൽ ഇ​ടം കി​ട്ടും.

സാ​ധ്യ​ത ടീം:
​ചെ​ന്നൈ: ഡെ​വ​ൺ കോ​ൺ​വേ, ഋ​തു​രാ​ജ് ഗെ​യ്‌​ക്‌​വാ​ദ്, അ​ജി​ൻ​ക്യ ര​ഹാ​നെ, ശി​വം ദു​ബെ, മു​ഈ​ൻ അ​ലി, അ​മ്പാ​ട്ടി റാ​യു​ഡു, ര​വീ​ന്ദ്ര ജ​ദേ​ജ, എം.​എ​സ്. ധോ​ണി, ദീ​പ​ക് ച​ഹാ​ർ, മ​ഹീ​ഷ് തീ​ക്ഷ​ണ, തു​ഷാ​ർ ദേ​ശ്പാ​ണ്ഡെ, മ​തീ​ഷ പ​തി​രാ​ന.

ഗു​ജ​റാ​ത്ത്: ശു​ഭ്മ​ൻ ഗി​ൽ, വൃ​ദ്ധി​മാ​ൻ സാ​ഹ, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, വി​ജ​യ് ശ​ങ്ക​ർ, ഡേ​വി​ഡ് മി​ല്ല​ർ, ദ​സു​ൻ ഷ​ന​ക, രാ​ഹു​ൽ തെ​വാ​ട്ടി​യ, റാ​ഷി​ദ് ഖാ​ൻ, യാ​ഷ് ദ​യാ​ൽ, മു​ഹ​മ്മ​ദ് ഷ​മി, നൂ​ർ അ​ഹ​മ്മ​ദ്, മോ​ഹി​ത് ശ​ർ​മ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CSKGTIPL
News Summary - GT vs CSK: ipl first qualifier match
Next Story